തച്ചങ്കരിയുടെ ആരോപണങ്ങളില്‍ കഴമ്പില്ല; എഡിജിപി ആര്‍ ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

ഗതാഗത കമ്മീഷണറായിരിക്കെ ആര്‍ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതികളും നടത്തിയെന്ന പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്. നേരത്തെ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഗതാഗതമന്ത്രിയുടെ ആവശ്യം ചീഫ് സെക്രട്ടറിയും തളളിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാണ് അന്തിമ അനുമതി നല്‍കുന്നതെന്നായിരുന്നു അന്ന് ഗതാഗതമന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് പ്രാഥമിക പരിശോധന നടത്തി ക്ലീന്‍ചിറ്റ് നല്‍കിയുളള വിജിലന്‍സ് നടപടി.

തച്ചങ്കരിയുടെ ആരോപണങ്ങളില്‍ കഴമ്പില്ല; എഡിജിപി ആര്‍ ശ്രീലേഖയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

എഡിജിപി ആര്‍ ശ്രീലേഖ ഗതാഗത കമ്മീഷണറായിരിക്കേ നിയമനങ്ങളില്‍ ഉള്‍പ്പെടെ ക്രമക്കേട് നടത്തിയെന്ന പരാതിയില്‍ വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്. പരാതിയില്‍ കഴമ്പില്ലെന്ന പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചു.

ഗതാഗത കമ്മീഷണറായിരിക്കെ ആര്‍ ശ്രീലേഖ കോടികളുടെ ക്രമക്കേടും നിയമന അഴിമതികളും നടത്തിയെന്ന പരാതിയിലായിരുന്നു വിജിലന്‍സ് അന്വേഷണം നടത്തിയത്. നേരത്തെ ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുളള ഗതാഗതമന്ത്രിയുടെ ആവശ്യം ചീഫ് സെക്രട്ടറിയും തളളിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയാണ് അന്തിമ അനുമതി നല്‍കുന്നതെന്നായിരുന്നു അന്ന് ഗതാഗതമന്ത്രിയുടെ പ്രതികരണം. പിന്നാലെയാണ് പ്രാഥമിക പരിശോധന നടത്തി ക്ലീന്‍ചിറ്റ് നല്‍കിയുളള വിജിലന്‍സ് നടപടി.

എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ടില്‍ ശ്രീലേഖയ്ക്കെതിരെ പരാമര്‍ശങ്ങള്‍ ഉളളതായും സൂചനയുണ്ട്. ചട്ടം ലംഘിച്ചുളള സ്ഥലംമാറ്റം, അനുമതിയില്ലാതെ വിദേശയാത്ര, ധനദുര്‍വിനിയോഗം എന്നിങ്ങനെയുളള പരാതികളായിരുന്നു ശ്രീലേഖയ്‌ക്കെതിരെ ഉയര്‍ന്നത്. മാനദണ്ഡങ്ങള്‍ പാലിക്കാതെ 14 വാഹനങ്ങള്‍ വാങ്ങി, റോഡ് സുരക്ഷാ ഫണ്ട് വകമാറ്റി ചെലവഴിച്ചു, വീട്ടിലേക്കുളള റോഡിന്റെ നിര്‍മ്മാണത്തിനായി റോഡ് സുരക്ഷാ ഫണ്ടുപയോഗിച്ചു എന്നിങ്ങനെയുളള ആരോപണങ്ങളും ശ്രീലേഖയ്‌ക്കെതിരെഇയര്‍ന്നിരുന്നു. മുന്‍ ഗതാഗത കമ്മീഷണറായിരുന്ന ടോമിന്‍ തച്ചങ്കരിയാണ് ശ്രീലേഖയ്‌ക്കെതിരെ വകുപ്പുതല സന്വേഷണം നടത്തിയത്.

ശ്രീലേഖയുടെ അനാവശ്യ ഇടപെടലുകള്‍ മൂലം സര്‍ക്കാരിനുവന്‍ സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ടെന്നും ഇത് തിട്ടപ്പെടുത്തി ശ്രലേഖയില്‍ നിന്നുതന്നെ ഈടാക്കണമെന്നും തച്ചങ്കരിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തച്ചങ്കരിയുടെ ഈ കണ്ടെത്തലുകളെ പാടെ തള്ളിയാണ് വിജലന്‍സ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Read More >>