സാമ്പത്തിക പ്രതിസന്ധി തുടരും എന്ന് പറയുന്നതിന്റെ കാരണങ്ങള്‍

ഇപ്പോഴുള്ള സാമ്പത്തിക നിയന്ത്രണം എത്രകാലം തുടരും എന്നുള്ളതിനും ഭാവിയില്‍ ലഭിക്കാവുന്ന പ്രയോജനത്തെക്കുറിച്ചും റിസര്‍വ് ബാങ്ക് മൌനം ഭജിക്കുന്നു. എങ്ങനെയാണ് ഈ സാമ്പത്തിക അസ്ഥിരാവസ്ഥയെ നേരിടാന്‍ തങ്ങള്‍ തയ്യാറെടുക്കുന്നത് എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നെങ്കില്‍, പൊതുജനത്തിനും അതനുസരിച്ചു തങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ക്രമീകരിക്കാന്‍ കഴിയുമായിരുന്നു. പ്രത്യേകിച്ചു ഒരു സാമ്പത്തിക വര്‍ഷാവസാനത്തിലേക്ക് ചുവടു വയ്ക്കുമ്പോള്‍ ക്രമീകരണം വേണ്ടതായ പല കാര്യങ്ങളും എല്ലാ മേഖലകളിലും ഉണ്ട്.

സാമ്പത്തിക പ്രതിസന്ധി തുടരും എന്ന് പറയുന്നതിന്റെ കാരണങ്ങള്‍

എ.റ്റിഎമ്മില്‍ നിന്നും ഒരു ദിവസം പതിനായിരം രൂപ വരെ പിന്‍വലിക്കാം എന്നുള്ള റിസര്‍വ് ബാങ്ക് അറിയിപ്പ് സാധാരണക്കാരന് തെല്ലൊന്നുമല്ല ആശ്വാസം നല്‍കിയത്. പ്രധാനമന്ത്രി നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് രണ്ടര മാസങ്ങള്‍ക്ക് ശേഷമാണ് അവര്‍ക്ക് ഇത്രയെങ്കിലും ആശ്വസിക്കാനുള്ള വക ലഭിച്ചത്. സാമ്പത്തിക അടിയന്തരാവസ്ഥയില്‍ അവര്‍ അത്രത്തോളം ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ എന്ന പോലെയല്ലാതെ ഇനി ദിവസം 4500 രൂപയില്‍ അധികമായി അവര്‍ക്ക് പതിനായിരം രൂപ വരെ എ.റ്റി.എമ്മില്‍ നിന്നും ലഭിക്കും. ഈ തുക ഒരു സാധാരണക്കാരന് അത്യാവശ്യം കാര്യങ്ങളെ നടത്താന്‍ സഹായിക്കും എന്നും കരുതാം.


എന്നിരുന്നാലും ഈ ഇളവു യഥാര്‍ത്ഥ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഉതകുന്നതല്ല.ബാങ്കുകളുടെ മുന്നില്‍ ഉള്ള നീണ്ട ക്യൂവിന്റെ നീളം കുറഞ്ഞു വരുന്നുണ്ടെങ്കിലും പ്രശ്നങ്ങളുടെ യഥാര്‍ത്ഥ കാരണത്തിനു ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. റിസര്‍വ് ബാങ്ക് അനുവദിച്ച പുതിയ ഇളവു പോലും പൂര്‍ണ്ണമായി ഗുണഭോക്താവിന് നല്‍കാന്‍ ബാങ്കുകള്‍ക്ക് കഴിയുമോ എന്ന കാര്യവും സംശയമാണ്. പല എ.റ്റി.എമ്മുകളിലും കുറഞ്ഞ പരിധിയില്‍ ഉണ്ടായിരുന്ന തുക പോലും ലഭ്യമായിരുന്നില്ല

  1. ബാങ്കുകളില്‍ ഇപ്പോഴും ആവശ്യത്തിന് കറന്‍സികള്‍ ലഭ്യമായിട്ടില്ല. എറ്റിഎം കാര്‍ഡുകള്‍ കൊണ്ടും കാര്യമില്ല. റിസര്‍വ് ബാങ്ക് എന്തു തന്നെ പറഞ്ഞാലും എപ്പോള്‍ എത്ര പണം കിട്ടും എന്ന് നിശ്ചയമില്ലാത്ത സംഗതിയായി അത് തുടരുന്നു.

  2. പണമുള്ള പല എ.റ്റി.എമ്മുകളിലും രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ഈ തുക ചെറിയ ചെറിയ ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുകയും ചെയ്തിരുന്നുമില്ല. കൂടിയ തുക പിന്‍വലിക്കാന്‍ അവസരം ലഭിച്ചാലും ചില്ലറ നോട്ടുകള്‍ ലഭിക്കാത്തിടത്തോളം പ്രതിസന്ധി തുടരുക തന്നെ ചെയ്യും. 

  3. തിങ്കളാഴ്ച്ച നടത്തിയ പ്രസ്താവനയില്‍ റിസര്‍വ് ബാങ്ക് മറ്റൊരു കാര്യം കൂടി സൂചിപ്പിച്ചിരുന്നു. എ.റ്റി.എമ്മില്‍ കൂടി പിന്‍വലിക്കാന്‍ സാധിക്കുന്ന തുകയുടെ പരിധി മാത്രമാണ് ഉയര്‍ത്തിയത്‌, അക്കൗണ്ടില്‍ നിന്നും ഒരു ആഴ്ചയില്‍ പിന്‍വലിക്കാന്‍ സാധിക്കുന്നത് ഇപ്പോഴും 24000 രൂപ തന്നെയായിരിക്കും. 


അങ്ങനെ വിലയിരുത്തുമ്പോള്‍ ഇപ്പോള്‍ റിസര്‍വ് ബാങ്ക് കനിഞ്ഞു നല്‍കിയിരിക്കുന്ന ഇളവ് കാര്യമായ പ്രയോജനം നല്‍കുന്നില്ല എന്ന് വേണം കരുതാന്‍. മൂന്ന് പ്രാവശ്യമായി എ.റ്റി.എമ്മില്‍ നിന്നും 24000 രൂപ ലഭിക്കുന്നത് എത്രമാത്രം ഗുണഭോക്താവിന് ആശ്വാസം നല്‍കാനാണ്?

നീങ്ങുന്നത്‌ ഒരു സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തിലേക്കാണ്...

ഇപ്പോഴുള്ള സാമ്പത്തിക നിയന്ത്രണം എത്രകാലം തുടരും എന്നുള്ളതിനും ഭാവിയില്‍ ലഭിക്കാവുന്ന പ്രയോജനത്തെക്കുറിച്ചും റിസര്‍വ് ബാങ്ക് മൌനം ഭജിക്കുന്നു. എങ്ങനെയാണ് ഈ സാമ്പത്തിക അസ്ഥിരാവസ്ഥയെ നേരിടാന്‍ തങ്ങള്‍ തയ്യാറെടുക്കുന്നത് എന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നെങ്കില്‍, പൊതുജനത്തിനും അതനുസരിച്ചു തങ്ങളുടെ സാമ്പത്തിക ഇടപാടുകളെ ക്രമീകരിക്കാന്‍ കഴിയുമായിരുന്നു. പ്രത്യേകിച്ചു ഒരു സാമ്പത്തിക വര്‍ഷാവസാനത്തിലേക്ക് ചുവടു വയ്ക്കുമ്പോള്‍ ക്രമീകരണം വേണ്ടതായ പല കാര്യങ്ങളും എല്ലാ മേഖലകളിലും ഉണ്ട്.

എത്രമാത്രം കറന്‍സികള്‍ തങ്ങള്‍ അച്ചടിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് എന്നും എത്ര രൂപ വിപണിയില്‍ എത്തിക്കാനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത് എന്നും അവര്‍ക്ക് പോലും ഇപ്പോഴും വ്യക്തതയില്ല. ഇക്കാര്യങ്ങളില്‍ നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥയ്ക്കു ഇപ്പോഴും വ്യക്തതയില്ല.
ആവശ്യമില്ലെങ്കില്‍ കൂടി അനുവദനീയമായ തുക മുഴുവന്‍ പിന്‍വലിക്കാനുള്ള പ്രവണത വര്‍ദ്ധിക്കുന്നതല്ലാതെ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഇളവ് കൂടുതല്‍ പ്രയോജനം ചെയ്യാന്‍ പോകുന്നില്ല എന്നുള്ളതാണ് സത്യം.

ഭാവിയില്‍ അത്യാവശ്യക്കാര്യങ്ങള്‍ക്ക് പോലും സാമ്പത്തിക പ്രതിസന്ധി അനുഭവിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ മാത്രമായിരിക്കും പിന്‍വലിക്കുന്ന ഈ തുക കൊണ്ട് അവര്‍ ആഗ്രഹിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി എന്നു വരെ തുടരും എന്നും അതിനായി തങ്ങള്‍ കൈക്കൊള്ളുന്ന നടപടികള്‍ എന്തെല്ലാമാണ് എന്നുമുള്ള അറിയിപ്പാണ് ഇപ്പോള്‍ റിസര്‍വ് ബാങ്കില്‍ നിന്നും പൊതുജനം ആഗ്രഹിക്കുന്നത്.

500, 100 രൂപ നോട്ടുകള്‍ കൂടുതലായി വിപണിയില്‍ എത്തിക്കുന്നുണ്ട് എന്ന ശ്രുതി പരക്കുന്നതല്ലാതെ ഇവ അധികമായി ലഭിച്ചു തുടങ്ങിയിട്ടില്ല എന്ന വാസ്തവം മറച്ചു വയ്ക്കാന്‍ കഴിയുന്നതല്ല. കൂടുതല്‍ കൂടുതല്‍ 2000 രൂപയുടെ നോട്ടുകള്‍ പേഴ്സില്‍ നിറയുന്നതല്ലാതെ സാമ്പത്തിക പ്രതിസന്ധിയ്ക്ക് ഇതുവരെ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ബാങ്കില്‍ സുരക്ഷിതമെന്ന് കരുതി നാളിതുവരെ സൂക്ഷിച്ചിരുന്നത് ഒരു മുന്‍കരുതല്‍ എന്ന നിലയില്‍ പേഴ്സില്‍ കൊണ്ടുനടക്കുന്നു. സ്വന്തം പണത്തിന്റെ കാവല്‍ക്കാരന്‍ താന്‍ തന്നെയാണ് എന്ന ഭീതിയില്‍ ഇവ ചുമക്കുകയും വേണം.

സാമ്പത്തിക പ്രതിസന്ധിയുടെ ഏറ്റവും വലിയ നിഴല്‍ ഇപ്പോള്‍ ചില്ലറക്ഷാമമാണ്. 500ന്റെ നോട്ടുകള്‍ പോലും മതിയായ അളവില്‍ ലഭ്യമായിട്ടില്ല. മെട്രോ നഗരങ്ങളിലും സിറ്റികളിലും ഇത് വലിയ പ്രശ്നം ഉണ്ടാക്കുന്നില്ലെങ്കിലും ഗ്രാമപ്രദേശങ്ങളില്‍ അതല്ല സ്ഥിതി.

പ്രൈവറ്റ് സെക്ടറിലുള്ള ബാങ്കുകള്‍ക്കാണ് കൂടുതല്‍ പണം ലഭ്യമായിട്ടുള്ളത് എന്ന പൊതുവിവരം ചൌധരി സൂചിപ്പിക്കുന്നു. ഈ ബാങ്കുകള്‍ ഗ്രാമപ്രദേശങ്ങളില്‍ കുറവാണ് എന്നതും ഇവിടുത്തെ ധനക്ഷാമത്തിന് കാരണമായി മാറുന്നു.

ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയുടെ നിരീക്ഷണവും നിയന്ത്രണവും റിസര്‍വ് ബാങ്കിനാണ്. അതുക്കൊണ്ടു തന്നെ പിന്‍വലിക്കാന്‍ കഴിയുന്ന തുകയുടെ അക്കം മാത്രം വിവരിക്കാതെ ആശ്വാസകരവും പൂര്‍ണ്ണവുമായ ഒരു മറുപടി റിസര്‍വ് ബാങ്കില്‍ നിന്നും ലഭ്യമാകണം.

Read More >>