'മഹത്തായ സേവനം, പക്ഷെ കറുത്തവര്‍ക്ക് ടിപ് നല്‍കില്ല' വൈറലാകുന്ന ഹോട്ടല്‍ ബില്ലിന് പിന്നിലെ കഥ

അമേരിക്കയിലോ ഇന്ത്യയിലോ...ലോകത്തില്‍ എവിടെയായാലും കറുപ്പ് മാറ്റിനിര്‍ത്തപ്പെടുന്ന നിറമാണ്

"മഹത്തായ സേവനം, പക്ഷെ കറുത്ത ആളുകള്‍ക്ക് ടിപ് കൊടുക്കില്ല!"

അമേരിക്കയിലെ ഒരു ഹോട്ടലില്‍ ഭക്ഷണത്തിന് ശേഷം 20 വയസ്സിനടുത്ത് പ്രായമുള്ള ഒരു ദമ്പതികള്‍ ബില്ലില്‍ എഴുതിവച്ച വാക്കുകളാണ് ഇത്.

ഡോണാള്‍ഡ് ട്രംപിന്‍റെ വിജയത്തെ തുടര്‍ന്ന് അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കരോട് ഉയര്‍ന്നു വരുന്ന സ്പര്‍ധയുടെ ഏറ്റവും പുതിയ ഉദ്ദാഹരണമായി, ഈ സംഭവത്തെ ലോകമാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു.

വിര്‍ജീനിയയിലെ ഒരു മെക്സിക്കന്‍ മോഡല്‍ ഹോട്ടലില്‍ നല്‍കിയ ബില്ലിന്റെ ചുവടെയാണ് വംശീയാധിക്ഷേപത്തിന്റെ വിഷം പുരട്ടിയ വരികള്‍ എഴുതിയിരുന്നത്.


ഭക്ഷണം കഴിച്ചു തൃപ്തരായി മടങ്ങിയ ഒരു ദമ്പതികള്‍ ഉപയോഗിച്ച ടേബിള്‍ വൃത്തിയാക്കാന്‍ എത്തിയപ്പോഴാണ്, കെല്ലി കാര്‍ട്ടര്‍ എന്ന യുവതി തന്നെക്കുറിച്ച് അവര്‍ എഴുതി വച്ചിരുന്ന വരികള്‍ വായിച്ചത്.

തന്റെ സേവനം അവര്‍ക്ക് തൃപ്തികരമായിരുന്നു എന്നും, എന്നാല്‍ കറുത്തവര്‍ഗ്ഗക്കാരിയായതിനാല്‍ ടിപ് നല്‍കാന്‍ കഴിയില്ല എന്നുമായിരുന്നു അതില്‍ എഴുതിയിട്ടുണ്ടായിരുന്നത്.ഒരു നിമിഷം താന്‍ വായിക്കുന്നത് സത്യമാണോ എന്ന് സംശയിച്ച കെല്ലി അപ്പോള്‍ തന്നെ ഈ ബില്‍ ഹോട്ടല്‍ ഉടമയെ കാണിക്കുകയും ചെയ്തു. ആദ്യം അമ്പരന്നു പോയ ഹോട്ടല്‍ ഉടമ പെട്ടെന്നു തന്നെ ഹൃദയശൂന്യമായ ഈ പ്രവര്‍ത്തിയില്‍ താന്‍ ഖേദിക്കുന്നു എന്ന് പറഞ്ഞു കെല്ലിയെ സ്വാന്തനപ്പെടുത്തി.
മറ്റെല്ലാവരെയും പോലെയാണ് ആ രണ്ടു പേര്‍ തന്നോട് പെരുമാറിയതെന്നും അവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികമായോ, അസന്തുഷ്ടമായോ ഒന്നും അനുഭവപ്പെട്ടില്ലെന്നും കെല്ലി പറയുന്നു. പിന്നെയെന്താണ് ഇത്തരമൊരു വേദനാജനകമായ കുറിപ്പെഴുതാന്‍ അവരെ പ്രേരിപ്പിച്ചതെന്ന് അറിയില്ല. കൂട്ടത്തിലെ യുവതി തന്നെ നല്ല ഭക്ഷണത്തിനു അഭിനന്ദിക്കുക പോലും ചെയ്തിരുന്നു എന്ന് കെല്ലി ഓര്‍മ്മിക്കുന്നു. പക്ഷെ എന്താണ് ഇങ്ങനെ ഒരു കുറിപ്പെഴുതാനും മാത്രം? അറിയില്ല!

ഇതെല്ലാം കണ്ടുക്കൊണ്ടു അവിടെ ഭക്ഷണം കഴിക്കുകയായിരുന്ന രണ്ടു പേര്‍ കെല്ലിയോട് ആ ബില്‍ വാങ്ങി ചിത്രമെടുത്തു ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്യതതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കെല്ലിയും അവള്‍ ജോലി ചെയ്യുന്ന ഹോട്ടലും പ്രശസ്തമായി എന്ന് മാത്രമല്ല, അവിടെയിപ്പോള്‍ കെല്ലിയെ കാണാന്‍ എത്തുന്നവരുടെ തിരക്കാണ്.

വരുന്നവര്‍ക്ക് ലക്ഷ്യം ഇതാണ് - കെല്ലിയെ കാണുക, നീയും ഞാനും ഒന്നാണ് എന്ന് പറഞ്ഞു അവളെ ചേര്‍ത്തുനിര്‍ത്തുക. ആ ദമ്പതികള്‍ നല്‍കാതെ പോയ ടിപ്പും ഇവര്‍ കെല്ലിക്ക് സമ്മാനമായി നല്‍കുന്നുമുണ്ട്. അങ്ങനെ ലഭിക്കാതെ പോയ ടിപ് ഇപ്പോള്‍ കെല്ലിക്ക് കൈനിറയെ പണം നല്‍കുന്നു.പരാജയപ്പെട്ടത് താനല്ല എന്ന് കെല്ലി പറയുന്നു, അവരാണ്! അവഗണിച്ചെങ്കിലും പോകാമായിരുന്ന അവര്‍ ബില്ലില്‍ കെല്ലിയെ വേദനിപ്പിക്കുന്നതിനും മെനക്കെട്ടു. സ്വന്തം മനസ്സിന്റെ വൈകല്യം മാത്രം മതി അവര്‍ എന്നും പരാജിതരായി തുടരാനും എന്ന് ഈ കെല്ലി ഓര്‍മ്മിപ്പിക്കുന്നു.

തനിക്കൊരിക്കല്‍ കൂടി അവരെ കണ്ടാല്‍ കൊല്ലം എന്ന് കെല്ലിക്ക് ആഗ്രഹമുണ്ട്. എനിക്ക് മുന്‍പത്തേക്കാള്‍ അവരെ നല്ല രീതിയില്‍ സേവിക്കാന്‍ കഴിയും എന്നുറപ്പുണ്ട്‌...ടിപ് കിട്ടിയില്ലെങ്കിലും വേണ്ട!

Read More >>