അതിര്‍ത്തികള്‍ കെട്ടിയടച്ചു ട്രംപ്; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു

തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ യുഎസ്- മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിച്ച് മെക്്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നു ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ചെലവ് മെക്‌സിക്കോയില്‍നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെക്‌സിക്കോയില്‍നിന്നു പണം ഈടാക്കാനുള്ള ട്രംപിന്റെ നീക്കം അനുവദിക്കില്ലെന്നു മെക്‌സിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

അതിര്‍ത്തികള്‍ കെട്ടിയടച്ചു ട്രംപ്; മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു

യുഎസ് പ്രസിഡന്റായി അധികാരമേറ്റതിനു പിന്നാലെ കടുത്ത തീരുമാനങ്ങള്‍ നടപ്പിലാക്കി ഡൊണാള്‍ഡ് ട്രംപ്. അനധികൃത കുടിയേറ്റം തടയുന്നതിനു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു. ഫഡറല്‍ ഫണ്ടിനു മതില്‍ നിര്‍മാണത്തിനുള്ള ഘടന രൂപകല്‍പന ചെയ്യാനായി നിര്‍ദേശം നല്‍കുന്ന ഉത്തരവിലാണു ബുധനാഴ്ച ട്രംപ് ഒപ്പുവച്ചത്.

സിറിയ, ഇറാന്‍, ഇറാഖ്, ലിബിയ, യെമന്‍, സുഡാന്‍, സൊമാലിയ തുടങ്ങിയ മുസ്ലീം രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റം താത്കാലികമായി വിലക്കുന്നതിനുള്ള ഉത്തരവിലും ട്രംപ് ഒപ്പുവച്ചു.ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന വാദഗതി ഉയര്‍ത്തിയാണ് ട്രംപ് ഈ ഉത്തരവുകളില്‍ ഒപ്പുവച്ചത്. ദേശീയ സുരക്ഷ സംബന്ധിച്ച ഉത്തരവുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ചൊവ്വാഴ്ച ട്രംപിന്റേതായി ട്വീറ്റും പുറത്തുവന്നിരുന്നു.

തെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ യുഎസ്- മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിച്ച് മെക്്‌സിക്കോയില്‍നിന്നുള്ള അനധികൃത കുടിയേറ്റം തടയുമെന്നു ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ ചെലവ് മെക്‌സിക്കോയില്‍നിന്ന് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മെക്‌സിക്കോയില്‍നിന്നു പണം ഈടാക്കാനുള്ള ട്രംപിന്റെ നീക്കം അനുവദിക്കില്ലെന്നു മെക്‌സിക്കന്‍ അധികൃതര്‍ വ്യക്തമാക്കി.

3200കിലോമീറ്ററാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ ദൈര്‍ഘ്യം. സുരക്ഷാവേിികളും ചെക്ക് പോസ്റ്റുകളും ഇരുരാജ്യങ്ങളും ഈ അതിര്‍ത്തിയിലെ പലഭാഗങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്.