ടിക്കറ്റ് നിരക്കു തോന്നുംപോലെ; സര്‍ക്കാരിലേക്കു നികുതിയും അടയ്ക്കുന്നില്ല: സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്

സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം. സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്സുകളും എ ക്ലാസ് തിയേറ്ററുകളും ഉള്‍പ്പെടെയുള്ള എല്ലാ തിയേറ്ററുകളും ഈ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണു നിയമം പറയുന്നത്. എന്നാല്‍ തിയേറ്റര്‍ ഉടമകള്‍ ഇതില്‍ വീഴ്ച വരുത്തുകയും കൃത്രിമം കാട്ടുകയും ചെയ്യുന്നതായാണ് പരാതി.

ടിക്കറ്റ് നിരക്കു തോന്നുംപോലെ; സര്‍ക്കാരിലേക്കു നികുതിയും അടയ്ക്കുന്നില്ല: സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്

സംസ്ഥാനവ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സ് റെയ്ഡു തുടങ്ങി. അടുത്ത കാലത്തു തിയേറ്ററുകള്‍ക്കെതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണു വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. സെസ്, വിനോദ നികുതി എന്നിവ സര്‍ക്കാരിലേക്ക് അടക്കുന്നില്ലെന്ന പരാതിയും ഉയര്‍ന്നിരുന്നു. വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദ്ദേശം അനുസരിച്ചാണ് റെയ്ഡ് നടക്കുന്നത്.

സംസ്ഥാനത്തു സിനിമാ സമരത്തിനു നേതൃത്വം നല്‍കുന്ന തിയേറ്റര്‍ ഉടമകളുടെ സംഘടനയായ സിനി എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ നേതാവ് ലിബര്‍ട്ടി ബഷീറിന്റെ തലശ്ശേരിയിലുള്ള തിയേറ്റര്‍ കോംപ്ലെക്സിൽ അടക്കമാണ് വിജിലന്‍സ് റെയ്ഡ്. തീയേറ്റർ ഉടമകളുടെ സമരം പുതിയ മലയാള സിനിമകളുടെ റിലീസിനെ തടസ്സപ്പെടുത്തിയിരുന്നു. ക്രിസ്മസ് റിലീസിനു തയ്യാറായിരുന്ന സിനിമകൾക്കു  തീയേറ്റർ കിട്ടാതായതോടെ നിർമ്മാതാക്കൾക്കു പലിശയിനത്തിലും മറ്റും കോടികളുടെ നഷ്ടമാണുണ്ടായത്. വിജിലൻസ് റെയ്ഡിൽ കാര്യമായ നികുതിവെട്ടിപ്പു ശ്രദ്ധയിൽപെടുന്ന പക്ഷം അത് തീയേറ്റർ ഉടമകളെ സമ്മർദ്ദത്തിലാക്കും. എൺപതു രൂപയുടെ ടിക്കറ്റിന് ലിബര്‍ട്ടി പാരഡൈസ് തിയേറ്ററുകളില്‍ നൂറു രൂപ ഈടാക്കുന്നതായി നടനും സംവിധായകനുമായ ശ്രീകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നു.


സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം. സംസ്ഥാനത്തെ മള്‍ട്ടിപ്ലെക്സുകളും എ ക്ലാസ് തിയേറ്ററുകളും ഉള്‍പ്പെടെയുള്ള എല്ലാ തിയേറ്ററുകളും ഈ തുക സര്‍ക്കാരിലേക്ക് അടയ്ക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. എന്നാല്‍ തിയേറ്റര്‍ ഉടമകള്‍ ഇതില്‍ വീഴ്ച വരുത്തുകയും കൃത്രിമം കാട്ടുകയും ചെയ്യുന്നതായാണ് പരാതി. മാത്രമല്ല മള്‍ട്ടിപ്ലെക്‌സുകളില്‍ ടിക്കറ്റ് നിരക്ക് തോന്നുംപോലെ വര്‍ദ്ധിപ്പിക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിജിലന്‍സ് ഡയറക്ടര്‍ റെയ്ഡിനു നിര്‍ദ്ദേശം നല്‍കിയത്.

ഇതിനിടെ സിനിമാ സമരം ഒത്തുതീര്‍ക്കുന്നതിനായി സര്‍ക്കാര്‍ മധ്യസ്ഥതയില്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളെല്ലാം തിയേറ്റര്‍ ഉടമകള്‍ തള്ളുകയാണുചെയ്തത്. പ്രശ്‌നപരിഹാരത്തിനായി കമ്മീഷനെ വയ്ക്കാമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശവും തിയേറ്റര്‍ ഉടമകള്‍ ചെവിക്കൊണ്ടില്ല. മാത്രമല്ല മള്‍ട്ടിപ്ലെക്സുകള്‍ക്ക് നല്‍കുന്ന അനുപാതത്തില്‍ തിയേറ്റര്‍ വിഹിതം നല്‍കണമെന്നും ഉടമകള്‍ വാശിപിടിച്ചിരുന്നു.

Read More >>