ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരമുള്ള ഈജിപ്ഷ്യന്‍ വനിത ശസ്ത്രക്രിയയ്ക്കായി നാളെ ഇന്ത്യയില്‍

500 കിലോ ഭാരമുള്ള ഈജിപ്തുകാരിയായ ഏമാന്‍ അഹമ്മദാണ് ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ ഭാരമുള്ള ഈജിപ്ഷ്യന്‍ വനിത ശസ്ത്രക്രിയയ്ക്കായി നാളെ ഇന്ത്യയില്‍

ലോകത്തെ ഏറ്റവും ഭാരമുള്ള സ്ത്രീ നാളെ ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നു. 500 കിലോ ഭാരമുള്ള ഈജിപ്തുകാരിയായ ഏമാന്‍ അഹമ്മദാണ് ശസ്ത്രക്രിയയ്ക്കായി മുംബൈയിലെത്തുന്നത്. സെയ്ഫി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടക്കുക. അമിത വണ്ണം കാരണം കഴിഞ്ഞ 25 വര്‍ഷമായി കെയ്‌റോയിലെ സ്വന്തം വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ കഴിയുകയായിരുന്നു ഇവര്‍.

അലക്‌സാണ്ട്ര്യയിലെ ബോര്‍ഗ് എല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്ന വിമാനം നാളെ പുലര്‍ച്ചെ 4.10ന് മുംബൈയിലെത്തും. വിമാനത്തില്‍ എമാന്റെ സൗകര്യത്തിനായി പ്രത്യേക സജ്ജീകരണമൊരുക്കും. സെയ്ഫി ആശുപത്രിയിലെ പ്രധാന കെട്ടിടത്തിന് സമീപത്തായി എമാന്റെ ശസ്ത്രക്രിയയ്ക്കായി പ്രത്യേക യൂണിറ്റ് സജ്ജമാക്കും. ഡോ. മുഫ്‌സല്‍ ലക്കഡ്വാലയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. തികച്ചും സൗജന്യമായി നടക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം എമാന്‍ ആറ് മാസം ആശുപത്രിയില്‍ കിടക്കേണ്ടിവരും.

Story by