ന്യൂജെൻ പള്ളിക്കൂടങ്ങൾ അടവച്ചു വിരിയിക്കുന്നതാരെ?

ഒരു പ്രത്യേക വിഭാഗത്തിനു മാത്രം ഉള്ള ഒന്നായി നമ്മള്‍ അസഹിഷ്ണുതയെ നിര്‍വചിക്കുകയാണിപ്പോള്‍. പക്ഷെ നാം അറിഞ്ഞോ അറിയാതെയോ ഈ അസഹിഷ്ണുത നമ്മുടെ സമൂഹത്തിന്റെ സമസ്ത മേഖലയിലും സമസ്ത വിഭാഗം ആളുകളിലും വല്ലാതെ വേരിറങ്ങി കഴിഞ്ഞു. പൗരബോധത്തിന്റെ അഭാവവും, ശാസ്ത്രബോധത്തില്‍ ഊന്നിയ യുക്തിഭദ്രമായ ചിന്താരീതികളെ അപ്പാടെ തൃണവല്‍ക്കരിക്കുന്നതും സമൂഹത്തില്‍ അസഹിഷ്ണുത വളരാന്‍ കാരണമാകുന്നു.

ന്യൂജെൻ പള്ളിക്കൂടങ്ങൾ അടവച്ചു വിരിയിക്കുന്നതാരെ?

The worst illiterate is the political illiterate, he doesn’t hear, doesn’t speak, nor participates in the political events. He doesn’t know the cost of life, the price of the bean, of the fish, of the flour, of the rent, of the shoes and of the medicine, all depends on political decisions. The political illiterate is so stupid that he is proud and swells his chest saying that he hates politics. The imbecile doesn’t know that, from his political ignorance is born the prostitute, the abandoned child, and the worst thieves of all, the bad politician, corrupted and flunky of the national and multinational companies.

Bertolt Brecht



രാഷ്ടീയത്തെ കുറിച്ചുള്ള അജ്ഞതയാണ്  ഏറ്റവും വല്യ അജ്ഞതതങ്ങളുടെ ജീവിതത്തിന്റെ സകല മേഖലയെയും സംബന്ധിക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയവുമായി ബന്ധപ്പെട്ടതാണ് എന്നു മനസിലാക്കാത്ത അമൂൽ

 ബേബികളെ അട വച്ചു വിരിയിക്കുന്ന കലാലയങ്ങൾ കൂണു പോലെ കേരളത്തിൽ  മുളച്ചു കൊണ്ടിരിക്കുന്നു.



രാഷ്ട്രീയ പ്രബുദ്ധമായിരുന്ന നമ്മുടെ സമൂഹം


ബാർബർ ഷോപ്പുകളിലും ചായക്കടകളിലും കലുങ്കുകളിലുമൊക്കെയിരുന്നു ചൂടൻ ചർച്ചകൾ നടത്തിയിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ഏതാണ്ട് ഇരുപതുകൊല്ലം മുമ്പു വരെ നമ്മുടെ നാട്ടിൻപുറങ്ങളിലെ ഗ്രാമീണ വായനശാലകളിലും, ബസ് സ്റ്റോപ്പുകളിലും മറ്റും ചർച്ച ചെയ്യപ്പെട്ടിരുന്ന വിഷയങ്ങളിൽ കേരള രാഷ്ട്രീയം മുതൽ കിഴക്കൻ യൂറോപ്പിലെ ആഭ്യന്തര പ്രശ്‌നങ്ങൾ വരെ ഉൾപ്പെട്ടിരുന്നു

. ബ്രഷ്‌നേവും പോൾപോട്ടും ബൊളീവിയൻ വിപ്ലവവും കാർത്തേജും നക്‌സൽബാരിയും സുവർണ്ണക്ഷേത്രവും നെൽസൻ മണ്ഡേലയുമെല്ലാം ഈ ചൂടൻ ചർച്ചകളിൽ സ്ഥാനം പിടിച്ചിരുന്നു. മുഴുവൻ സമയ വാർത്താ ചാനലുകളോ ഇന്റർനെറ്റോ സോഷ്യൽ മീഡിയയോ എന്തിന് ടിവി പോലുമില്ലാതിരുന്ന ഒരു കാലഘട്ടത്തിലാണു നമ്മുടെ നാട്ടിൽ ഈ അനിതരസാധാരണമായ രാഷ്ട്രീയ ബോധം നിലനിന്നിരുന്നത്
.


തങ്ങൾക്കു ചുറ്റും നടക്കുന്ന കാര്യങ്ങൾ അത് ഏതു ദേശത്തായാലും അതു തങ്ങളെ കൂടി ബാധിക്കുന്നു എന്ന വിശ്വപൗരബോധം, രാഷ്ട്രീയ സാമൂഹിക കെട്ടുറപ്പിലും സമത്വത്തിലുമുള്ള വിശ്വാസം, ഇവ നമ്മുടെ നാട്ടിൽ ആഴത്തിൽ തന്നെ വേരോടിയിരുന്നു. നമ്മുടെ കലാലയങ്ങൾ സമൂഹ സ്പന്ദനങ്ങളുടെ, ചിന്താധാരകളുടെ, വിശ്വപൗരബോധത്തിന്റെ ശ്രേഷ്ഠ പരിച്ഛേദങ്ങളായിരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങൾ അജ്ഞതയുടെ അന്ധകാരത്തിൽ ചൂഷണം ചെയ്യപ്പെടുമ്പോൾ ലോകത്ത് ആദ്യമായി സമത്വം എന്ന ആശയത്തിൽ അധിഷ്ഠിതമായ സോഷ്യലിസം കേരളത്തിലെ ജനങ്ങൾ ജനാധിപത്യ പ്രക്രിയയിലൂടെ നെഞ്ചിലേറ്റി

.



രാഷ്ടീയം പിൻവാങ്ങിയപ്പോൾ


രാഷ്ട്രീയ പാർട്ടികളുടെ ചട്ടുകങ്ങളായി കലാലയങ്ങൾ രണഭൂമി ആയതോടു കൂടിയാണ് ക്യാമ്പസുകളിൽ നിന്നു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കു പിൻവാങ്ങേണ്ടി വന്നത്കേരളത്തിലെ കലാലയങ്ങളിൽ നിന്നു രാഷ്ട്രീയം പിൻവാങ്ങിയതും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കു സംഭവിച്ച അപചയങ്ങളും കോർപ്പറേറ്റ് സംസ്‌കാരം സൃഷ്ടിച്ച മൂല്യത്തകർച്ചയും ശരിക്കു മുതലെടുത്തത് മതവർഗ്ഗീയ പ്രസ്ഥാനങ്ങളും ഇടുങ്ങിയ ചിന്താഗതികളും ആയിരുന്നു

.



മൂല്യബോധം നഷ്ട്ടപ്പെട്ട ആത്മാവില്ലാത്ത പാഠ്യപദ്ധതി


കോർപ്പറേറ്റ് ദാസ്യവൃത്തിക്കുതകുന്ന തൊഴിൽ പരിചയങ്ങളുടെ സംസ്ക്കാരം  മാത്രം എന്റെ മക്കൾ പഠിച്ചാൽ മതി എന്നു പറയുന്ന മാതാപിതാക്കന്മാരെ, നിങ്ങൾ ഈ നാടിന്റെ ശാപമാണ്രാഷ്ട്രബോധം നശിച്ച അരാഷ്ട്രീയവാദികളായ ഒരു കൂട്ടം യുവത്വത്തെ അടവച്ചു വിരിയിക്കുന്ന ന്യൂ ജനറേഷൻ കലാലയങ്ങൾ കോർപ്പറേറ്റുകൾക്കുള്ള ഹാച്ചിങ് ഫാക്റ്ററികൾ മാത്രമായി അധഃപതിച്ചിരുന്നു

.


സാമ്പത്തിക ലാഭം മാത്രം ജീവിത ലക്ഷ്യമായി ഏതു വിധേനയും മക്കളെ ഡോക്ടറോ എഞ്ചിനിയറോ ആക്കുവാന്‍ വേണ്ടി റാങ്കിങ് ഗ്രേഡിംഗ് സംവിധാനത്തിലൂടെ കുട്ടികള്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോള്‍ വിദ്യാഭ്യാസത്തിലൂടെ ആര്‍ജിച്ചെടുക്കേണ്ട പല അടിസ്ഥാന ഗുണങ്ങളും നന്മകളും കുട്ടികളില്‍ അന്ന്യമായി പോകുന്നു.



പള്ളിക്കൂടങ്ങളാകുന്ന ക്യാമ്പസുകൾ


കോളേജ് ക്യാമ്പസുകളിൽ സ്‌കൂൾ കുട്ടികളെ പോലെ യൂണിഫോം ഉടുപ്പുകൾ അണിയിച്ചുജയിൽ സമാനമായ അച്ചടക്കം അടിച്ചേൽപ്പിക്കുമ്പോൾ അരാഷ്ട്രീയ വാദത്തിന്റെയും അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും വിദ്യാഭ്യാസം ഉരുട്ടി കൊടുക്കുമ്പോൾ ഓർക്കുക ഈ തലമുറയെ നിങ്ങൾ നശിപ്പിക്കുകയാണ്തീവ്രപ്രണയങ്ങളുടെയും നന്മയുള്ള സൗഹൃദങ്ങളുടെയും രാഷ്ട്രീയ പ്രതിപാദങ്ങളുടെയും എല്ലാം സ്ഥാനത്തു മയക്കുമരുന്നും അന്ധവിശ്വാസങ്ങളും വർഗീയതയും പിടിമുറുക്കി

. ആത്മീയ ആലസ്യത്തിന്റെയും അന്ധ വിശ്വാസങ്ങളുടെയും സംസ്ക്കാരം  വിദ്യാർത്ഥികളിൽ ആഴത്തിൽ തന്നെ വേരിറങ്ങി കഴിഞ്ഞു.


സയന്റിഫിക് ടെമ്പറും ശാസ്ത്രാവബോധവും ക്യാമ്പസുകളിൽ നിന്നു പിൻവാങ്ങിന്യൂട്ടന്റെയും ഐൻസ്റ്റെന്റെയും മാക്സ് പ്ലാങ്കിന്റെയും ശാസ്ത്ര സിദ്ധാന്തങ്ങൾ പഠിച്ചിറങ്ങി ബിരുദാനന്തര ബിരുദവും ഗവേഷണ ബിരുദവും എടുത്തു കഴിഞ്ഞിട്ടും തൊട്ടാവാടികളായ ചില ഭാവനാസൃഷ്ടികളെ പ്രീതിപ്പെടുത്തിയില്ലെങ്കിൽ യന്ത്രങ്ങൾ ചലിക്കില്ല എന്നും ഗർഭം അലസും

 എന്നുമെല്ലാം അഭ്യസ്തവിദ്യർ  ഉറക്കെ പ്രഖ്യാപിക്കുമ്പോൾ ഓർക്കുക നമ്മുടെ വിദ്യാഭ്യാസ മേഖല തകർന്നു എന്ന്.



വിദ്യാഭ്യാസം വെറും തൊഴില്‍ പരിചയമാകുമ്പോൾ


ഇപ്പോള്‍ ദിവസവും പത്രവാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന കുറ്റകൃത്യങ്ങള്‍ക്കു പിന്നില്‍ ബഹുഭൂരിപക്ഷവും നല്ല വിദ്യാഭ്യാസം ഉള്ളവര്‍ തന്നെയാണ്. കൊടുംകുറ്റവാളികളില്‍ സ്ത്രീശാക്തീകരണം എടുത്തു കാണുവാനും ഉണ്ട്. സമൂഹത്തില്‍ കടുത്ത സ്പര്‍ദ്ധ

, മതവൈര്യംവിദ്വേഷംഅസൂയഅന്ധവിശ്വാസ ജടിലതഅനാചാര പ്രോത്സാഹനം തുടങ്ങിയവയുടെ മൊത്ത വിതരണക്കാര്‍ നല്ല വിദ്യാഭ്യാസം ഉള്ളവര്‍ തന്നെയാണ്.



വല്ലാതെ പെരുകുന്ന സമൂഹ അസഹിഷ്ണുത


അസഹിഷ്ണുത എന്ന വാക്ക് ഇന്ത്യയില്‍ ഇപ്പോള്‍ പരക്കെ കേട്ടു വരുന്ന ഒന്നാണ്. ഒരു പ്രത്യേക വിഭാഗത്തിനു മാത്രം ഉള്ള ഒന്നായി നമ്മള്‍ അസഹിഷ്ണുതയെ നിര്‍വചിക്കുകയാണിപ്പോള്‍. പക്ഷെ നാം അറിഞ്ഞോ അറിയാതെയോ ഈ അസഹിഷ്ണുത നമ്മുടെ സമൂഹത്തിന്റെ സമസ്ത മേഖലയിലും സമസ്ത വിഭാഗം ആളുകളിലും വല്ലാതെ വേരിറങ്ങി കഴിഞ്ഞു

.


നമ്മള്‍ക്കുള്ള അതേ അവകാശം തന്നെയാണു നമ്മുടെ സഹജീവിയ്ക്കും ഈ ഭൂമിയില്‍ ഉള്ളത്. ജീവിക്കുകയും ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യുക. നമ്മുടെ വടിചുഴറ്റുവാനുള്ള സ്വാതന്ത്ര്യം അന്യന്റെ മൂക്കിന്റെ തുമ്പിൽ അവസാനിക്കുന്നു എന്നു മനസിലാക്കുക. പൗരബോധത്തിന്റെ അഭാവവുംശാസ്ത്രബോധത്തില്‍ ഊന്നിയ യുക്തിഭദ്രമായ ചിന്താരീതികളെ അപ്പാടെ തൃണവല്‍ക്കരിക്കുന്നതും സമൂഹത്തില്‍ അസഹിഷ്ണുത വളരാന്‍ കാരണമാകുന്നു

.


ഒരു വശത്ത് അരാഷ്ട്രീയ വാദവും കോർപ്പറേറ്റ് ദാസ്യത്വവും ബ്രാൻഡ് പ്രേമവും. മറുവശത്ത് മത വർഗ്ഗീയ ഫാസിസ്റ്റ് ആശയങ്ങളാൽ ചിന്താപ്രക്ഷാളനം ചെയ്യപ്പെട്ടവർ. കേരളത്തിന്റെ അടുത്ത തലമുറ മുഴുവനായിത്തന്നെ അധഃസ്ഥിത ചിന്താധാരകളിലേയ്ക്കു വലിക്കപ്പെടുകയാണ്.



ജെഎൻയുവിന്റെ പ്രസക്തി


ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ വളരെയേറെ പ്രാധാന്യമുള്ള ഒരു ഐതിഹാസിക സമരമാണ്   ജെഎൻയുവിൽ നടന്ന

 വിദ്യാർത്ഥി പ്രക്ഷോഭം. തീവ്രവിഭാഗീയ ചിന്തകൾക്കും മതപൗരോഹിത്യത്തിന്റെ തേർവാഴ്ചയ്ക്കുമെതിരെ നടന്ന ഈ യുവജന ചെറുത്തുനിൽപ്പിനെ ലോകരാജ്യങ്ങൾ വളരെ പ്രാധാന്യത്തോടെയാണു കണ്ടത്. ആചാരങ്ങളുടെയും കപടദേശീയതയുടെയും മത ഫാസിസ്റ്റ് ബിംബങ്ങൾക്കും എതിരെയായിരുന്നു  ഈ സമരം. രാജ്യത്ത് എങ്ങനെ ജീവിക്കണം എന്നും ആരു ജീവിക്കണം എന്നും എന്ത് കഴിക്കണം എന്നും എന്തു വസ്ത്രം ധരിക്കണമെന്നും ആരു ഭരിക്കണമെന്നും ഒരു ചിന്താധാരയുടെ പ്രയോക്താക്കൾ നിഷ്‌കർഷിക്കുമ്പോഴാണ് ഭാരതം മരിക്കുന്നത് എന്ന ചിന്താധാരയാണു വിദ്യാർത്ഥികൾ ഉയർത്തിപ്പിടിച്ചത്
.
ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് ഈ സമരത്തിനു മുൻപിൽ ഉള്ളത് എങ്കിലും ഇത് ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ സമരമായിരുന്നില്ലവലതുപക്ഷ ഭീകരതയെ എതിർക്കുന്ന, മനസ്സിൽ അന്ധകാരം നിറഞ്ഞിട്ടില്ലാത്തവരുടെ ചെറുത്തുനിൽപ്പായിരുന്നു.


ലോകത്തിലെ 400ഓളം സർവ്വകലാശാലകളിലെ വിദ്യാർത്ഥികളും ഹാർവാർഡ്, കൊളമ്പിയ പോലെയുള്ള അതിപ്രശസ്തമായ സർവ്വകലാശാലകളിലെ പ്രഫസർമാരും ഈ സമരത്തിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

. രാഷ്ട്രീയ വൈര്യം മറന്നു ദേശീയ നേതാക്കൾ ഈ ചെറുത്തുനിൽപ്പിനെ അനുകൂലിച്ചു.


എന്നാൽ കേരളത്തിലെ പൊതുസമൂഹം - അതിൽ പ്രത്യേകിച്ചു വിദ്യാർത്ഥികളും കലാലയങ്ങളും -തണുത്തുറഞ്ഞു തന്നെയായിരുന്നുഎന്താണു രാജ്യത്തു നടക്കുന്നത് എന്നോ, ജെഎൻയുവിൽ എന്തിനാണു കുട്ടികൾ രാവും പകലുമില്ലാതെ ഉറച്ചുനിന്ന് ഒറ്റക്കെട്ടായി പൊരുതുന്നത് എന്നോ അറിയാൻ വയ്യാത്ത അദ്ധ്യാപകരും

 ബുദ്ധിജീവികളും കോർപ്പറേറ്റ് അമൂൽ ബേബികളും പിസ്സാ കാപ്പചിനോ ഫ്രീക്കുകളുമാണു നമ്മുടെ സമൂഹത്തിന്റെ മുഖ്യധാരയിൽ എന്നതു നിരാശാജനകം തന്നെ.


ജെഎൻയുവിൽ എന്തു നടന്നാലും നമുക്കെന്ത് എന്നു ചിന്തിക്കുന്നവർ ഓർക്കുക. ഗതാനുഗതികത്വ പ്രവണത അനുവർത്തിക്കുന്ന ബഹുഭൂരിപക്ഷ ജനതതിയല്ല ലോകത്തു മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുള്ളത്. മാറി ചിന്തിക്കുകയും വിഭാഗീയതയുടെ മതിൽകെട്ടുകൾ പൊളിക്കുവാൻ കൈയുയർത്തുകയും ചെയ്തവരാണ്.


ടിവി ചാനലുകളിലെ നാലാം കിട പരിപാടികളിൽ ഒരു കപ്പ് ചായയും പിടിച്ച്

, ഇറുകിയ ടീ ഷർട്ടും ധരിച്ച്, മസിലും പെരുപ്പിച്ച്, ഇംഗ്ലീഷും മലയാളവും ഒരു പോലെ വികൃതമാക്കി സമാസമം ചേർത്ത്, അബദ്ധങ്ങളുടെ  അതിസാരം കൊണ്ട് കർണ്ണാഭിഷേകം നടത്തുന്ന ഫ്രീക്കന്മാരാണോ ഇന്നത്തെ കേരളത്തിലെ കലാലയങ്ങളുടെ യുവത്വത്തിന്റെ പരിഛേദം?


അങ്ങനെ വിശ്വസിക്കേണ്ട നിരാശാജനകമായ അവസ്ഥയാണ്  ഇവിടെ സംജാതമായിരിക്കുന്നത്. സെൽഫോണിന്റെ മുമ്പിൽ തല കുമ്പിട്ട്, തങ്ങൾക്കു ചുറ്റും നടക്കുന്ന ഒന്നിനെയും പറ്റി ബോധവാന്മാരാകാതെ

 വിരലുകൾ കൊണ്ടു നിഴൽയുദ്ധം നടത്തുന്ന മറ്റൊരു വർഗ്ഗം. വാട്‌സ്ആപ്പിലെയും ഫേസ്‌ബുക്കിലെയും എന്ത് അബദ്ധപ്രചാരണങ്ങളും സംശയലേശമേതുമില്ലാതെ വിശ്വസിക്കുന്ന വിദ്യാസമ്പന്നരാണു നമ്മുടെ യുവസമൂഹം. ഒരു ചാനൽ ചർച്ച നയിച്ച ന്യൂസ് റിപ്പോർട്ടറെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തിയ ഭൂരിപക്ഷം അഭ്യസ്ഥവിദ്യർക്കും തങ്ങൾ ആരെയാണു വിളിക്കുന്നതെന്നോ എന്തിനാണ് അസഭ്യം പറയുന്നതെന്നോ അറിയില്ലായിരുന്നു
.
വാട്‌സ് ആപ്പിൽ ഒരു സന്ദേശം കണ്ടു, നിങ്ങളെ വിളിച്ചു തെറി പറയുവാൻ; അതുകൊണ്ടു ഞാൻ ഇതു ചെയ്യുന്നു എന്നു വരെ പലരും വെളിപ്പെടുത്തി.


കലാലയങ്ങളിലും വിദ്യാസമ്പന്നരിലും ഏറ്റവും നികൃഷ്ടമായി കണക്കാക്കപ്പെട്ടിരുന്ന വർഗ്ഗീയതയും അന്ധവിശ്വാസങ്ങളും ഇന്ന് ഒരു അഭിമാനം അർഹിക്കുന്ന ഒന്നായി പരിണമിച്ചിരിക്കുന്നു. ജെഎൻയുവും ഹൈദരാബാദ് സർവ്വകലാശാലയും തിളച്ചുമറിഞ്ഞപ്പോൾ കേരളത്തിൽ അതു യാതൊരു ചലനവും സൃഷ്ടിച്ചിട്ടില്ല.


ഡോ. റോബിൻ ആചാര്യ