ചീഫ് സെക്രട്ടറി ഫയലുകള്‍ അട്ടിമറിച്ചെന്നു പരാതി; ലീഗൽ അഡ്വൈസർ പരാതി വായിച്ചുനോക്കട്ടെ എന്ന് വിജിലൻസ് കോടതി

വിജിലന്‍സ് ഇന്നു ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ഫയലുകള്‍ പൂഴ്ത്തുന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം. ഇക്കാര്യത്തില്‍ വിജിലന്‍സ് ലീഗല്‍ അഡ്വൈസർക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി വ്യക്തമായ റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു.

ചീഫ് സെക്രട്ടറി ഫയലുകള്‍ അട്ടിമറിച്ചെന്നു പരാതി; ലീഗൽ അഡ്വൈസർ പരാതി വായിച്ചുനോക്കട്ടെ എന്ന് വിജിലൻസ് കോടതി

ഫയല്‍ അട്ടിമറി സംബന്ധിച്ച് ചീഫ് സെക്രട്ടറിക്കെതിരായി സമര്‍പ്പിച്ച ഹരജിയില്‍ 24ന് വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് കോടതി നിര്‍ദേശം. വിജിലന്‍സ് ഇന്നു ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ ഫയലുകള്‍ പൂഴ്ത്തുന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇല്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നിര്‍ദേശം.

ഇക്കാര്യത്തില്‍ വിജിലന്‍സ് ലീഗല്‍ അഡ്വൈസർക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച കോടതി വ്യക്തമായ റിപ്പോര്‍ട്ടു നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആവശ്യമെങ്കില്‍ പരാതി ഒന്നുകൂടി വായിച്ചുനോക്കാനും കോടതി ആവശ്യപ്പെട്ടു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹരജി പരിഗണിച്ചത്.


വിവിധ നിയമലംഘനങ്ങളില്‍ നടപടി ശുപാര്‍ശ ചെയ്തു വകുപ്പ് മേലധികാരികളും വിജിലന്‍സും നല്‍കുന്ന ഫയലുകള്‍ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് അട്ടിമറിക്കുന്നുവെന്നാണ് വിവരാവകാശ പ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസ് സമര്‍പ്പിച്ച ഹരജിയിലെ ആരോപണം.

അതേസമയം, എഡിജിപി ശ്രീലേഖയ്‌ക്കെതിരായ കേസില്‍ നടപടി വൈകിപ്പിച്ചെന്ന പരാതിയില്‍ കോടതി ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിര്‍ശിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയരുമ്പോള്‍ അതിന്മേല്‍ അന്വേഷണം വേണ്ടെന്നു തീരുമാനിക്കുന്നതു ശരിയല്ലെന്നായിരുന്നു കോടതിയുടെ കുറ്റപ്പെടുത്തല്‍. ശ്രീലേഖക്കെതിരായി ഗതാഗത വകുപ്പ് സെക്രട്ടറി മന്ത്രിക്കു സമര്‍പ്പിച്ച ഫയല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയെങ്കിലും നടപടിയെടുക്കാതെ ഇത് നാലുമാസത്തോളം പൂഴ്ത്തിയെന്നായിരുന്നു ആരോപണം.

Read More >>