തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി ആരോപണം; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പത്തരക്കോടിയുടെ അഴിമതി നടന്നു എന്നാണ് ആരോപണം.

തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി ആരോപണം; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്കെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം

തിരുവനന്തപുരം: തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടത്തി എന്ന ആരോപണത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്ക്ക് എതിരെ വിജിലന്‍സ് ത്വരിതാത്വേഷണം. മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവിനെതിരെയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പത്തരക്കോടിയുടെ അഴിമതി നടന്നു എന്നാണ് ആരോപണം.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അഡ്വ. റഹീം സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

മന്ത്രിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

തോട്ടണ്ടി വാങ്ങിയതില്‍ അഴിമതി നടന്നതായി വിഡി സതീശന്‍ എംഎല്‍എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ മന്ത്രി ആരോപണം നിഷേധിച്ചു. ആരോപണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി സഭയെ അറിയിച്ചിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനും ആരോപണം തള്ളിയിരുന്നു.

Read More >>