ടീം അംഗം ഉത്തേജക മരുന്നുപയോഗിച്ചു; ബോൾട്ടിന് ഒളിമ്പിക് സ്വർണ്ണം നഷ്ടമായി

അസഫാ പവൽ,മൈക്കൽ ഫ്രേസ്റ്റർ എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങൾ. ബീജിംങിൽ ആദ്യലാപ്പിൽ ഓടിയ താരമാണ് കാർട്ടർ. 37.10 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയ ജമൈക്കൻ താരങ്ങൾ അന്ന് റെക്കോർഡ് കുറിച്ചിരുന്നു.

ടീം അംഗം ഉത്തേജക മരുന്നുപയോഗിച്ചു; ബോൾട്ടിന് ഒളിമ്പിക് സ്വർണ്ണം നഷ്ടമായി

ജമൈക്ക താരം ഉസൈൻ ബോൾട്ടിന് ഒളിമ്പിക് സ്വർണ്ണമെഡലുകളിലൊന്ന് നഷ്ടമായി. ടീമംഗം നെസ്റ്റ കാർട്ടർ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി പരിശോധനയിൽ തെളിഞ്ഞതാണ് 2008 ബീജിംങ് ഒളിംപിക്സിൽ 4-100 മീറ്റർ റിലേയിൽ സ്വന്തമാക്കിയ സ്വർണ്ണം നഷ്ടപ്പെടുന്നതിലേക്ക് വഴിതെളിച്ചത്.

അസഫാ പവൽ,മൈക്കൽ ഫ്രേസ്റ്റർ എന്നിവരായിരുന്നു ടീമിലെ മറ്റംഗങ്ങൾ. ബീജിംങിൽ ആദ്യലാപ്പിൽ ഓടിയ താരമാണ് കാർട്ടർ. 37.10 സെക്കന്റിൽ മത്സരം പൂർത്തിയാക്കിയ ജമൈക്കൻ താരങ്ങൾ അന്ന് റെക്കോർഡ് കുറിച്ചിരുന്നു.

വെള്ളിമെഡൽ ജേതാക്കളായിരുന്ന ട്രിനിഡാഡ് അന്റ് ടുബാഗോയ്ക്ക് താരങ്ങൾ ഇതോടെ സ്വർണ്ണം കരസ്ഥമാക്കും. മൂന്നാം സ്ഥാനം നേടിയ ജപ്പാന് ഇതോടെ വെള്ളി ലഭിക്കും. നാലാമതെത്തിയ ബ്രസീൽ ടീം വെങ്കല നേട്ടത്തിനും അർഹരാകും.