ഇ.പി.ജയരാജിനെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു;വിശദമായ അന്വേഷണം വേണമെന്നും ആവശ്യം

റിയാബിന്റെ മാനദണ്ഡങ്ങൾ ഒഴിവാക്കാൻ വ്യവസായമന്ത്രി എന്ന നിലയില്‍ ജയരാജൻ ഇടപെട്ടുവെന്നും ബന്ധുവായ സുധീറിന്റെ നിയമനം റിയാബിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നും എഫ്എആറില്‍ പറയുന്നുണ്ട്

ഇ.പി.ജയരാജിനെതിരെ വിജിലന്‍സ് എഫ്ഐആര്‍ സമര്‍പ്പിച്ചു;വിശദമായ അന്വേഷണം വേണമെന്നും ആവശ്യം

ബന്ധുനിയമന വിവാദത്തില്‍ സിപിഐ എം നേതാവ് ഇ പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്‌തു. .

ജയരാജന്റെ ബന്ധുവും പി.കെ. ശ്രീമതിയുടെ മകനുമായ പി കെ സുധീര്‍ നമ്പ്യാരെ മാനദണ്ഡം മറികടന്നു കേരള സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയില്‍ എന്റര്‍പ്രൈസസ് എം ഡി ആയി നിയമിച്ച സംഭവം വിവാദമായിരുന്നു. തുടര്‍ന്ന് ജയരാജന് മന്ത്രിസ്ഥാനം ഒഴിയെണ്ടിയും വന്നിരുന്നു.

റിയാബിന്റെ മാനദണ്ഡങ്ങൾ ഒഴിവാക്കാൻ വ്യവസായമന്ത്രി എന്ന നിലയില്‍ ജയരാജൻ ഇടപെട്ടുവെന്നും ബന്ധുവായ സുധീറിന്റെ നിയമനം റിയാബിന്റെ മാനദണ്ഡങ്ങൾക്ക് വിരുദ്ധമെന്നും എഫ്എആറില്‍ പറയുന്നുണ്ട്

ത്വരിതാന്വേഷണം പൂര്‍ത്തിയാക്കിയാണ് ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ളത്. സുധീര്‍ നമ്പ്യാരാണ് രണ്ടാം പ്രതി. വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി പോള്‍ ആന്റണിയെ മൂന്നാം പ്രതിയാക്കിയിട്ടുണ്ട്.
ജയരാജനെതിരെ വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Read More >>