കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികരും നാല് ഭീകരന്‍മാരും കൊല്ലപ്പെട്ടു

ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരന്‍മാര്‍ക്ക് പരിക്കേറ്റതായി സൈന്യം അറിയിച്ചു.

കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് സൈനികരും നാല് ഭീകരന്‍മാരും കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികരും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ കുല്‍ഗാന്‍ ജില്ലയിലെ യാരിപ്പോറയിലാണ് തീവ്രവാദികള്‍ ആക്രമണമഴിച്ചുവിട്ടത്. ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരന്‍മാര്‍ക്ക് പരിക്കേറ്റതായി സൈന്യം അറിയിച്ചു. സമീപത്ത് ഒളിച്ചിരിക്കുന്ന ഭീകരന്‍മാരെ കണ്ടെത്താനായി സൈന്യം തിരച്ചില്‍ നടത്തുകയാണ്.

പ്രദേശത്ത് ഭീകരന്‍മാര്‍ വ്യാപകമായി കടന്നുകൂടിയതായി സൈന്യം അറിയിച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ സൈന്യത്തെ പ്രദേശത്ത് വിന്യസിപ്പിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് ബാരാമുള്ളയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

Read More >>