ഏകദിന-ടി20 ടീമിനെ ഇനി വിരാട് കൊഹ്‌ലി നയിക്കും

ജനുവരി 15നാണ് ഇംഗ്ലണ്ടിനെതിരെ ഏകദിന, ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്

ഏകദിന-ടി20 ടീമിനെ ഇനി വിരാട് കൊഹ്‌ലി നയിക്കും

ഇംഗ്ലണ്ടിനെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. സ്ഥാനമൊഴിഞ്ഞ നായകന്‍ എംഎസ് ധോണിക്ക് പകരക്കാരനായി വിരാട് കൊഹ്‌ലിയെ ഏകദിന-ടി20 നായകനായി തെരഞ്ഞെടുത്തു. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എംഎസ്കെ പ്രസാദാണ് ടീമിനെ പ്രഖ്യാപിച്ചത്.

ജനുവരി 15നാണ് ഇംഗ്ലണ്ടിനെതിരെ ഏകദിന, ടി20 പരമ്പര തുടങ്ങുന്നത്. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്

യുവരാജ് സിംഗ് ആശിഷ് നെഹ്റ സുരേഷ് റെയ്ന എന്നിവരും ടി20 ടീമില്‍ ഇടം നേടി. .

ശീഖര്‍ ധവാനും അജിങ്ക്യാ രഹാനെയ്ക്കും അമിത് മിശ്രയ്ക്കും കേദാര്‍ ജാദവിനും ടി 20 ടീമില്‍ ഇടം ലഭിച്ചില്ല.

റിഷബ് പന്ത് ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ 37കാരനായ ആശിഷ് നെഹ്റയും ടി20 ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്..

ഏകദിന ടീം. കെഎല്‍ രാഹുല്‍, ശീഖര്‍ ധവാന്‍, വിരാട് കൊഹ്‌ലി, എംഎസ് ധോണി, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, യുവരാജ് സിംഗ്, അജിങ്ക്യാ രഹാനെ, ഹര്‍ദ്ദീക് പാണ്ഡ്യ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ജസ്പ്രീത് ബൂമ്ര, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്.'കരിയര്‍ പടുത്തുയര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന് ലഭിക്കാവുന്ന ഏറ്റവും മികച്ച നായകനായിരുന്നു ധോണി എന്നും തന്റെ എക്കാലത്തെയും നായകന്‍ ധോണി ആയിരിക്കും' എന്നും കൊഹ്‌ലി ട്വിറ്ററില്‍ കുറിച്ചു.

Read More >>