ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഗുജറാത്തില്‍ ആരംഭിച്ചു

നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയമായിരിക്കും ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം.

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം ഗുജറാത്തില്‍ ആരംഭിച്ചു

ഒരു ലക്ഷത്തിപതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഭീമന്‍ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിന്റെ നിര്‍മ്മാണം അഹമ്മദബാദില്‍ ആരംഭിച്ചു.

നിര്‍മ്മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്രിക്കറ്റ്‌ സ്റ്റേഡിയമായിരിക്കും ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയം.

മോട്ടെറയില്‍ ഇപ്പോള്‍ നിലവില്‍ ഉണ്ടായിരുന്ന സ്റ്റേഡിയം പൊളിച്ചു മാറ്റിയതിനു ശേഷമാണ് 63 ഏക്കറിലായി പുതിയ സ്റ്റേഡിയം പണിയുന്നത്.

കാല്‍നട യാത്രക്കാരുടേയും വാഹനത്തിലെത്തുന്നവരുടെയും സൗകര്യങ്ങള്‍ പരിഗണിച്ചുള്ള നിര്‍മ്മാണമാണ് നടക്കുന്നതെന്ന് ഗുജറാത്ത് ക്രിക്കറ്റ്‌ അസോസിയേഷന്‍ വൈസ്പ്രസിഡന്റ്റ് പരിമാല്‍ നത്വാനി മാധ്യമങ്ങളോട് പറഞ്ഞു.

700 കോടി രൂപയാണ് നിര്‍മ്മാണചെലവ്. മൂന്ന് പ്രാക്ടീസ് ഗ്രൗണ്ടുകളും ഇന്‍ഡോര്‍ ക്രിക്കറ്റ് അക്കാദമിയും ഇവിടെ ഉണ്ടാകും.

3000 കാറുകള്‍, 10000 ബൈക്കുകള്‍ എന്നിവയ്ക്ക് ഒരേ സമയം പാര്‍ക്കിംഗ് സൗകര്യമുണ്ടാകും.
എല്ലാ ദിശയില്‍ നിന്നും ഒരേ പോലെ ഗ്രൗണ്ടിലേക്ക് കാഴ്ച ലഭിക്കുന്ന വിധത്തിലാണ് സ്റ്റേഡിയം ഡിസൈന്‍ ചെയ്തതെന്നും വൈസ് പ്രസിഡന്റ്‌ പറയുന്നു.