വിനോദനികുതിയിലും സെസ്സിലും കൃത്രിമമെന്നു പരാതി; സംസ്ഥാനത്തെ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്

തീയേറ്റര്‍ ഉടമകള്‍ വിനോദനികുതിയും സെസ്സും അടയ്ക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ലിബര്‍ട്ടി ബഷീറിന്റെ തീയേറ്ററുകളില്‍ 80 രൂപയുടെ ടിക്കറ്റിനു 100 രൂപ ഈടാക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

വിനോദനികുതിയിലും സെസ്സിലും കൃത്രിമമെന്നു പരാതി; സംസ്ഥാനത്തെ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്

നിര്‍മാതാക്കളും തീയേറ്റര്‍ ഉടമകളും തമ്മില്‍ തര്‍ക്കം തുടരുന്നതിനിടെ സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡ്. ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന്റെ തലശേരിയിലെ തീയേറ്റര്‍ കോംപ്ലക്‌സിലും പരിശോധന നടന്നു.

തീയേറ്റര്‍ ഉടമകള്‍ വിനോദനികുതിയും സെസ്സും അടയ്ക്കുന്നില്ലെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു റെയ്ഡ്. ലിബര്‍ട്ടി ബഷീറിന്റെ തീയേറ്ററുകളില്‍ 80 രൂപയുടെ ടിക്കറ്റിനു 100 രൂപ ഈടാക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.

തിയേറ്ററുകളില്‍ സിനിമ പ്രദര്‍ശനത്തിനു ഒരു ടിക്കറ്റിന് സെസ് ഇനത്തില്‍ മൂന്നുരൂപയും വിനോനികുതി ഇനത്തില്‍ 32 ശതമാനവും സര്‍ക്കാരിലേക്ക് അടയ്ക്കണന്നാണു നിയമം. എന്നാല്‍ ഇക്കാര്യത്തില്‍ തീയേറ്റര്‍ ഉടമകള്‍ കൃത്രിമം കാണിക്കുന്നുവെന്നാണു പരാതി.

Read More >>