ഇറച്ചി തിന്ന് 400 മീറ്റര്‍ ഓടിയാല്‍ ഉണ്ടാകാത്ത ആലസ്യം ലളിതഗാനം പാടിയാലുണ്ടാകുമോ സാറേ?

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇറച്ചി വിഭവങ്ങളില്ലാത്തതിന് സംഘാടകരുടെ ഔദ്യോഗിക വിശദീകരണത്തോട് ശാസ്ത്രീയമായ ചോദ്യങ്ങളുന്നയിക്കുകയാണ് ലേഖകന്‍. മാംസം കഴിച്ചാല്‍ ആലസ്യമുണ്ടാകുന്നതിനാലാണ് ഇറച്ചിയില്ലാത്തത് എന്നതടക്കമുള്ള വാദങ്ങളെ ഖണ്ഡിക്കുന്നു. അപ്പന്റിക്‌സിന് വലിപ്പമില്ലാത്ത മനുഷ്യന്‍ സസ്യഭുക്ക് മാത്രമല്ലെന്ന് സമര്‍ത്ഥിക്കുകയാണ് നിഷാദ് മുതുവാട്ടില്‍

ഇറച്ചി തിന്ന് 400 മീറ്റര്‍ ഓടിയാല്‍ ഉണ്ടാകാത്ത ആലസ്യം ലളിതഗാനം പാടിയാലുണ്ടാകുമോ സാറേ?

നിഷാദ് മുതുവാട്ടില്‍

കേരള സ്‌കൂള്‍ കലോത്സവത്തിന് മാംസാഹാരം വിളമ്പാന്‍ സംഘാടകര്‍ വിസമ്മതിച്ചിരിക്കുകയാണല്ലോ. അതിന് അവര്‍ക്ക് പല തരത്തിലുള്ള ന്യായീകരണങ്ങള്‍ ഉണ്ട്. അതില്‍ സാമ്പത്തിക പ്രശ്‌നങ്ങളും പ്രായോഗികതയും എല്ലാം ഉള്‍ക്കൊള്ളുന്നു. അതിന്റെയൊന്നും വിശദീകരണത്തിലേക്ക് കൂടുതല്‍ കടക്കുന്നില്ല.

[caption id="" align="alignright" width="313"]Image may contain: 1 person, glasses നിഷാദ് മുതുവാട്ടില്‍[/caption]

എന്തായാലും കുട്ടികള്‍ക്ക് ബിരിയാണി വച്ച് കൊടുക്കാന്‍ വിഭവ സമൃദ്ധമായ സദ്യ ഒരുക്കുന്നതിനേക്കാള്‍ കുറച്ച് ചെലവും സമയവും അദ്ധ്വാനവും മാത്രം മതി. പിന്നെ മാംസം കൊണ്ട് അധികം ഉണ്ടാവുമെന്ന് പറയപ്പെടുന്ന മാലിന്യ പ്രശ്‌നം എന്താണെന്ന് മനസിലായില്ല. ചന്തക്ക് പോയി പോത്തിനെ കൊണ്ട് വന്ന് ഭക്ഷണ ശാലയുടെ അടുക്കളയുടെ മൂലയില്‍ ഇട്ട് വെട്ടേണ്ട കാര്യമോന്നും ഇല്ലല്ലോ. മാലിന്യം ഒക്കെ കളഞ്ഞ ശേഷമുള്ള മാംസം മാത്രം വാങ്ങി കൊണ്ട് വന്നാല്‍ മതിയാകുമല്ലോ.


മാംസാഹാരം കഴിച്ചാല്‍ കുട്ടികള്‍ക്ക് ആലസ്യം ഉണ്ടാകും എന്നും കൂടെ പറഞ്ഞ സ്ഥിതിക്ക് പ്രശ്‌നം അതൊന്നും അല്ലെന്ന് വ്യക്തമായി. 'ഞങ്ങള്‍ നമ്പൂരിമാര്‍ കഴിക്കാത്ത ഭക്ഷണം കഴിച്ചാല്‍ ആലസ്യമുണ്ടാകും, അണുബാധയുണ്ടാകും, ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകും, വട്ടച്ചൊറി ഉണ്ടാകും, കാന്‍സര്‍ ഉണ്ടാകും, ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകും, പ്രഷര്‍ ഉണ്ടാകും, മൃഗ- വാസന ഉണ്ടാകും, അങ്ങനെ അങ്ങനെ അങ്ങനെ... 'അതു പിന്നെ അങ്ങനെ ഒക്കെ ആണല്ലോ... ഒന്നും കാണാതെ നമ്പൂരി വെള്ളത്തില്‍ ചാടില്ലല്ലോ... പഴയിടം മോഹനന്‍ നമ്പൂരിയുടെ നേതൃത്വത്തില്‍ തന്നെയാണ് ഇത്തവണയും ഭക്ഷണപ്പുര സജീവമായിരിക്കുന്നത് എന്നും അറിയാന്‍ കഴിഞ്ഞു. മനസിലായില്ലേ...? മാംസാഹാരം ഞങ്ങള്‍ വെക്കില്ല, കൂടുതല്‍ ചോദ്യവും ഉത്തരവും ഒന്നും വേണ്ട... അത്ര തന്നെ. കിട്ടുന്നതും നക്കിത്തിന്ന് എണീറ്റ് പോവാന്‍ നോക്ക്.


Related image

എന്തൂട്ടാ ഈ ആലസ്യം..?


സംസ്ഥാന കായിക മേളയ്ക്ക് എല്ലാ വര്‍ഷവും മാംസാഹാരം ഉണ്ട്. നൂറ്, ഇരുനൂറ്, നാനൂര്‍ മീറ്റര്‍ അതിവേഗതയില്‍ ഓടുന്ന മക്കളെ ബാധിക്കാത്ത എന്നാ ആലസ്യമാണാവോ ഈ ലളിതഗാനം പാടുന്ന പാവം കുട്ടികളെ ബാധിക്കാന്‍ പോവുന്നത്. ജില്ലാ കലോത്സവത്തിന് പലപ്പോഴും മാംസാഹാരം ഉണ്ടാവാറുണ്ട്. കഴിഞ്ഞ 57 വര്‍ഷമായി സംസ്ഥാന കലോത്സവത്തിന് മാംസാഹാരം ഉണ്ടായിട്ടില്ല.

ശാസ്ത്രത്തിന്റെ കുപ്പായത്തില്‍ അബദ്ധ മാംസധാരണകള്‍


മാംസാഹാരത്തെ കുറിച്ച് നിരവധി തെറ്റിദ്ധാരണകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. തികച്ചും അശാസ്ത്രീയമായ അത്തരം ധാരണകള്‍ മുഴുവന്‍ ശാസ്ത്രത്തിന്റെ കുപ്പായമിടിപ്പിച്ച് അവതരിപ്പിക്കുന്നത് അപ്പര്‍ കാസ്റ്റ് ഭാരത സംസ്‌കാര വാദികളുടെ ആവശ്യമാണ് എന്ന് കരുതുന്നു.

മറ്റൊരു കൂട്ടര്‍ പ്രകൃതി ചികിത്സകരാണ്. പ്യുവര്‍ വെജ് ആകുന്നത് എന്തോ വളരെ ആരോഗ്യകരമായ ജീവിതം നയിക്കാന്‍ സഹായിക്കും എന്നൊക്കെയാണ് ഇവര്‍ ആത്മാര്‍ഥമായി വിശ്വസിക്കുന്നത്. മാംസാഹാരത്തില്‍ കൊഴുപ്പുണ്ട്, ഹോര്‍മോണ്‍ ഉണ്ട്, കൊളസ്‌ട്രോള്‍ ഉണ്ട്, ആറ്റം ബോംബുണ്ട്, മണ്ണാങ്കട്ടയുണ്ട് ഇങ്ങനെ ഇങ്ങനെ പോകുന്നു പേടിപ്പിക്കല്‍.

ഇതില്‍ ആയുര്‍വേദ ലാട വൈദ്യന്മാര്‍ മുതല്‍ എം.ബി.ബി.എസ് ഡോക്ടര്‍ വരെ അണിനിരക്കുന്നു എന്തായാലും ഇതെല്ലാം കൂടെ ആധുനിക ശാസ്ത്രത്തിന്റെ ഉരകല്ലില്‍ ഉരച്ച് മാറ്റ് നോക്കാന്‍ പോവുകയാണ്. തുടങ്ങാം...

Image result for teeth man and other animals

പല്ലുമുതലെന്തെല്ലാം അ-ന്യായങ്ങള്‍


മനുഷ്യന്‍ സസ്യഭുക്കാണോ...? അല്ല. മനുഷ്യന്‍ മാംസഭുക്കാണോ..? അതുമല്ല. പിന്നെ എന്താണ്..? മനുഷ്യന്‍ ഒരു മിശ്രഭുക്കാണ്. തീര്‍ന്നില്ല... പാചകത്തോടെ മാത്രം. ഇതാണ് നമ്മുടെ പൊസിഷന്‍.

ഇവിടെ നിന്നിട്ടാണ് ബാക്കി കാര്യങ്ങള്‍ എല്ലാം പറയാന്‍ പോകുന്നത്. ഇവിടെ അഡ്രസ് ചെയ്യാന്‍ പോകുന്ന പ്രധാന പ്രശ്‌നം മാംസാഹാര വിരുദ്ധത ആയതു കൊണ്ട് കൂടുതല്‍ അങ്ങോട്ടു കോണ്‍സണ്ട്രേറ്റ് ചെയ്യും, അത് സസ്യാഹാര വിരുദ്ധതയാണെന്നു മാന്യ വായനക്കാര്‍ തെറ്റിദ്ധരിക്കില്ല എന്ന് പ്രതീക്ഷിക്കുന്നു :)

മനുഷ്യന്റെ പല്ലുകള്‍ മാംസാഹാരികള്‍ ആയ കടുവ, പുലി, സിംഹം ഇവയുടെ ഒന്നും പോലെ കൂര്‍ത്തത്തതോ ഇടവിട്ടതോ അല്ല മറിച്ച് സസ്യാഹാരികള്‍ ആയ പശു, ആട്, കുതിര ഇവയുടെയൊക്കെ പോലെ പരന്നതും ചേര്‍ന്നതുമാണ്. അതുകൊണ്ടു നമ്മള്‍ സസ്യബുക്കാണെന്നു വാദിക്കുന്നവരുണ്ട്. ഏതൊരു സസ്യാഹാര പ്രചാരണ സംഗമത്തില്‍ ചെന്നാലും ഇതു കേള്‍ക്കാതെ പോരാന്‍ കഴിയില്ല.

അത് പരിണാമം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു നേരാംവണ്ണം അറിയാത്തതു കൊണ്ടാണ്. ഒരു ഉദാഹരണത്തിലൂടെ വിശദമാക്കാം. ഡോള്‍ഫിന്‍, തിമിംഗലം ഇവയെല്ലാം വെള്ളത്തില്‍ ജീവിക്കുന്ന മാമലുകളാണ്. ജലജീവികളുടെ ശ്വസന അവയവം ജലത്തില്‍ ലയിച്ചു ചേര്‍ന്നിട്ടുള്ള ഓക്‌സിജന്‍ ശ്വസിക്കാന്‍ പാകത്തിലുള്ള ചെകിളപ്പൂക്കള്‍ (gills) ആണ്. എന്നാല്‍ ഡോള്‍ഫിനുള്ളത് ജലനിരപ്പിന് മുകളില്‍ വന്ന് അന്തരീക്ഷവായു ശ്വസിക്കാന്‍ പാകത്തില്‍ കര ജീവികള്‍ക്കുള്ള പോലെ ശ്വാസകോശമാണ്.

ഈ കാരണം കൊണ്ട് ഡോള്‍ഫിന്‍ ഒരു കരജീവിയാണെന്നു പറയുന്ന പോലത്തെ മണ്ടത്തരമാണു വയര്‍ നിറയെ മാംസം കഴിച്ച് ആരോഗ്യത്തോടെ ഇരിക്കുന്ന മനുഷ്യവര്‍ഗ്ഗം നിസാരമായ ഒരു പല്ലിന്റെ ആകൃതി ചൂണ്ടിക്കാണിച്ച് സസ്യാഹാരികള്‍ ആണെന്നു പറയുന്നത്. ഡോള്‍ഫിന്റെ പൂര്‍വികര്‍ കരയില്‍ ജീവിച്ചിരുന്ന സസ്തനികൾ ആണ്. അവയില്‍ ഉണ്ടായിരുന്നത് ശ്വാസകോശം ആണ്. പിന്നീട് അതിന്റെ ആവാസ വ്യവസ്ഥ ജലത്തിലേക്കു മാറി. അപ്പോള്‍ ശ്വാസകോശം ഒറ്റയടിക്ക് എടുത്തുകളഞ്ഞു പകരം ചെകിളപ്പൂക്കള്‍ വച്ചുകൊടുക്കാന്‍ ആരും ഇല്ലല്ലോ... സോ പരിണാമം അങ്ങനെ അല്ല പ്രവര്‍ത്തിക്കുന്നത്. നിലവില്‍ ഉള്ളതിന്റെ മുകളില്‍ പുതിയ ആവാസ വ്യവസ്ഥയില്‍ ജീവിക്കാന്‍ ഉള്ള പാസ് മാര്‍ക്ക് കിട്ടാന്‍ ആവശ്യമായ മോഡിഫിക്കേഷന്‍സ് മാത്രം പ്രതീക്ഷിച്ചാല്‍ മതി. അതു ഡോള്‍ഫിനില്‍ സംഭവിച്ചിട്ടുണ്ട്.

അതുപോലെ മനുഷ്യരുടെയും ചിമ്പാന്‍സികളുടെയും ഗൊറില്ലകളുടെയും എല്ലാം പൊതു പൂര്‍വികര്‍ തീര്‍ച്ചയായും പരന്ന പല്ലുകള്‍ ഉള്ള സസ്യഭുക്കുകള്‍ ആയിരുന്നു. പിന്നീട് അതില്‍ നിന്നു വേര്‍തിരിഞ്ഞ ഒരു വിഭാഗമായ മനുഷ്യന്‍ വേട്ടയാടിയും പെറുക്കിയും മാംസാഹാരം കഴിക്കാന്‍ തുടങ്ങി. അതോടെ അതിനു പറ്റുന്ന വിധത്തില്‍ ഉള്ള മോഡിഫിക്കേഷന്‍സ് നടന്നിട്ടുണ്ട്. പല്ലിന്റെ വലിപ്പം കുറഞ്ഞു, വായ സസ്യാഹാരികളെ പോലെ അത്ര വലുതല്ല, സസ്യ തണ്ടുകള്‍ കടിച്ചു പൊട്ടിക്കാന്‍ ഉള്ള കട്ടിയും നീളവും കീഴ്‌ത്താടി എല്ലിനില്ല... ചുരുക്കി പറഞ്ഞാല്‍ മൃദുലമായ സസ്യഭാഗങ്ങളും മാംസവും (വേവിച്ച്) കഴിക്കാന്‍ പാകത്തിലാണ് നമ്മുടെ പരിണാമം നടന്നിരിക്കുന്നത്.Image result for inuit people

ഇന്യൂട്ട് (Inuit) വംശത്തില്‍ പെട്ട എസ്‌കിമോകള്‍ കഴിഞ്ഞ 40 തലമുറയായി ജീവിക്കുന്നത് മാംസാഹാരം മാത്രം കഴിച്ചുകൊണ്ടാണ്. അവിടെ ഐസില്‍ പച്ചക്കറി കൃഷി ഒന്നും സാധ്യമല്ല, ഐസില്‍ ജീവിക്കുന്ന ജീവികളെ വേട്ടയാടി പിടിക്കും. പിന്നെ തിമിംഗലത്തിനെ ഒക്കെ കൂട്ടത്തോടെ വേട്ടയാടി വെട്ടി കഴിക്കും.

അലാസ്‌കയിലും കാനഡയിലും ഗ്രീന്‍ ലാന്‍ഡിലും ജീവിക്കുന്ന ഇവര്‍ നമ്മളെക്കാള്‍ ആരോഗ്യവും ആയുര്‍ദൈര്‍ഘ്യവും കൂടുതല്‍ ഉള്ളവരാണ്. അവിടെ ഈ പറയപ്പെട്ട ജീവിതശൈലീ രോഗങ്ങളും ഹാര്‍ട്ട് അറ്റാക്കും ഒന്നും കാണാനേ ഇല്ല. സോ അതിനൊന്നും മാംസാഹാരവുമായി ബന്ധമില്ല.

ചെറുവിരലിനോളം ചെറുതായ അപ്പന്റിക്‌സും സസ്യാഹാരവും


ഇനി പല്ല് മാത്രം നോക്കി പറയുന്ന ഈ പരിപാടിയെ ചെറി പിക്കിംഗ് എന്നാണ് പറയുന്നത്. വായയും പല്ലും മാത്രമല്ലല്ലോ ദഹന വ്യവസ്ഥ എന്ന് പറയുന്നത്. സസ്യാഹാരത്തിലെ പ്രധാനപ്പെട്ട കണ്ടന്റ് ആയ സെല്ലുലോസ് ഫെര്‍മെറ്റയിസ് ചെയ്യാന്‍ നമ്മുടെ ശരീരത്തിന് സാധ്യമല്ല.

നമ്മുടെ പൂര്‍വികര്‍ക്ക് സെല്ലുലോസ് ഫെര്‍മെറ്റയിസ് ചെയ്തു കൊടുത്തിരുന്ന അപ്പന്റിക്‌സ് നമ്മുടെ ശരീരത്തില്‍ ഒരു വിരലിനോളം ചെറുതാണ്. അതിനകത്ത് ഫെര്‍മെന്റേഷന്‍ ബാക്ടീരിയകള്‍ ഒന്നും തന്നെയില്ല, ഭക്ഷണം അതിനകത്തു പോകാറുമില്ല, പോയാല്‍ തന്നെ അവിടെ ഇന്‍ഫെക്ഷന്‍ വന്ന് അപ്പന്റിക്സിന്റെ വയര്‍ വേദന വരും. അത് ഓപ്പറേഷന്‍ നടത്തി എടുത്തു കളഞ്ഞാല്‍ നമ്മള്‍ രക്ഷപ്പെടും.

മനസിലായല്ലോ... നമ്മുടെ കസിന്‍സ് ആയ സസ്യാഹാരികള്‍ ആയ ആള്‍ കുരങ്ങുകളില്‍ ദഹനത്തിന് വളരെ ആവശ്യമായ വളരെ നീളമുള്ള, പ്രവര്‍ത്തന ക്ഷമമായ, ധാരാളം ബാക്ടീരിയകള്‍ ഉള്ള അപ്പെന്റിക്‌സ് ഉണ്ട്. നമുക്കത് ഒരു ബാധ്യതയാണ്.

സസ്യാഹാരികളുമായി ഇത്രയൊക്കെ പ്രകടമായ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടും അതൊന്നും കാണാതെ പല്ലില്‍ കയറി പിടിച്ചത് പരിഹാസ്യമാണ് എന്നു പറയാതെ വയ്യ. പിന്നെ നമ്മുടെ വയറും ചെറുകുടലും വന്‍കുടലും എല്ലാം മറ്റ് ആള്‍ കുരങ്ങുകളെ അപേക്ഷിച്ചു വളരെ ചെറുതാണ്. രണ്ടു തരം ആഹാരങ്ങളെയും കൈകാര്യം ചെയ്യാന്‍ പറ്റിയ ജൈവ ഘടനയാണ് മനുഷ്യശരീരത്തിനുള്ളത്.

അപ്പൊ അതു കഴിഞ്ഞു...

ഇനി മാംസാഹാര കൊണവതിയാരങ്ങൾ 


ഹൂശ്! ഗുണവിചാരങ്ങൾ


പൊതുവില്‍ പ്രോട്ടീനുകളുടെയും രക്തവൃദ്ധിക്കാവശ്യമായ ഇരുമ്പ്, കാല്‍ഷ്യം, ഫോസ്ഫറസ്, വൈറ്റമിന്‍ എ,ബി,ഡി തുടങ്ങിയ ധാതുക്കളുടെയും മികച്ച അനുപാതമാണ് മാംസാഹാരത്തിലുള്ളത്. കുറഞ്ഞ അളവ് മാംസത്തില്‍ നിന്നു തന്നെ സസ്യാഹാരത്തേക്കാള്‍ ആനുപാതികമായി കൂടുതല്‍ അവശ്യ പോഷകങ്ങള്‍ ലഭിക്കുന്നു എന്നതാണ് മാംസാഹാരത്തിന്റെ പ്രധാന മേന്മ. ഇത് പോഷകാഹാരക്കുറവു നേരിടുന്ന ജനവിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഒരനുഗ്രഹമാകേണ്ടതാണ്.

Related imageമത്തി, ചൂര, നെത്തോലി, തുടങ്ങിയ ചെറു മത്സ്യങ്ങളില്‍ നിന്നും EPAയും DHAയും (ഹോര്‍ലിക്‌സിന്റെ പരസ്യത്തില്‍ ഉള്ള സാധനം തന്നെ - ഇത് തലച്ചോറിന്റെ വികാസത്തിന് വളരെ നല്ലതാണ്) ധാരാളമായി ലഭിക്കും. ഹൃദ്രോഗത്തെ ചെറുക്കുന്നതില്‍ ഒരു സുപ്രധാന റോള്‍ വഹിക്കുന്ന ആല്‍ഫാ ലിനോലെനിക് (ALA), ഐക്കോസാ പെന്റനോയിക് (EPA), ഡോക്കോസാ ഹെക്‌സനോയിക് (DHA) എന്നീ മൂന്ന് ഫാറ്റീ ആസിഡുകളാണ് ഒമേഗാ-3-ഫാറ്റീ ആസിഡുകളെന്ന് വിളിക്കപ്പെടുന്ന അവശ്യ കൊഴുപ്പുകള്‍. (എസ്‌കിമോകളില്‍ ഹൃദ്രോഗം ഇല്ലാത്തതിന്റെ പ്രധാന കാരണം ഇതാണെന്നു ചൂണ്ടി കാണിക്കപ്പെടുന്നു)
smiley എന്നതിനുള്ള ചിത്രംവൈറ്റമിന്‍ ബി 12 മാംസാഹാരത്തിലൂടെ മാത്രമേ ലഭിക്കൂ... അതിന്റെ ഡെഫിഷ്യന്‍സി കാരണം ക്ഷീണവും തളര്‍ച്ചയും എല്ലാം ഉണ്ടാകും. സൊ അത് പരിഹരിക്കാന്‍ വേണ്ടി മാംസമായി മത്തി മാത്രം കഴിക്കുന്ന ഒരു സസ്യാഹാര പ്രചാരകനെ എനിക്കറിയാം ;)

മല്‍സ്യം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും അധികം ഉപയോഗിക്കപ്പെടുന്ന മാംസം പന്നി മാംസമാണ്- (42 %). സാച്വറേറ്റഡ് കൊഴുപ്പിന്റെ പേരില്‍ തെറി കേള്‍ക്കാറുണ്ടെങ്കിലും സ്‌കിന്നിന്റെ താഴെയുള്ള അമിത കൊഴുപ്പ് നീക്കം ചെയ്ത 'ലീന്‍ പോര്‍ക്കി'ല്‍ നമ്മുടെ ചിക്കനില്‍ ഉള്ള കൊഴുപ്പ് മാത്രമേ ഒള്ളൂ... കഴിച്ചോളൂ :) തയ്മീന്‍, നിയാസിന്‍ തുടങ്ങിയ വൈറ്റമിനുകളും ധാരാളം ധാതുക്കളുമുണ്ട്.

Related image

എളുപ്പം ദഹിക്കുന്ന പ്രോട്ടീനുകളാല്‍ സമ്പന്നമാണ് പക്ഷി ഇറച്ചികള്‍. കൂടുതലായും ഉപയോഗിക്കപ്പെടുന്നത് കോഴി തന്നെയാണ്. സാച്വറേറ്റഡ് കൊഴുപ്പുകള്‍ റെഡ് മീറ്റിനെക്കാള്‍ കുറവുമാണ്. ഉള്ള കൊഴുപ്പ് തന്നെ കൂടുതലും അടങ്ങിയിരിക്കുന്നത് അതിന്റെ തൊലിയിലാണ്. അത്‌കൊണ്ട് തൊലി കളയുന്നതാണ് നല്ലത്. ഗ്രില്‍ഡ് ചിക്കന്റെ തൊലിക്ക് വല്ലാത്ത രുചിയാണെന്നറിയാം, എന്നാലും കളയുന്നതാണ് നല്ലത്.

'മൃഗ - വാസനാ തിയറി'ക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു


മാംസം, പാല്‍, മുട്ട എന്നിവയിലെ പ്രോട്ടീനുകളില്‍ സമൃദ്ധമായി കാണപ്പെടുന്ന ട്രിപ്‌റ്റൊഫാന്‍ എന്ന അമിനോ അമ്ലം ശരീരത്തിലെത്തുമ്പോള്‍ സീറട്ടോണിന്‍ എന്ന ഹാപ്പിനെസ് ന്യൂറോ ട്രാൻസ്മിറ്റര്‍ നിര്‍മ്മാണത്തിനായി ഉപയോഗിക്കപ്പെടും. നമ്മുടെ മസ്തിഷ്‌കത്തെ ശാന്തമാക്കുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നത് സീറട്ടോണിനാണ്.

ഇങ്ങനെ നോക്കുമ്പോള്‍ ഡിപ്രഷന്‍, മാനിയ, ഹൈപ്പോമാനിയ തുടങ്ങിയ മൂഡ് സംബന്ധിയായ മാനസികരോഗമുള്ളവര്‍ക്ക് മാംസാഹാരം ഗുണകരമായാണ് ഫലിക്കുക! ('മൃഗ - വാസനാ തിയറി'ക്കാര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു)

മിതമായ അളവിലും ശരിയായ പാചകത്തിലൂടെയും ഉപയോഗിച്ചാല്‍ മാംസാഹാരം പ്രശ്‌നങ്ങളൊന്നും ഉണ്ടാക്കുന്നതായി ആധുനികശാസ്ത്രം കണ്ടെത്തിയിട്ടില്ല. മാംസാഹാരത്തിനോടൊപ്പം ഉള്ളില്‍ ചെല്ലുന്ന ഉയര്‍ന്ന അളവിലെ കൊഴുപ്പാണ് ഹൃദ്രോഗത്തിനും ചിലതരം (വന്‍ കുടല്‍, പ്രോസ്റ്റേറ്റ് ഗ്രന്ഥി) കാന്‍സറുകള്‍ക്കും മാംസാഹാരവുമായുള്ള ബന്ധത്തിനു കാരണമെന്നു വളരെ മുന്‍പേ കണ്ടെത്തിയിട്ടുണ്ടു താനും. ഇതില്‍ തന്നെ ബീഫ്, ഉണക്കിയതും ഉപ്പിലിട്ടതുമായ മാംസം, പുകയടിപ്പിച്ച് ഉണക്കുന്ന മാംസം എന്നിവയാണ് കാന്‍സറുമായി നേരിട്ട് കാര്യകാരണബന്ധം സ്ഥാപിക്കപ്പെട്ടിട്ടുള്ള വകഭേദങ്ങള്‍.

ബീഫ് അവശ്യപ്രോട്ടീനുകളാല്‍ സമ്പന്നമെങ്കിലും ഉയര്‍ന്ന പൂരിതകൊഴുപ്പുകാരണം നമ്മുടെ രക്തക്കൊളസ്‌റ്റ്രോള്‍ വര്‍ദ്ധിപ്പിക്കുന്നു, ഹൃദ്രോഗസാധ്യതയും.

Image result for dry meat

എന്നാല്‍ വളരെ ഉയര്‍ന്ന അളവില്‍ (ദിവസം 80 -100ഗ്രാമില്‍ കൂടുതല്‍) ബീഫ് കഴിച്ചിരുന്നവരിലാണ് ഉയര്‍ന്ന കാന്‍സര്‍ സാധ്യത പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ തന്നെ, ബീഫിനോടൊപ്പം മത്സ്യവും ഫൈബര്‍ ധാരാളമുള്ള ധാന്യങ്ങളും കഴിച്ചിരുന്നവരില്‍ കാന്‍സര്‍ സാധ്യത സാധാരണയിലും കുറവായി കണ്ടിട്ടുണ്ട്. മാംസവും പഴങ്ങളും സസ്യാഹാരവുമൊക്കെ ഇടകലര്‍ത്തിയുപയോഗിക്കുന്ന മിശ്രഭക്ഷണക്കാരില്‍ ഈ സാധ്യതകള്‍ പിന്നെയും കുറയുന്നു.

മനസിലായല്ലോ... പൂര്‍ണമായ സസ്യഭുക്കോ പൂര്‍ണമായ മാംസഭുക്കോ ആവരുത് അത്രന്നെ.

ബാക്റ്റീരിയാ രേ....


മാംസാഹാരത്തെ പറ്റിയുള്ള മറ്റൊരു ആവലാതി അതില്‍ ധാരാളം ബാക്ടീരിയകളും പാരസൈറ്റുകളും അടങ്ങിയിട്ടുണ്ട്, അവ നമുക്ക് രോഗങ്ങള്‍ ഉണ്ടാക്കും എന്നതാണ്.  ആട്, പോത്ത്, പന്നി ഇവയിലൊക്കെ ഭാഗികമായോ പൂര്‍ണമായോ ജീവചക്രം പൂര്‍ത്തിയാക്കുന്ന കൃമി കീടങ്ങള്‍ ഉണ്ട് എന്നത് സത്യമാണ്. കോഴിയിറച്ചിയിലൂടെയും ചില വൈറല്‍ രോഗങ്ങള്‍ പകരാം. പൊതുവില്‍ മാംസം വിശേഷിച്ച് മാട്ടിറച്ചി ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കും.

എന്നാല്‍ അവ രോഗമുണ്ടാക്കുന്നത് ശരിക്ക് പാകം ചെയ്യാതെയും മറ്റും ഉപയോഗിക്കുമ്പോഴാണ്. അതും അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രം. ഇതേ പ്രശ്‌നം കാണിക്കുന്ന അനവധി സസ്യങ്ങളുമുണ്ട് എന്നത് ഇതിനെ പെരുപ്പിച്ച് കാണിക്കുന്നവര്‍ സൗകര്യപൂര്‍വം മറച്ചുപിടിക്കുന്നു.

Image result for school kalolsavam

ഉദാഹരണത്തിനു സാധാരണ ഉപയോഗിക്കുന്ന ബീന്‍സ്, കാബേജ്, പയറ് തുടങ്ങിയവയിലൊക്കെ ഈവക ബാക്റ്റീരിയകള്‍ ധാരാളമായി വളരുകയും പൊതുജനാരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നുണ്ട്. സാല്‍മണെല്ല പോലുള്ള സര്‍വ്വവ്യാപിയായി കാണുന്ന ബാക്റ്റീരിയ സസ്യാഹാരം വഴിയാണ് അധികവും മനുഷ്യനില്‍ വയറിളക്കവും ആമാശയ രോഗങ്ങളുമുണ്ടാക്കുന്നത്- ഭക്ഷ്യവിഷ ബാധയുടെ ട്രോഫി മത്സ്യ-മാംസാഹാരത്തിനു മാത്രമായി വച്ചു നീട്ടേണ്ട.

(കോഴിക്കോട് 2014ലെ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് പഴയിടം മോഹനന്‍ നമ്പൂതിരി സദ്യ വിളമ്പുന്ന ചിത്രമാണ് ഫീച്ചര്‍ ഇമേജ്. കടപ്പാട്: മാതൃഭൂമി)