പാര്‍ട്ടി ദുര്‍ബലാവസ്ഥയില്‍; സംഘടനയെ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്

പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം അണിനരത്തിയുള്ള സമരമല്ല, ബഹുജനങ്ങളെ അണിനിരത്തിയുള്ള സമരമാണ് ഇനി നടത്തേണ്ടത്. ജനങ്ങളെ കൂടുതലായി സമരരംഗത്ത് കൊണ്ടുവരുന്നതിന് സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയേ മതിയാവഫ- വിഎസ് കത്തില്‍ പറയുന്നു.

പാര്‍ട്ടി ദുര്‍ബലാവസ്ഥയില്‍; സംഘടനയെ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് വിഎസിന്റെ കത്ത്

ദേശീയ തലത്തില്‍ സംഘടനയെ ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്യുതാനന്ദന്റെ കത്ത്. ജനകീയ സമരങ്ങളില്‍ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്തുന്നതിനായി സംഘടനയെ ശക്തിപ്പെടുത്തണമെന്നും കത്തിലുണ്ട്. നോട്ടു നിരോധനത്തില്‍ സിപിഎം ദേശീയ പ്രക്ഷോഭം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു

പാര്‍ട്ടി പ്രവര്‍ത്തകരെ മാത്രം അണിനരത്തിയുള്ള സമരമല്ല, ബഹുജനങ്ങളെ അണിനിരത്തിയുള്ള സമരമാണ് ഇനി നടത്തേണ്ടത്. ജനങ്ങളെ കൂടുതലായി സമരരംഗത്ത് കൊണ്ടുവരുന്നതിന് സംഘടനാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയേ മതിയാവൂ- വിഎസ് കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് പലയിടത്തും പാര്‍ട്ടി ഇപ്പോള്‍ ദുര്‍ബലാവസ്ഥയിലാണെന്നും വിഎസ് സൂചിപ്പിക്കുന്നുണ്ട്. മകന്‍ വിഎ അരുണ്‍ കുമാര്‍ മുഖേനയാണ് കേന്ദ്ര നേതൃത്വത്തിനു വിഎസ് കത്ത് കൈമാറിയത്.

Read More >>