യുപിയില്‍ കോണ്‍ഗ്രസ്- എസ് പി സീറ്റുവിഭജനത്തില്‍ അന്തിമതീരുമാനം എടുത്തത് പ്രിയങ്ക; പുതിയ ഉണര്‍വില്‍ കോണ്‍ഗ്രസ്

അമേഠിയിലെയും റായ്ബറേലിയിലെയും കാര്യങ്ങളിലെ മേല്‍നോട്ടവും പ്രിയങ്കയ്ക്കായിരുന്നു. അതില്‍ നിന്നും കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്കു എത്തുമെന്നുള്ള സൂചനയാണ് തന്ത്രപ്രധാനമായ തീരുമാനത്തിലൂടെ പ്രിയങ്ക തരുന്നത്.

യുപിയില്‍ കോണ്‍ഗ്രസ്- എസ് പി സീറ്റുവിഭജനത്തില്‍ അന്തിമതീരുമാനം എടുത്തത് പ്രിയങ്ക; പുതിയ ഉണര്‍വില്‍ കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്-എസ്.പി. സഖ്യചര്‍ച്ചകള്‍ വിജയകരമായി പര്യവസാനിച്ചതു പ്രിയങ്കാ ഗാന്ധിയുടെ ഇടപെടലോടെയാണെന്നു വെളിപ്പെടുത്തല്‍. സഖ്യത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനമെടുത്തത് പ്രിയങ്കയായിരുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലാണ് ട്വിറ്ററില്‍ വ്യക്തമാക്കിയത്. പ്രിയങ്ക ഗാന്ധി രാഷ്ട്രീയത്തില്‍ സജീവമാകുന്നതിനു മുന്നോടിയാണു പ്രസ്തുത നീക്കമെന്നും സൂചനകളുണ്ട്.


കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്കു കടന്നുവന്നുവെങ്കിലും ഇതുവരയും സജീവമായി പ്രിയങ്ക രംഗത്തിറങ്ങിയിരുന്നില്ല. സഹോദരനും പാര്‍ട്ടി ഉപാധ്യക്ഷനും കൂടിയായ രാഹുല്‍ഗാന്ധിയുടെ ഓഫീസിന്റെ ചഒമതലയായിരുന്നു പ്രിയങ്ക വഹിച്ചിരുന്നത്. കൂടാതെ അമേഠിയിലെയും റായ്ബറേലിയിലെയും കാര്യങ്ങളിലെ മേല്‍നോട്ടവും പ്രിയങ്കയ്ക്കായിരുന്നു. അതില്‍ നിന്നും കോണ്‍ഗ്രസിന്റെ മുന്‍നിരയിലേക്കു എത്തുമെന്നുള്ള സൂചനയാണ് തന്ത്രപ്രധാനമായ തീരുമാനത്തിലൂടെ പ്രിയങ്ക തരുന്നത്.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ്- എസ്പി ചര്‍ച്ചകള്‍ വഴിമുട്ടിയ അവസരത്തിലാണ്, കോണ്‍ഗ്രസ് തീരുമാനങ്ങളില്‍ അയവു വരുത്തിയുള്ള നീക്കത്തിലൂടെ പ്രിയങ്ക രംഗത്തെത്തിയത്. ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പു ഫലം ഏതര്‍ത്ഥത്തിലും ദേശീയ രാഷ്ട്രീയത്തെ സ്വാധീനിക്കുമെന്നിരിക്കേ പ്രിയങ്കയുടെ നീക്കം ദേശീയ രംഗം വളരെ ശ്രദ്ധയോടെയാണു നോക്കിക്കാണുന്നത്.

Read More >>