ലോ അക്കാദമി: സര്‍ക്കാര്‍ നിസ്സംഗതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ്; വിഷയത്തില്‍ ഇതുവരെയും ഇടപെടാത്തത് ശരിയായില്ല

പ്രശ്‌നം ഇത്ര വിവാദമായിട്ടും ഇതുവരെ സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ലെന്ന് വിഎസ് കുറ്റപ്പെടുത്തി. ഇതോടൊപ്പം, നിയമവിരുദ്ധമായി ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട വിഎസ് അച്യൂതാനന്ദന്‍ സമരം സിപിഐഎം ഏറ്റെടുക്കാത്തതിനെകുറിച്ച് നേതൃത്വത്തോടു തന്നെ ചോദിക്കണമെന്നും വ്യക്തമാക്കി.

ലോ അക്കാദമി: സര്‍ക്കാര്‍ നിസ്സംഗതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വിഎസ്; വിഷയത്തില്‍ ഇതുവരെയും ഇടപെടാത്തത് ശരിയായില്ല

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ മാനസിക പീഡനത്തിലും വ്യക്തിവിധ്വേഷ നടപടികളിലും പ്രതിഷേധിച്ച് 17 ദിവസമായി വിദ്യാര്‍ത്ഥികളുടെ നിരാഹാര സമരം തുടരുന്ന തിരുവനന്തപുരം ലോ അക്കാദമി വിഷയത്തില്‍ ഇടപെടാത്ത സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്.

പ്രശ്‌നം ഇത്ര വിവാദമായിട്ടും ഇതുവരെ സര്‍ക്കാര്‍ ഇടപെടാത്തത് ശരിയല്ലെന്ന് വിഎസ് കുറ്റപ്പെടുത്തി. ഇതോടൊപ്പം, നിയമവിരുദ്ധമായി ലോ അക്കാദമി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്ന് ആവശ്യപ്പെട്ട വിഎസ് അച്യൂതാനന്ദന്‍ സമരം സിപിഐഎം ഏറ്റെടുക്കാത്തതിനെകുറിച്ച് നേതൃത്വത്തോടു തന്നെ ചോദിക്കണമെന്നും വ്യക്തമാക്കി.

നേരത്തെ, സമര പന്തലില്‍ വിദ്യാര്‍ത്ഥികള്‍ക്കു പിന്തുണയുമായി എത്തിയപ്പോഴും വിഎസ് ലോ അക്കാദമി അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മന്ത്രിസഭാ തീരുമാനങ്ങളെല്ലാം പുറത്തുവിടാനാകില്ലെന്ന സര്‍ക്കാര്‍ നിലപാടിനെതിരെയും വിഎസ് രംഗത്തെത്തി. എല്ലാ മന്ത്രിസഭാ തീരുമാനങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതുണ്ടെന്നും മൂന്നാര്‍ ഒഴിപ്പിക്കല്‍ സംബന്ധിച്ചുള്ള സുപ്രീംകോടതി പരാമര്‍ശം സ്വാഗതാര്‍ഹമാണെന്നും വിഎസ് ചൂണ്ടിക്കാട്ടി.