പീഡനശ്രമം തടഞ്ഞതിന് ഉത്തർപ്രദേശിൽ പെൺകുട്ടിയുടെ ചെവികൾ അറുത്തുമാറ്റി

നാലു പേരാണ് വീട്ടിൽ അതിക്രമിച്ചു കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. പീഡനശ്രമം തടഞ്ഞ പെൺകുട്ടിയുടെ ചെവികൾ അക്രമികൾ അറുത്തുമാറ്റുകയായിരുന്നു. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് ബിജെപി നേതാവും സ്ഥലം എംപിയുമായ സത്യപാൽ സിംഗിന്റെ വാദം.

പീഡനശ്രമം തടഞ്ഞതിന് ഉത്തർപ്രദേശിൽ പെൺകുട്ടിയുടെ ചെവികൾ അറുത്തുമാറ്റി

ലക്നൗ: ലൈംഗികമായി പീഡിപ്പിക്കാനുള്ള നാലു പേരുടെ ആവർത്തിച്ചുള്ള ശ്രമം തടഞ്ഞതിനു പെൺകുട്ടിയ്ക്ക് നഷ്ടമായത് രണ്ടു ചെവികൾ. ഉത്തർപ്രദേശിലെ ഭാഗ്പത്തിലാണ് അതിക്രൂരമായ സംഭവം നടന്നത്.

വീട്ടിൽ അതിക്രമിച്ചു കയറിയ നാലു പേരാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.  ഈ മാസം നാലിനായിരുന്നു സംഭവം. എന്നാൽ സംഭവം തള്ളി ഭാഗ്പത്ത് എംപിയും ബിജെപി നേതാവുമായ സത്യപാൽ സിംഗ് രംഗത്തെത്തി.

പരാതിയിൽ അടിസ്ഥാനമില്ലെന്നാണ് സത്യപാൽ സിംഗിന്റെ വാദം. താൻ പൊലീസ് സൂപ്രണ്ടുമായി സംസാരിച്ചെന്നും ഡിസംബർ 31നാണ് സംഭവം നടന്നതെന്നും സത്യപാൽ സിംഗ് പറയുന്നു.  അയൽക്കാർ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. ദിവസങ്ങൾക്കു ശേഷം പരാതി കൊടുത്തതിൽ ഗൂഢാലോചനയുണ്ടെന്നും എംപി പറയുന്നു.

https://www.facebook.com/indianexpress/videos/10154948640108826/Read More >>