ചിരിയുടെ പുരോഹിതന് ഗാനാശംസകളുമായി യേശുദാസ് എത്തി

ശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ കാണാനാണ് യേശുദാസ് ഭാര്യ പ്രഭയ്ക്കൊപ്പം എത്തിയത്. ചലച്ചിത്ര സംവിധായകനായ ബ്ലെസ്സിയും ഒപ്പമുണ്ടായിരുന്നു.

ചിരിയുടെ പുരോഹിതന് ഗാനാശംസകളുമായി യേശുദാസ് എത്തി

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ചിരിയുടെ അപോസ്തലനെ കണ്ടു പിറന്നാള്‍ ആശംസിക്കാന്‍ മലയാളത്തിന്റെ ഗാനഗന്ധര്‍വന്‍ യേശുദാസ് കോഴഞ്ചേരിയില്‍ എത്തി. ശതാബ്ദി ആഘോഷിക്കുന്ന മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്ത ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെ കാണാനാണ് യേശുദാസ് ഭാര്യ പ്രഭയ്ക്കൊപ്പം എത്തിയത്. ചലച്ചിത്ര സംവിധായകനായ ബ്ലെസ്സിയും ഒപ്പമുണ്ടായിരുന്നു.

"എനിക്ക് വളരെ ബഹുമാനമുള്ള അപ്പച്ചനാണ് ഇദ്ദേഹം..." എന്ന് യേശുദാസ് പറഞ്ഞപ്പോള്‍ കേട്ടുനിന്നവര്‍ ഒന്നു അമ്പരന്നു. ഞാന്‍ എന്റെ പിതാവിനെ അപ്പച്ചന്‍ എന്നാണ് വിളിക്കാറുള്ളത് എന്ന് യേശുദാസ് ഈ സ്വാതന്ത്ര്യത്തിന്റെ കാരണമായി പറഞ്ഞു.


വലിയതിരുമേനിയുടെ തുറന്നുള്ള മനസ്ഥിതിയാണ് തന്നെ ആകര്‍ഷിച്ചതെന്നും ഗാനഗന്ധര്‍വന്‍ പറഞ്ഞു. എത്ര ഗുരുതരമായ പ്രശ്നങ്ങളെയും തിരുമേനി നര്‍മ്മത്തിലൂടെ കൈകാര്യം ചെയ്യുന്നു.

സ്വര്‍ണ്ണനാവുള്ള മനുഷ്യന്‍ എന്ന വിശേഷണം എന്തുകൊണ്ടും തിരുമേനിക്ക് അന്വര്‍ത്ഥമാണ് എന്ന് പറഞ്ഞ യേശുദാസ് തിരുമേനിക്കായി ഒരു ഗാനം ആലപിക്കുകയും ചെയ്തു. മാത്രമല്ല, മാര്‍ത്തോമ്മാ വലിയ മെത്രാപ്പൊലീത്തയ്ക്കായി കൊണ്ടുവന്ന കേക്ക് മുറിച്ചിട്ടാണ് യേശുദാസ് മടങ്ങിയത്.

ദൈവീക സംഗീതം തന്നെ തേടി വന്നു പിറന്നാള്‍ ആശംസിച്ചു എന്നായിരുന്നു തിരുമേനിയുടെ പ്രതികരണം

Read More >>