മാസങ്ങളായി അടഞ്ഞുകിടന്ന തിയേറ്റര്‍ ഏറ്റെടുത്തു വിജയ് ഫാന്‍സ്; വെഞ്ഞാറമൂട് സിന്ധുവില്‍ `ഭൈരവ´ റിലീസിനെത്തി

സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ സമരം തുടങ്ങുന്ന സാഹചര്യത്തിലാണ് ഗ്രാമീണ സിനിമാ ശാലകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഭൈരവയുടെ നിര്‍മ്മാതാക്കള്‍ ശ്രമം ആരംഭിച്ചത്. അതിന്റെ ഭാഗമായി തിയേറ്റര്‍ വിജയ് ഫാന്‍സ് നെടുമങ്ങാട് താലൂക്ക് കമ്മിറ്റി തിയേറ്റര്‍ ഉടമകളുമായി സംസാരിക്കുകയും തുടര്‍ന്നു തിയേറ്റര്‍ ഏറ്റെടുത്തു മോടിപിടിപ്പിക്കുകയായിരുന്നു.

മാസങ്ങളായി അടഞ്ഞുകിടന്ന തിയേറ്റര്‍ ഏറ്റെടുത്തു വിജയ് ഫാന്‍സ്; വെഞ്ഞാറമൂട് സിന്ധുവില്‍ `ഭൈരവ´ റിലീസിനെത്തി

പ്രേക്ഷകരുടെ അഭാവവും സാമ്പത്തിക പ്രതിസന്ധിയും കൊണ്ടു മാസങ്ങളായി അടഞ്ഞുകിടന്ന തിയേറ്റര്‍ വിജയ് ഫാന്‍സ് ഏറ്റെടുത്തു. വിജയ് നായകനായി അഭിനയിച്ച് കഴിഞ്ഞ ദിവസം റിലീസ് ആയ 'ഭൈരവ' പ്രദര്‍ശിപ്പിക്കാനാണ് തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് സിന്ധു തിയേറ്റര്‍ വിജയ് ഫാന്‍സ് തിയേറ്റര്‍ ഏറ്റെടുത്ത് പ്രവര്‍ത്തനക്ഷമമാക്കിയത്. രാവിലെ 11 മണിയോടെ ആഘോഷപൂര്‍വ്വം ഭൈരവയുടെ ആദ്യ പ്രദര്‍ശനം തിയേറ്ററില്‍ നടന്നു.

തിരുവനന്തപുരം ജില്ലയില്‍ എംസി റോഡില്‍ സ്ഥിതി ചെയ്തിരുന്നവയില്‍ അവശേഷിക്കുന്ന രണ്ടു തിയേറ്ററുകളില്‍ ഒന്നാണ് സിന്ധു തിയേറ്റര്‍. കിളിമാനൂരില്‍ സ്ഥിതിചെയ്യുന്ന എസ്എന്‍ തിയേറ്ററാണ് മറ്റൊന്നു. റലീസ്ചിത്രങ്ങള്‍ ലഭിക്കാത്തതിനാല്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് സിന്ധുതിയേറ്റര്‍ നാലു മാസം മുമ്പ് അടച്ചുപൂട്ടിയത്.

സംസ്ഥാനത്തെ എ ക്ലാസ് തിയേറ്ററുകള്‍ സമരം തുടങ്ങുന്ന സാഹചര്യത്തിലാണ് ഗ്രാമീണ സിനിമാ ശാലകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഭൈരവയുടെ നിര്‍മ്മാതാക്കള്‍ ശ്രമം ആരംഭിച്ചത്. അതിന്റെ ഭാഗമായി തിയേറ്റര്‍ വിജയ് ഫാന്‍സ് നെടുമങ്ങാട് താലൂക്ക് കമ്മിറ്റി തിയേറ്റര്‍ ഉടമകളുമായി സംസാരിക്കുകയും തുടര്‍ന്നു തിയേറ്റര്‍ ഏറ്റെടുത്തു മോടിപിടിപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസം നടന്ന ഭൈരവയുടെ പ്രദര്‍ശനങ്ങള്‍ക്കു നല്ല ജനത്തിരക്കാണ് അനുഭവപ്പെട്ടത്. തിയേറ്ററിന്റെ ബാക്കിയുള്ളജോലികള്‍ തീര്‍ത്തു പ്രദര്‍ശനം തുടരാനാണു തീരുമാനമെന്നു തിയേറ്റര്‍ ഉടമകള്‍ പറഞ്ഞു.