കറന്‍സി ഇടപാടിനു പരിധിവച്ചും ആദായ നികുതിയില്‍ നേരിയ ഇളവു വരുത്തിയും ജയറ്റ്‌ലിയുടെ ബജറ്റ്

ഇനി മുതല്‍ മൂന്നു ലക്ഷം രൂപ വരെയുള്ള കറന്‍സി ഇടപാടുകള്‍ മാത്രമേ അനുവദിക്കൂവെന്നും എല്ലാ പണമിടപാടുകള്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയതായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലിn അറിയിച്ചു.

കറന്‍സി ഇടപാടിനു പരിധിവച്ചും ആദായ നികുതിയില്‍ നേരിയ ഇളവു വരുത്തിയും ജയറ്റ്‌ലിയുടെ ബജറ്റ്

രാജ്യത്ത് ആദായ നികുതിയില്‍ നേരിയ ഇളവ് വരുത്തിയും കറന്‍സി ഇടപാടുകള്‍ക്ക് കൂടുതല്‍ പരിധി നിശ്ചയിച്ചും നരേന്ദ്രമോദി സര്‍ക്കാരിന്റെ 2017-18 സാമ്പത്തിക വര്‍ഷത്തെ ബജറ്റ്. ഇനി മുതല്‍ മൂന്നു ലക്ഷം രൂപ വരെയുള്ള കറന്‍സി ഇടപാടുകള്‍ മാത്രമേ അനുവദിക്കൂവെന്നും എല്ലാ പണമിടപാടുകള്‍ക്കും കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തിയതായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയറ്റ്‌ലി. അറിയിച്ചു.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

നികുതി

അഞ്ചു ലക്ഷം രൂപ വരെ വരുമാനമുള്ളവരുടെ നികുതി അഞ്ച് ശതമാനമാക്കി കുറച്ചു. നേരത്തെ ഇത് 10 ശതമാനമായിരുന്നു

മൂന്നു ലക്ഷം വരെ വരുമാനമുള്ളവര്‍ ഇനി ആദായ നികുതി അടയ്‌ക്കേണ്ട. എല്ലാ വരുമാനക്കാര്‍ക്കും 12,500 രൂപ വരെ നികുതി ഇളവ്.
50 ലക്ഷത്തിലധികം വരുമാനമുള്ളവര്‍ 10 ശതമാനം സര്‍ചാര്‍ജ്
്ഒരു കോടിക്കു മുകളില്‍ വരുമാനമുള്ളവര്‍ക്ക് 15 ശതമാനം നികുതി
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴു വര്‍ഷത്തേക്ക് നികുതി ഇളവ്

കാര്‍ഷിക രംഗം

കാര്‍ഷിക രംഗത്ത് 4.1 ശതമാനം വളര്‍ച്ചയുണ്ടാകും
9000 കോടിയുടെ വിള ഇന്‍ഷുറന്‍സ്
കര്‍ഷകര്‍ക്ക് 10 ലക്ഷം കോടി രൂപയുടെ വായ്പ
ചെറുകിട ജലസേചനപദ്ധതികള്‍ക്ക് 5000 കോടി
ക്ഷീരമേഖലയ്ക്ക് 8000 കോടി
കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ സ്ഥാപിക്കും

ആരോഗ്യം

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ആരോഗ്യസ്ഥിതി രേഖപ്പെടുത്തിയ ആധാര്‍കാര്‍ഡും ഹെല്‍ത്ത് കാര്‍ഡും
ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് വില കുറയും
ഗുജറാത്തിനും ജാര്‍ഖണ്ഡിനും പുതിയ എയിംസ്, കേരളത്തിന് ഇല്ല

ഡിജിറ്റല്‍ ഇന്ത്യ

ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള പണം ഇടപാട് സേവനമായ ആധാര്‍ പേ
ഭീം ആപ്പ് പ്രോത്സാഹിപ്പിക്കാനായി രണ്ടു പദ്ധതികള്‍
ഭാരത് നെറ്റ് പദ്ധതിക്ക് 10,000 കോടി
ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്കായി 20 ലക്ഷത്തോളം പുതിയ പിഒഎസ് (പോയിന്റ് ഓഫ് സെയില്‍) മെഷീനുകള്‍
ലക്ഷ്യമിടുന്നത് 2500 കോടി ഡിജിറ്റല്‍ ഇടപാടുകള്‍
എല്ലാ പഞ്ചായത്തുകളിലും ബ്രോഡ് ബാന്റ് സൗകര്യം
ഒന്നരലക്ഷം ഗ്രാമങ്ങളില്‍ ഹൈസ്പീഡ് ഇന്റര്‍നെറ്റ് സൗകര്യം

ഗ്രാമവികസനം

2018 മെയ് 1നകം മുഴുവന്‍ ഗ്രാമങ്ങളും വൈദ്യുതീകരിക്കും
50,000 ഗ്രാമങ്ങളെ ദരിദ്രവിമുക്തമാക്കും
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 48,000 കോടി
രാജ്യത്തെ ഗ്രാമീണ മേഖലയില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി അങ്കണവാടികള്‍ സ്ഥാപിക്കാന്‍ 500 കോടി രൂപ
അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത് അഞ്ചു ലക്ഷം കുളങ്ങള്‍

റെയില്‍വേ

റെയില്‍വേയ്ക്കുള്ള ബജറ്റ് വിഹിതം 1,31,000 കോടി; സര്‍ക്കാര്‍ നല്‍കുന്നത് 55,000 കോടി
അഞ്ചു വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടിയുടെ റെയില്‍ സുരക്ഷാഫണ്ട് സ്വരൂപിക്കും
ഐആര്‍സിടിസി വെബ്‌സൈറ്റ് മുഖേനയുള്ള ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങിന് സര്‍വ്വീസ് ചാര്‍ജ് ഒഴിവാക്കി
2019 ഓടെ എല്ലാ കോച്ചുകളിലും ബയോ ടോയ്ലറ്റുകള്‍
500 സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കും; ഭിന്നശേഷിക്കാര്‍ക്കായി കൂടുതല്‍ ലിഫ്റ്റുകളും എസ്‌കലേറ്ററുകളും
7000 സ്റ്റേഷനുകള്‍ സൗരോര്‍ജത്തിന് കീഴിലാക്കും
3500 കിലോമീറ്റര്‍ പുതിയ റെയില്‍പാത കമ്മീഷന്‍ ചെയ്യും

കൂടാതെ,
ചിട്ടി തട്ടിപ്പുകള്‍ തടയാന്‍ നിയമം കൊണ്ടുവരും
ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് അഞ്ച് ശതമാനം നികുതി ഇളവ് നല്‍കും
സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ശേഷം രാജ്യം വിടുന്നവരുടെ സ്വത്ത് പിടിച്ചെടുക്കാന്‍ നിയമനിര്‍മാണം നടത്തും
പുതിയ എയര്‍പോര്‍ട്ട് അതോരിറ്റി നിയമം വരും
കൂടുതല്‍ കോളേജുകള്‍ക്ക് സ്വയംഭരണാധികാരം നല്‍കും
ദേശീയ പാതകള്‍ക്ക് 61,000 കോടി രൂപ അനുവദിച്ചു.

Read More >>