ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം

പ്രത്യേക റെയിൽ ബജറ്റില്ലെന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, റെയിൽ ബജറ്റ്, സാമ്പത്തിക സർവേ, ബജറ്റ്. എന്നിങ്ങനെയായിരുന്നു ബജറ്റവതരണത്തിന്റെ പതിവു രീതി.

ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം

ബജറ്റ് സമ്മേളനത്തിന് ഇന്നു തുടക്കം. ഈ വർഷത്തെ ആദ്യ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാഷ്ട്രപതി പതിവുപോലെ ഇരുസഭകളുടെയും സംയുക്തയോഗത്തിൽ നയപ്രഖ്യാപന പ്രസംഗം നടത്തും.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വിശകലനമായ സാമ്പത്തിക സർവേ സർക്കാർ ഇന്ന് പാർലമെന്റിൽ വയ്ക്കും. നോട്ടു നിരോധനത്തിന്റെ ആഘാതം തുടരുന്നതിനാൽ പ്രതിപക്ഷം ഇത്തവണയും സഭയിൽ വിശദമായ ചർച്ചയാവശ്യപ്പെടുമെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു.  കഴിഞ്ഞ സമ്മേളനത്തിൽ ഇരു സഭകളിലും ചർച്ച തുടങ്ങിവെച്ചെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പാർലമെന്റ് സുഗമമായി നടത്താൻ പ്രതിപക്ഷം അനുവദിക്കണമെന്നു മോദി പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചു.


നാളെ അവതരിപ്പിക്കുന്ന ബജറ്റിൽ നിയമസഭാ തെരഞ്ഞെടുപ്പുകളെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളൊന്നുമുണ്ടാവരുതെന്നാണു പ്രതിപക്ഷത്തിന്റെ ആവശ്യം. അവസാന ത്രൈമാസിക സ്ഥിതിവിവര കണക്കുകൾ ലഭ്യമാകുന്നതിനു മുമ്പ് ബജറ്റവതരിപ്പിക്കുന്നത് അശാസ്ത്രീയമാണെന്നു സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി വ്യക്തമാക്കി.

പ്രത്യേക റെയിൽ ബജറ്റില്ലെന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ പ്രത്യേകത. രാഷ്ട്രപതിയുടെ നയപ്രഖ്യാപനം, റെയിൽ ബജറ്റ്, സാമ്പത്തിക സർവേ, ബജറ്റ്. എന്നിങ്ങനെയായിരുന്നു ബജറ്റവതരണത്തിന്റെ പതിവു രീതി. ബജറ്റവതരണത്തിനു പ്രതിപക്ഷം എതിരുനിൽക്കില്ലെന്നാണു ലഭിക്കുന്ന വിവരം. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതിനു ശേഷം മാർച്ച് ഒൻപതു മുതലാണ് സമ്മേളനത്തിന്റെ തുടക്കം.





Read More >>