നെഹ്രു ഗ്രൂപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ രണ്ടു വനിത ജീവനക്കാര്‍ ആസിഡ് അകത്തുചെന്ന് ഗുരുതരാവസ്ഥയില്‍

വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ റേഡിയോളജി വിഭാഗത്തില്‍ എക്‌സറേ ടെക്‌നീഷ്യന്‍മാരായി ജോലി ചെയ്യുന്ന മായന്നൂര്‍ സ്വദേശിനി സൗമ്യ (23), ഒറ്റപ്പാലം പനമണ്ണ സ്വദേശിനി ഐശ്വര്യ (24) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആസിഡ് കുടിച്ചത്. നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ഇവര്‍ പി കെ ദാസ് ഹോസ്പ്പിറ്റലിലെ റേഡിയോളജി വിഭാഗത്തിനുള്ളില്‍ വച്ചാണ്‌ ആസിഡ് കഴിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.

നെഹ്രു ഗ്രൂപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ രണ്ടു വനിത ജീവനക്കാര്‍ ആസിഡ് അകത്തുചെന്ന്  ഗുരുതരാവസ്ഥയില്‍

നെഹ്രു ഗ്രൂപ്പിനു കീഴിലുള്ള മെഡിക്കല്‍ കോളേജില്‍ രണ്ടു വനിത ജീവനക്കാരെ ആസിഡ് അകത്തുചെന്ന നിലയില്‍ മെഡിക്കല്‍കോളേജിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ റേഡിയോളജി വിഭാഗത്തില്‍ എക്‌സറേ ടെക്‌നീഷ്യന്‍മാരായി ജോലി ചെയ്യുന്ന മായന്നൂര്‍ സ്വദേശിനി സൗമ്യ (23), ഒറ്റപ്പാലം പനമണ്ണ സ്വദേശിനി ഐശ്വര്യ (24) എന്നിവരാണ് ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ ആസിഡ് കുടിച്ചത്.

നൈറ്റ് ഡ്യൂട്ടിയിലായിരുന്ന ഇവര്‍ പി കെ ദാസ് ഹോസ്പ്പിറ്റലിലെ റേഡിയോളജി വിഭാഗത്തിനുള്ളില്‍ വച്ചാണ്‌ ആസിഡ് കഴിച്ചതെന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്. തുടര്‍ന്ന് തളര്‍ന്നുവീണ ഇരുവരേയും മറ്റു ജീവനക്കാര്‍ അവിടെയുള്ള ഐസിയു വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആത്മത്യക്ക് ശ്രമിച്ച പെണ്‍കുട്ടികളില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.


ആന്തരികാവയവങ്ങള്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റതായാണ് വിവരം. ഇരുവരും പി കെ ദാസ് മെഡിക്കല്‍ കോളേജില്‍ നിന്നു ജോലി രാജിവച്ചിരുന്നു. ഇരുവരുടേയും ജോലിയിലെ അവസാന ദിവസമായിരുന്നു ഇന്നലെ. രാവിലെ ആശുപത്രി വിട്ടുപോകാനിരിക്കെ മണിക്കൂറുകള്‍ക്കു മുമ്പ് ലാബില്‍ വച്ചാണ് ഇരുവരും ആസിഡ് കുടിച്ചത്.

ഇതെ മെഡിക്കല്‍ കോളേജില്‍ റേഡിയേഷന്‍ കോഴ്‌സിനു പഠിച്ചിരുന്നവരാണ് ഇരുവരും. തുടര്‍ന്ന് രണ്ടുപേരും ഇവിടെതന്നെ റേഡിയേഷന്‍ വിഭാഗത്തില്‍ ജോലിക്കു കയറുകയായിരുന്നു. ഐശ്വര്യ സ്ഥിരം ജീവനക്കാരിയാണ്. സൗമ്യ ബോണ്ടില്‍ നാലു മാസമായി ജോലി ചെയ്തുവരികയായിരുന്നു. ബോണ്ട് കാലാവധി തീരാന്‍ രണ്ട് മാസം കൂടി കാലാവധിയുണ്ട്.

ഇരുവരുടേയും വിവാഹം കഴിഞ്ഞിട്ട് ഒരു വര്‍ഷം ആകുന്നതേയുള്ളു. ഒറ്റപ്പാലം ചീഫ് ജുഡീഷ്യണല്‍ മജിസ്‌ടേറ്റ് പി കെ ദാസ് മെഡിക്കല്‍ കോളേജിലെത്തി പെണ്‍കുട്ടികളുടെ മൊഴി രേഖപ്പെടുത്തി.

[video width="640" height="368" mp4="http://ml.naradanews.com/wp-content/uploads/2017/02/WhatsApp-Video-2017-02-04-at-3.21.47-PM-1.mp4"][/video]

ജോലിയിലെ പ്രശ്‌നങ്ങളല്ല, അവര്‍ തമ്മിലുള്ള വ്യക്തിപരമായ കാര്യങ്ങളാണ് ആത്മഹത്യാ ശ്രമത്തിനു കാരണമെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്.

അതേസമയം, സൗമ്യയുടെ എസ്എസ്എല്‍സി മുതലുള്ള എല്ലാ സര്‍ട്ടിഫിക്കറ്റുകളും അധികൃതരുടെ പക്കലാണെന്നും അത് പലതവണ ആവശ്യപ്പെട്ടിട്ടും തിരികെ നല്‍കാത്തതിലുള്ള മനോവിഷമമായിരിക്കാം ആത്മഹത്യാ ശ്രമത്തിനുള്ള കാരണങ്ങളിലൊന്നെന്ന് സൗമ്യയുടെ പിതാവ് മയിലുംപുറം നാരായണന്‍ നാരദാ ന്യൂസിനോടു പറഞ്ഞു.

മെഡിക്കല്‍ കോളേജില്‍ പഠിക്കുമ്പോഴാണ് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവച്ചത്. അതു തിരികെ നല്‍കിയിരുന്നില്ല. ഇത് പലതവണ ആവശ്യപ്പെട്ടിരുന്നു. ഒടുവില്‍, ഇന്നലെ നല്‍കാമെന്നു പറഞ്ഞെങ്കിലും അതുണ്ടായില്ലെന്നും ഇതും മനോവിഷമത്തിനു കാരണമായിരുന്നെന്നും നാരായണന്‍ വ്യക്തമാക്കി.

Read More >>