മരണവീട്ടിൽ ജമാഅത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയിലെ വനിതാ നേതാക്കളെ കയറ്റിയില്ല

മതംമാറ്റത്തെത്തുടർന്ന് കൊലചെയ്യപ്പെട്ട യുവാവിന്റെ വീട്ടിലെത്തിയതായിരുന്നു ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ ദളമായ വെൽഫെയർ പാർട്ടിയുടെ രണ്ട് വനിതാ നേതാക്കൾ. പുറത്താക്കിയ വിവരം ഫേസ് ബുക്കിലെഴുതിയതിന് അസഭ്യവർഷം തുടരുകയാണ് വനിതാ നേതാവിനെതിരെ.

മരണവീട്ടിൽ ജമാഅത്തിന്റെ രാഷ്ട്രീയപാര്‍ട്ടിയിലെ  വനിതാ നേതാക്കളെ കയറ്റിയില്ല

മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയപാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന-ജില്ലാ നേതാക്കളെ കാന്തപുരം വിഭാഗം മരണവീട്ടില്‍ കയറ്റിയില്ല. വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ശ്രീജ നെയ്യാറ്റിന്‍കര, മലപ്പുറം ജില്ലാ സെക്രട്ടറി സുഭദ്ര വണ്ടൂര്‍ എന്നിവരെയാണ്‌ മരിച്ച യുവാവിന്റെ വിധവയെ കാണാന്‍ അനുവാദം നല്‍കാതെ അപമാനിച്ചയച്ചത്‌.

ഡിസംബര്‍ 21നാണ്‌ ശ്രീജയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം മലപ്പുറത്ത്‌ മതംമാറ്റത്തെത്തുടര്‍ന്ന്‌ കൊലചെയ്യപ്പെട്ട യുവാവിന്റെ വീട്ടിലെത്തിയത്‌. എന്നാല്‍ വീട്ടിലുണ്ടായിരുന്ന വിധവയെ ഇതരമതത്തില്‍പ്പെട്ടവര്‍ കാണുന്നത്‌ ശരിയല്ലെന്ന്‌ പറഞ്ഞ്‌ കാന്തപുരം വിഭാഗത്തിലെ പ്രമുഖന്റെ ഭാര്യയാണ്‌ കൂടെയുണ്ടായിരുന്നവരെ അറിയിച്ചതെന്ന്‌ ശ്രീജ നെയ്യാറ്റിന്‍കര നാരദ ന്യൂസിനോട്‌ പറഞ്ഞു. നമ്മള്‍ തുടച്ചുനീക്കിക്കൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ ശക്തമായി തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്‌. സ്‌ത്രീകളെ മുഖ്യധാരയില്‍ നിന്ന്‌ മാറ്റിനിര്‍ത്തുന്നതിനെതിരെ പ്രതികരിക്കുകതന്നെവേണമെന്ന്‌ ശ്രീജ പറഞ്ഞു. കാന്തപുരം അബൂബക്കര്‍ മുസ്ല്യാരെപ്പോലെ സ്‌ത്രീവിരുദ്ധനായ വ്യക്തിയുടെ സംഘടനയാണ്‌ ഇപ്പോഴും യാഥാസ്ഥികതയുടെ ചരടില്‍ കുരുങ്ങിക്കിടക്കുന്നത്‌. ഇതുസംബന്ധിച്ച്‌ താന്‍ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിനെതിരെ മ്ലേച്ഛമായ ഭാഷയില്‍ അസഭ്യം തുടരുകയാണെന്നും അതുകൊണ്ടൊന്നും താന്‍ പിന്നോട്ട്‌ പോകില്ലെന്നും ശ്രീജ വ്യക്തമാക്കി.

Read More >>