പേര്‍ഷ്യന്‍ തീരത്ത് ഇറാനിയന്‍ ബോട്ടുകള്‍ക്കു നേരെ അമേരിക്കന്‍ കപ്പല്‍ വെടിയുതിര്‍ത്തു

സ്‌ട്രെയ്റ്റ് ഓഫ് ഹോര്‍മുസിനു സമീപം അതിവേഗത്തില്‍ ഇറാനിയന്‍ ബോട്ടുകള്‍ അടുത്തെത്തിയപ്പോഴാണ് മുന്നറിയിപ്പെന്ന നിലയില്‍ ഫയറിംഗ് നടപടി എടുക്കേണ്ടിവന്നതെന്നു യുഎസ് അധികൃതര്‍ പറയുന്നു.

പേര്‍ഷ്യന്‍ തീരത്ത് ഇറാനിയന്‍ ബോട്ടുകള്‍ക്കു നേരെ അമേരിക്കന്‍ കപ്പല്‍ വെടിയുതിര്‍ത്തു

ഇറാനിയന്‍ ബോട്ടുകള്‍ക്കു നേര്‍ക്ക് യുഎസ് നേവി വെടിയുതിര്‍ത്തു. പേര്‍ഷ്യന്‍ തീരത്തെ സ്‌ട്രെയ്റ്റ് ഓഫ് ഹോര്‍മുസിനു തൊട്ടടുത്തായിരുന്നു വെടിവയ്‌പ്പെന്നു യുഎസ് അധികൃതര്‍ വ്യക്തമാക്കി.

രണ്ടു യുഎസ് കപ്പലുകള്‍ക്ക് അകമ്പടി പോയ യുഎസ്എസ് മഹന്‍ എന്ന നാവികകപ്പലിന് അടുത്തുകൂടി ഇറാന്‍ബോട്ടുകള്‍ സഞ്ചരിച്ചതിനെത്തുടര്‍ന്നാണ് വെടിവയ്പു നടത്തിയത്. സ്‌ട്രെയ്റ്റ് ഓഫ് ഹോര്‍മുസിനു സമീപം അതിവേഗത്തില്‍ ഇറാനിയന്‍ ബോട്ടുകള്‍ അടുത്തെത്തിയപ്പോഴാണ് മുന്നറിയിപ്പെന്ന നിലയില്‍ ഫയറിംഗ് നടപടി എടുക്കേണ്ടിവന്നതെന്നു യുഎസ് അധികൃതര്‍ പറയുന്നു.

അഞ്ചുതവണ ബോട്ടുകള്‍ അടുത്തുവന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബോട്ടുകള്‍ തടയണമെന്ന് പലതവണ യുഎസ് നാവികസേനാ ഉദ്യോഗസ്ഥര്‍ ഇറാനിയന്‍ സൈന്യത്തോട് റേഡിയോയിലൂടെ അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ ഇതിന് മറുപടി ലഭിച്ചില്ലെന്നും യുഎസ് അധികൃതര്‍ പറയുന്നു. ഇതേതുടര്‍ന്നാണ് സേന വെടിയുതിര്‍ത്തത്.

Read More >>