സാങ്കേതിക സര്‍വ്വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്; ഭരണസമിതിയില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കു കത്ത്

സംഭവത്തില്‍ നെഹ്രു കോളേജ് നടത്തിയ താല്‍ക്കാലിക സമാശ്വാസ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രശ്‌നത്തിന്റെ അടിവേരുകള്‍ സര്‍വകലാശാലയുടെ കുത്തഴിഞ്ഞ സംവിധാനത്തിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നു വിഎസ് കത്തില്‍ പറയുന്നു. സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ ഗുരുതരമായ സംഭവങ്ങളാണുണ്ടാകുന്നത്. ഇത് സര്‍ക്കാരിനെപ്പോലും പ്രതിക്കൂട്ടിലാക്കാന്‍ കാരണമാകും- വിഎസ് ചൂണ്ടിക്കാട്ടി.

സാങ്കേതിക സര്‍വ്വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്; ഭരണസമിതിയില്‍ സമഗ്രമായ അഴിച്ചുപണി വേണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസമന്ത്രിക്കു കത്ത്

പാമ്പാടി നെഹ്രു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കേരള സാങ്കേതിക സര്‍വ്വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ് അച്യൂതാനന്ദന്‍. സര്‍വ്വകലാശാലയുടെ തലപ്പത്ത് സമഗ്രമായ അഴിച്ചുപണി വേണമെന്നു വിഎസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസമന്ത്രിക്കു വിഎസ് കത്തുനല്‍കി.

സംഭവത്തില്‍ നെഹ്രു കോളേജ് നടത്തിയ താല്‍ക്കാലിക സമാശ്വാസ ഇടപെടലുകള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ പ്രശ്‌നത്തിന്റെ അടിവേരുകള്‍ സര്‍വകലാശാലയുടെ കുത്തഴിഞ്ഞ സംവിധാനത്തിലേക്കാണു വിരല്‍ചൂണ്ടുന്നതെന്നു വിഎസ് കത്തില്‍ പറയുന്നു. സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴിലുള്ള സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജുകളില്‍ ഗുരുതരമായ സംഭവങ്ങളാണുണ്ടാകുന്നത്. ഇത് സര്‍ക്കാരിനെപ്പോലും പ്രതിക്കൂട്ടിലാക്കാന്‍ കാരണമാകും. ഈ സാഹചര്യത്തില്‍ സര്‍വ്വകലാശാലാ തലപ്പത്ത് അടിയന്തരമായി തന്നെ അഴിച്ചുപണി നടത്തണം.


നെഹ്രു കോളേജില്‍ മാത്രമല്ല ഇത്തരം സംഭവങ്ങള്‍. സംസ്ഥാനത്തെ മറ്റു പല എഞ്ചിനീയറിങ് കോളേജുകളിലും വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക-ശാരീരിക പീഡനങ്ങള്‍ നേരിടുന്നതായ വാര്‍ത്തകളാണു വന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍വ്വകലാശാലയുടെ ഭരണനേതൃത്വത്തെക്കുറിച്ച് ഗൗരവമായ പുനര്‍വിചിന്തനം അനിവാര്യമാണെന്നും വിഎസ് കത്തില്‍ ചൂണ്ടിക്കാട്ടി.

യുഡിഎഫ് സര്‍ക്കാരിന്റെ സില്‍ബന്ദികളും അക്കാലത്തു നിയമിതരായ പെന്‍ഷന്‍ പറ്റിയ ചില ഉദ്യോഗസ്ഥരുമാണ് ഇപ്പോഴും സര്‍വ്വകലാശാലയെ നയിക്കുന്നത്. ആത്മഹത്യ പോലുള്ള സംഭവങ്ങളുണ്ടായാല്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കാനോ സമയബന്ധിതമായ ഇടപെടല്‍ നടത്താനോ കഴിവുള്ള ആരും സര്‍വ്വകലാശാലയുടെ തലപ്പത്തില്ല. സാങ്കേതിക സര്‍വ്വകലാശാലയുടെ കീഴില്‍ അരങ്ങേറുന്ന പരീക്ഷാ ക്രമക്കേടുകളും അഴിമതിയും സംബന്ധിച്ച് താന്‍ നേരത്തെയും സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നതാണെന്നും വിഎസ് കത്തില്‍ പറയുന്നു.

Read More >>