മോദിക്ക് ഇന്ന് ട്രംപിന്റെ വിളിയെത്തും; ഊഴം ഇസ്രായേലിനും ഈജിപ്തിനും പിന്നാലെ

ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി സ്ഥാനമേറ്റതിനു ശേഷം ഫോണിൽ സംസാരിക്കുന്ന അഞ്ചാമത്തെ വിദേശനേതാവ് ആയിരിക്കും മോദി.

മോദിക്ക് ഇന്ന് ട്രംപിന്റെ വിളിയെത്തും; ഊഴം ഇസ്രായേലിനും ഈജിപ്തിനും പിന്നാലെ

യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൊവ്വാഴ്ച ഫോണിൽ സംസാരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇന്ത്യൻ സമയം രാത്രി 11.30 നാവും സംഭാഷണം.
ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി സ്ഥാനമേറ്റതിനു ശേഷം ഫോണിൽ സംസാരിക്കുന്ന അഞ്ചാമത്തെ വിദേശനേതാവ് ആയിരിക്കും മോദി. ജനുവരി 21 ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മെക്സിക്കോയുടെ രാഷ്ട്രപതി പെന്യാ നിയതോ എന്നിവരുമായി ട്രംപ് സംസാരിച്ചിരുന്നു. അതിനു ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്രന്യാഹു, ഈജിപ്റ്റ് രാഷ്ട്രപതി അബ്ദുൽ ഫത്ത അൽസിസി എന്നിവരുമായും സംസാരിച്ചിരുന്നു.

ട്രംപിന്റെ ഐതിഹാസിക വിജയത്തിനു ശേഷം അനുമോദനവുമായി എത്തിയ ആദ്യത്തെ അഞ്ച് ലോകനേതാക്കളിൽ ഒരാളായിരുന്നു മോദി. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രമ്പിന് ബന്ധം മെച്ചപ്പെടുത്താൻ താല്പര്യമുള്ള രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയേയും പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യ വളരെ പ്രധാനപ്പെട്ട അയൽരാജ്യമാണെന്നും മോദിയോടൊപ്പം പ്രവർത്തിക്കുന്നതിനു ഉറ്റുനോക്കുകയാണെന്നും ട്രംപ് പറഞ്ഞു.