മതിലുകള്‍ പണിതുയര്‍ത്തുന്നതില്‍ വിശ്വസിക്കുന്നില്ല; ട്രംപ് നിര്‍മിക്കുന്ന മതിലിന് പണം മുടക്കില്ലെന്ന് മെക്‌സിക്കോ

മതിലുകള്‍ പണിതുയര്‍ത്തുന്നതില്‍ മെക്‌സിക്കോ വിശ്വസിക്കുന്നില്ല. ഒരു മതില്‍ നിര്‍മാണത്തിനും തങ്ങള്‍ പണം നല്‍കില്ല. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ടതിനോട് പ്രതികരിക്കുകയായിരുന്നു പ്രസിഡന്റ് എന്റിക് പെന നെയ്‌റ്റോ.

മതിലുകള്‍ പണിതുയര്‍ത്തുന്നതില്‍ വിശ്വസിക്കുന്നില്ല; ട്രംപ് നിര്‍മിക്കുന്ന മതിലിന് പണം മുടക്കില്ലെന്ന് മെക്‌സിക്കോ

മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ നിര്‍മിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നെയ്‌റ്റോ രംഗത്തെത്തി. ട്രംപ് നിര്‍മിക്കാനുദ്ദേശിക്കുന്ന മതിലിനായി പണം നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നെയ്‌റ്റോ ഇക്കാര്യം പറയുന്നത്.

മതിലുകള്‍ പണിതുയര്‍ത്തുന്നതില്‍ മെക്‌സിക്കോ വിശ്വസിക്കുന്നില്ല. ഒരു മതില്‍ നിര്‍മാണത്തിനും തങ്ങള്‍ പണം നല്‍കില്ല. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പിട്ടതിനോട് പ്രതികരിക്കുകയായിരുന്നു എന്റിക്.


എബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മതില്‍ നിര്‍മാണത്തിന് മെക്‌സിക്കോ പണം മുടക്കുമെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. അതേസമയം ഈ മാസം 31ന് നിശ്ചയിച്ചിരിക്കുന്ന അമേരിക്കന്‍ പര്യടനത്തെക്കുറിച്ച് എന്റിക് പ്രതികരിച്ചില്ല. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിന് മുമ്പാണ് പര്യടനം നിശ്ചയിച്ചത്. നിലവിലെ സാഹചര്യത്തില്‍ അമേരിക്കന്‍ പര്യടനം റദ്ദാക്കണമെന്ന് എന്റിക്കിന്റെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് അനധികൃത കുടിയേറ്റം തടയുന്നതിനു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചത്. ഫഡറല്‍ ഫണ്ടിനു മതില്‍ നിര്‍മാണത്തിനുള്ള ഘടന രൂപകല്‍പന ചെയ്യാനായി നിര്‍ദേശം നല്‍കുന്ന ഉത്തരവിലാണു ബുധനാഴ്ച ട്രംപ് ഒപ്പുവച്ചത്.