വസ്ത്രധാരണം എന്തിനുമുള്ള അനുവദമല്ല; ബംഗളൂരു സംഭവത്തില്‍ രോഷം രേഖപ്പെടുത്തി വിരേന്ദര്‍ സെവാഗ്

'ബംഗളൂരുവിലെ സംഭവത്തില്‍ തനിക്ക് അതിയായ നിരാശയും ദുഃഖവുമുണ്ട്. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണം'- സെവാഗ് തന്റെ ട്വീറ്റില്‍ കുറിച്ചു.

വസ്ത്രധാരണം എന്തിനുമുള്ള അനുവദമല്ല; ബംഗളൂരു സംഭവത്തില്‍ രോഷം രേഖപ്പെടുത്തി വിരേന്ദര്‍ സെവാഗ്

വസ്ത്രധാരണം എന്തിനുമുള്ള അനുവാദമല്ലെന്നു മുന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. പുതുവര്‍ഷരാവില്‍ ബംഗളൂരുവിലെ കമ്മനഹള്ളിയില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന ലൈംഗിക അതിക്രമത്തിന് കാരണം വസ്ത്രധാരണമാണെന്ന് വാദത്തിനെതിരെയാണ് സെവാഗ് രംഗത്തെത്തിയത്.

'ബംഗളൂരുവിലെ സംഭവത്തില്‍ തനിക്ക് അതിയായ നിരാശയും ദുഃഖവുമുണ്ട്. ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കണം'- സെവാഗ് തന്റെ ട്വീറ്റില്‍ കുറിച്ചു.




1500 ഓളം പോലീസുകാര്‍ നോക്കി നില്‍ക്കെയാണ് ബംഗളൂരുവിലെ പ്രശസ്തമായ എംജി, ബ്രിഗേഡ് റോഡുകളില്‍ സ്ത്രീകള്‍ അപമാനിക്കപ്പെട്ടത്.സംഭവത്തെ തുടര്‍ന്ന് അതിശന ന്യായീകരിക്കുന്ന പ്രസ്താവനകളാണ് ഭരണകര്‍ത്താക്കള്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നുമുണ്ടായത്. ഇത്തരം അതിക്രമങ്ങള്‍ ബംഗളൂരുവില്‍ പതിവുള്ളതാണെന്നുള്ള കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ പ്രതികരണം.

പരമേശ്വരയുടെ പ്രതികരണം ദേശീയ തലത്തില്‍ വന്‍പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിനെതിരെ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഫര്‍ഹാന്‍ അക്തര്‍, ആമിര്‍ ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

Read More >>