ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കീരീടം സെറീന വില്യംസിന്

ഇരുപത്തിരണ്ട് ഗ്രാന്‍സ്ലാം എന്ന സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡും സെറീന വില്യംസ് മറിക്കടന്നു. 24 ഗ്രാന്‍സ്ലാം സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ട് റെക്കോര്‍ഡ് മാത്രമാണ് സെറീനയ്ക്ക് മുന്നിലുള്ളത്.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കീരീടം സെറീന വില്യംസിന്

മെല്‍ബണ്‍: സെറീന വില്ല്യംസിന്റെ കുതിപ്പിന് മുന്നില്‍ സഹോദരി വീനസ് വില്ല്യംസ് അടിയറവ് പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസില്‍ സെറീനയ്ക്കു മിന്നുന്ന വിജയം

മൂത്ത സഹോദരി വീനസ് വില്ല്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സെറീന ഇരുപത്തിമൂന്നാം ഗ്രാന്‍സ്ലാം കിരീടം ചൂടിയത്.

സ്‌കോര്‍: 6-4, 6-4

ഇരുപത്തിരണ്ട് ഗ്രാന്‍സ്ലാം എന്ന സ്‌റ്റെഫി ഗ്രാഫിന്റെ റെക്കോര്‍ഡും സെറീന വില്യംസ് മറിക്കടന്നു. 24 ഗ്രാന്‍സ്ലാം സ്വന്തമാക്കിയ മാര്‍ഗരറ്റ് കോര്‍ട്ട് റെക്കോര്‍ഡ് മാത്രമാണ് സെറീനയ്ക്ക് മുന്നിലുള്ളത്.

പതിനേഴാം വയസ്സില്‍ മാര്‍ട്ടീന ഹിന്ജിസിനെ പരാജയപ്പെടുത്തിയാണ് സെറീന 1999ല്‍ യു.എസ് ഓപ്പണില്‍ ആദ്യ ഗ്രാന്‍സ്ലാം നേടുന്നത്.

Read More >>