മോദി യുവാക്കളുടെ ബിംബം; കലണ്ടറില്‍ ഗാന്ധിയെ മാറ്റി മോദിയെ ചേര്‍ത്തത് ഖാദിയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍: വിനയ് കുമാര്‍ സക്‌സേന

മുന്‍പ് പലതവണ ഗാന്ധിജിയുടെ ചിത്രം കലണ്ടറില്‍നിന്നും ഡയറിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും വിനയ്കുമാർ സക്സേന സൂചിപ്പിച്ചു. 1996, 2002, 2005, 2011, 2013 എന്നീ വര്‍ഷങ്ങളില്‍ ഗാന്ധി ചിത്രം കലണ്ടറിലും ഡയറിയിലും ഉണ്ടായിരുന്നില്ലെന്നും ഗാന്ധിയുടെ ചിത്രം കലണ്ടറില്‍ ചേര്‍ക്കണമെന്ന് ഒരു നിയമവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോദി യുവാക്കളുടെ ബിംബം; കലണ്ടറില്‍ ഗാന്ധിയെ മാറ്റി മോദിയെ ചേര്‍ത്തത് ഖാദിയുടെ പ്രചാരം വര്‍ധിപ്പിക്കാന്‍:  വിനയ് കുമാര്‍ സക്‌സേന

ഗാന്ധിജിക്കുപകരം യുവാക്കളുടെ ബിംബമായ മോദിജിയെ കലണ്ടറില്‍ ചേര്‍ത്തത് ഖാദിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനാന്നൈു കെവിഐസി ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മിഷന്റെ കലണ്ടറില്‍ ഗാന്ധിജിക്കു പകരം പ്രധാനമന്ത്രി മോദിയുടെ ചിത്രം അച്ചടിച്ച സംഭത്തിലാണ് അദ്ദേഹം വിശദീകരണം നല്‍കിയത്.

പ്രധാനമന്ത്രിയുടെ ചിത്രം കലണ്ടറില്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ടുണ്ടായ വിഷയം അനാവശ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് പലതവണ ഗാന്ധിജിയുടെ ചിത്രം കലണ്ടറില്‍നിന്നും ഡയറിയില്‍നിന്നും ഒഴിവാക്കിയിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. 1996, 2002, 2005, 2011, 2013 എന്നീ വര്‍ഷങ്ങളില്‍ ഗാന്ധി ചിത്രം കലണ്ടറിലും ഡയറിയിലും ഉണ്ടായിരുന്നില്ലെന്നും ഗാന്ധിയുടെ ചിത്രം കലണ്ടറില്‍ ചേര്‍ക്കണമെന്ന് ഒരു നിയമവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഗാന്ധിയെ മാറ്റി മോദിയുടെ ചിത്രം ചേര്‍ത്തതായി പറയുന്നത് ശരിയല്ല. ഖാദിയുടെ പ്രചാരം വര്‍ധിപ്പിക്കുന്നതിനാണ് അതു ചെയ്തത്. കോണ്‍ഗ്രസ് ഭരണകാലത്ത് രണ്ടു മുതല്‍ ഏഴു ശതമാനംവരെ മാത്രം നടന്നിരുന്ന ഖാദിയുടെ വില്‍പ്പന കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 34 ശതമാനമായി വര്‍ധിച്ചു. ഖാദി പ്രസ്ഥാനം മുഴുവന്‍ ഗാന്ധിജിയുടെ ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. അദ്ദേഹത്തെ അവഗണിക്കാന്‍ ആര്‍ക്കും കഴിയില്ല- വിനയ് കുമാര്‍ സക്‌സേന പറഞ്ഞു.

എന്നാല്‍ വിപരീത നിലപാടുമായാണ് കേന്ദ്രമന്ത്രി കല്‍രാജ് മിശ്ര രംഗത്തെത്തിയത്. ഗാന്ധിജിക്ക് പകരമാകാന്‍ ആര്‍ക്കും കഴിയില്ലെന്നു പറഞ്ഞ അദ്ദേഹം ചിത്രം മാറിയത് കലണ്ടറും ഡയറിയും തിടുക്കപ്പെട്ട് തയ്യാറാക്കിയതുമൂലം ഉണ്ടായ പിഴവായിരിക്കാമെന്നും സൂചിപ്പിച്ചു. ഇന്ത്യയുടെ രാഷ്ര്ടപിതാവാണ് മഹാത്മാഗാന്ധി. ഖാദിയും ഗാന്ധിജിയും തമ്മിലുള്ള ബന്ധം ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

Read More >>