സർചാർജും ചില കാര്യങ്ങളും

നികുതിവരുമാനം വളർത്തുന്നതിനുള്ള വഴിയായിട്ടാണു ഇന്ത്യയിൽ സർ ചാർജ് ഏർപ്പെടുത്തുന്നതു. പാവപ്പെട്ടവരേക്കാൾ പണക്കാർ കൂടുതൽ നികുതി നൽകുന്നുണ്ടെന്നു ഉറപ്പാക്കും ഇത്. കമ്പനികൾ വ്യക്തികളേക്കാൾ കൂടുതൽ നികുതി കൊടുക്കുന്നുണ്ടെന്നാണു അനുമാനം.

സർചാർജും ചില കാര്യങ്ങളും

ഇത്തവണത്തെ ബജറ്റിൽ നികുതി പരിധികളിൽ ഇളവുകൾ നൽകുന്നതിനേക്കാൾ സർ ചാർജിൽ എന്തെങ്കിലും ചെയ്യുമോ എന്നായിരിക്കും പണക്കാരുടെ നോട്ടം. എന്താണു സർ ചാർജ്?

നിലവിലുള്ള നികുതിയ്ക്കൊപ്പം ഈടാക്കുന്ന അധികനികുതിയാണു സർ ചാർജ്. സാധാരണ വരുമാന നികുതിയുടെ നിശ്ചിത ശതമാനം ആണു സർ ചാർജ് ആയി ഈടാക്കുക. നികുതി ഈടാക്കുന്നില്ലെങ്കിൽ സർ ചാർജും ഉണ്ടാവില്ലെന്നു അർത്ഥം. സർ ചാർജ് വഴി ലഭിക്കുന്ന വരുമാനം കേന്ദ്രസർക്കാരിന്റെ കൈവശമായിരിക്കും ഉണ്ടാകുക. മറ്റു നികുതി വരുമാനം പോലെ സംസ്ഥാനങ്ങളുമായി പങ്കുവയ്ക്കില്ല. രാജ്യത്തിന്റെ സഞ്ചിതനികുതിയിലേയ്ക്കായിരിക്കും സർ ചാർജ് വരുമാനം പോകുക.


നിലവിൽ പണക്കാരും കമ്പനികളും ഒരു കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികളും നികുതിയുടെ 15 ശതമാനം സർ ചാർജ് കൊടുക്കണമെന്നാണു നിയമം. ഉദാ: നിങ്ങളുടെ വരുമാനം 1.2 കോടി ആണെങ്കിൽ നികുതി 34.25 ലക്ഷം ആയിരിക്കും. നികുതിയുടെ 15 ശതമാനം ആയ 5.13 ലക്ഷം രൂപ സർ ചാർജും നൽകേണ്ടി വരും. അപ്പോൾ മൊത്തം നികുതി 39.38 ലക്ഷം ആകും (സെസ്സ് പുറമേ).

നികുതിവരുമാനം വളർത്തുന്നതിനുള്ള വഴിയായിട്ടാണു ഇന്ത്യയിൽ സർ ചാർജ് ഏർപ്പെടുത്തുന്നതു. പാവപ്പെട്ടവരേക്കാൾ പണക്കാർ കൂടുതൽ നികുതി നൽകുന്നുണ്ടെന്നു ഉറപ്പാക്കും ഇത്. കമ്പനികൾ വ്യക്തികളേക്കാൾ കൂടുതൽ നികുതി കൊടുക്കുന്നുണ്ടെന്നാണു അനുമാനം. പക്ഷേ, മൊത്തത്തിൽ നോക്കുമ്പോൾ 1 കോടി രൂപയിൽ കൂടുതൽ വരുമാനമുള്ള വ്യക്തികൾ കമ്പനികളേക്കാൾ അധികം നികുതി കൊടുക്കേണ്ടി വരുമെന്നാണു കണക്കുകൾ. സർ ചാർജിൽ ഇളവുകളോ ഒഴിവാക്കലോ ഇല്ല. അധികം വരുമാനം ഉണ്ടായാൽ അധികം നികുതി കൊടുക്കേണ്ടി വരും.

നികുതിഭാരം അധികമാകുന്നവർക്കു ആശ്വാസം നൽകാനായി ‘മാർജിനൽ റിലീഫ്’ എന്ന പദ്ധതി നികുതിനിയമം അനുവദിക്കുന്നുണ്ട്. ഇതു പ്രകാരം സർ ചാർജ് മൂലമുണ്ടാകുന്ന അധികനികുതി വാസ്തവത്തിലുള്ള വരുമാനവർദ്ധനവിന്റെ മുകളിൽ ആകരുതെന്നു അനുശാസിക്കുന്നു. അങ്ങിനെ വരുമ്പോൾ സർചാർജ് അധികവരുമാനത്തിന്റെ പരിധിയിൽ നിൽക്കും.

ബജറ്റിൽ സർ ചാർജ് സംബന്ധിച്ച് എന്തെങ്കിലും നീക്കുപോക്കുകൾ ഉണ്ടാകുമോയെന്നു പ്രതീക്ഷിക്കുന്നതിൽ കാര്യമുണ്ടെന്നു സാരം.

Story by
Read More >>