'ഇന്ത്യാരാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നില്ല': മോദിയുടെ പ്രസംഗവേദിയിലെ ആളൊഴിഞ്ഞ കസേരകള്‍ ചുണ്ടിക്കാട്ടി ആംആദ്മി

'ഇന്ത്യാരാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നില്ല' എന്ന അടിക്കുറിപ്പോടെയാണുവന്ദന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ബിജെപിയുടെ പഞ്ചാബിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കുന്ന വേളയില്‍ ഒഴിഞ്ഞുകിടക്കുന്ന കസേരകളുടെ വീഡിയോ പുറത്തു വിട്ട് ആംആദ്മി. ആംആദ്മി നേതാവ് വന്ദനാ സിങാണ് വീഡിയോ പുറത്തുവിട്ടത്. പ്രധാനമന്ത്രി പ്രസംഗിക്കുന്ന സമയത്തു ജനങ്ങള്‍ കൂട്ടമായി എഴുന്നേറ്റു പോകുന്നതിന്റെ ദൃശ്യങ്ങളും വന്ദന പുറത്തുവിട്ടിട്ടുണ്ട്.

'ഇന്ത്യാരാജ്യത്തെ ജനങ്ങള്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നില്ല' എന്ന അടിക്കുറിപ്പോടെയാണുവന്ദന വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.
പഞ്ചാബിലെ ജിലന്തറിലെ പൊതുയോഗത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഫെബ്രുവരി നാലിനാണ് പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ മാര്‍ച്ച് പതിനൊന്നിനും. അകാലിദള്‍-ബിജെപി സഖ്യമായി അമത്സരിക്കുന്ന പഞ്ചാബില്‍ ഇത്തവണ അധികാരത്തില്‍ വരുമെന്നാണ് മോദിയുടെ അവകാശവാദം. എന്നാല്‍ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ശക്തമായി രംഗത്തുണ്ട്.

Read More >>