അഴിമതിക്കാര്‍ക്കു കുരുക്ക്; എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നു

അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരുമായ ഉദ്യോഗസ്ഥരെ പിടിച്ചുകെട്ടാനും കൃത്യമായി ജോലി ചെയ്യിപ്പിക്കാനുമാണ് പുതിയ നടപടി. ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പാക്കുന്നതില്‍ ഓരോ വിജിലന്‍സ് യൂണിറ്റും മുന്‍കൈയെടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഓരോ സ്ഥാപനത്തിലും ആഭ്യന്തര വിജിലന്‍സ് യൂണിറ്റിനു തലവന്‍ ഉണ്ടായിരിക്കണം. അതാതു വകുപ്പുകളാണ് ഇവരെ കണ്ടെത്തേണ്ടതെന്നും വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദേശിക്കുന്നു.

അഴിമതിക്കാര്‍ക്കു കുരുക്ക്; എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്തുന്നു

അഴിമതിക്കാര്‍ക്കു തടയിടാന്‍ സെക്രട്ടേറിയറ്റ് ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആഭ്യന്തര വിജിലന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം. ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരുമായ ഉദ്യോഗസ്ഥരെ പിടിച്ചുകെട്ടാനും കൃത്യമായി ജോലി ചെയ്യിപ്പിക്കാനുമാണ് പുതിയ നടപടി.

ആഭ്യന്തര വിജിലന്‍സ് സംവിധാനം നടപ്പാക്കുന്നതില്‍ ഓരോ വിജിലന്‍സ് യൂണിറ്റും മുന്‍കൈയെടുക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഓരോ സ്ഥാപനത്തിലും ആഭ്യന്തര വിജിലന്‍സ് യൂണിറ്റിനു തലവന്‍ ഉണ്ടായിരിക്കണം. അതാതു വകുപ്പുകളാണ് ഇവരെ കണ്ടെത്തേണ്ടത്. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ആറുമാസം കൂടുമ്പോഴോ വര്‍ഷത്തില്‍ രണ്ടുതവണയോ ആഭ്യന്തര ഓഡിറ്റ് വേണം. ഇതുവഴി, അഴിമതിക്കാരും കാര്യക്ഷമതയില്ലാത്തവരും പണിയെടുക്കാത്തവരുമായ ജീവനക്കാരെ ഔദ്യോഗികമായി കണ്ടെത്തണം.


ഓരോ സ്ഥാപനത്തിലേയും ഫയല്‍ നീക്കം അടക്കമുള്ളവയ്ക്കു ഉത്തരവാദിത്വവും ഉത്തരവാദികളും ഉണ്ടാകണമെന്നതാണ് സര്‍ക്കുലറിലെ മറ്റൊരു നിര്‍ദേശം. ഈ സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തേണ്ടത് വിജിലന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും ജേക്കബ് തോമസ് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു.

1997ല്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനത്തെക്കുറിച്ച് വിജിലന്‍സ് തന്നെ ഉത്തരവിറക്കിയിരുന്നെങ്കിലും അന്നു നടപ്പായിരുന്നില്ല. മുമ്പ് ഈ സംവിധാനം സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍ നടപ്പാക്കിയിരുന്നു.

Read More >>