തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു വിജയ് ബാബു; ബിസിനസ് പങ്കാളി സ്വത്തു തട്ടിയെടുക്കാൻ ശ്രമിക്കുന്നു

''തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ്. കമ്പനി സ്വന്തമാക്കാന്‍ വേണ്ടിയാണ് താന്‍ ഏറ്റവും വിശ്വസിച്ച ബിസിനസ് പങ്കാളിയും ഭര്‍ത്താവും ശ്രമിക്കുന്നത്'' വിജയ് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നു വിജയ് ബാബു; ബിസിനസ് പങ്കാളി സ്വത്തു തട്ടിയെടുക്കാൻ ശ്രമിക്കുന്നു

ബിസിനസ് പങ്കാളിയായ സാന്ദ്രാ തോമസ് നല്‍കിയ പരാതിയില്‍ തനിക്കെതിരായി എടുത്ത കേസ് കെട്ടിച്ചമച്ചതാണെന്നു നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിജയ് ബാബുവിന്റെ പ്രതികരണം. വിജയ് ബാബു മര്‍ദ്ദിച്ചു എന്ന സാന്ദ്രാ തോമസിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്.

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണ്. കമ്പനി സ്വന്തമാക്കാന്‍ വേണ്ടിയാണ് താന്‍ ഏറ്റവും വിശ്വസിച്ച ബിസിനസ് പങ്കാളിയും ഭര്‍ത്താവും ശ്രമിക്കുന്നത്. വിജയ് ബാബു ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഫ്രൈഡേ ഫിലിംസ് എന്ന പേരില്‍ സിനിമാ നിര്‍മ്മാണ-വിതരണ സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയാണ് സാന്ദ്രാ തോമസും വിജയ് ബാബുവും തമ്മില്‍ തര്‍ക്കമുണ്ടാകുന്നത്.

ഇക്കാര്യം സംസാരിക്കാന്‍ വിജയ് ബാബുവിന്റെ കൊച്ചിയിലെ ഓഫീസില്‍ എത്തിയ തന്നെ മര്‍ദ്ദിച്ചുവെന്നാണ് സാന്ദ്ര നല്‍കിയ പരാതിയില്‍ പറയുന്നത്. വിജയ് ബാബുവും കൂട്ടാളികളുമാണ് മര്‍ദ്ദിച്ചതെന്നും സാന്ദ്രാ പൊലീസിന് മൊഴി നല്‍കി.