തെലങ്കാനയില്‍ ബസിന് തീപിടിച്ചു; 30 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

ഹൈദരാബാദില്‍ നിന്ന് വാറംഗലിലേക്ക് പോകുകയായിരുന്ന ബസാണ് അഗ്നിബാധക്കിരയായത്.

തെലങ്കാനയില്‍ ബസിന് തീപിടിച്ചു; 30 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു

ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് തെലങ്കാനയില്‍ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 30 യാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടാണ് സംഭവം. ഹൈദരാബാദില്‍ നിന്ന് വാറംഗലിലേക്ക് പോകുകയായിരുന്ന ബസാണ് അഗ്നിബാധക്കിരയായത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുകയായിരുന്ന ബസിന് പൊടുന്നനെ തീ പിടിക്കുകയായിരുന്നു.

സമയോചിതമായി ഡ്രൈവര്‍ ബസ് നിര്‍ത്തിയതിനെത്തുടര്‍ന്ന് യാത്രക്കാര്‍ സുരക്ഷിതരായി പുറത്തിറങ്ങി. യാത്രക്കാര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം ബസ് പൂര്‍ണമായും അഗ്നിക്കിരയായി. തെലങ്കാന ഗതാഗത മന്ത്രി പി മഹേന്ദ്ര റെഡ്ഡി സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടു.