പലിശ നിരക്കു കുറച്ച് എസ്ബിഐയും യൂണിയൻ ബാങ്കും; ഭവന-വാഹന-വ്യക്തിഗത വായ്പകളുടെ പലിശ നിരക്കു കുറയും

കഴിഞ്ഞ ദിവസം ബാങ്കു മേധാവികൾ ചേർന്ന യോഗത്തിലാണ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനമായത്. ഈ പശ്ചാത്തലത്തിലാണ് ഇരു ബാങ്കുകളും പലിശ നിരക്കു കുറയ്ക്കാൻ തീരുമാനമെടുത്തത്.

പലിശ നിരക്കു കുറച്ച് എസ്ബിഐയും യൂണിയൻ ബാങ്കും; ഭവന-വാഹന-വ്യക്തിഗത വായ്പകളുടെ പലിശ നിരക്കു കുറയും

വായ്പ്പാ പലിശനിരക്കിൽ ഇളവുമായി എസ്ബിഐയും യൂണിയൻ ബാങ്കും. വായ്പ്പാ പലിശ നിരക്കിൽ 0.9 ശതമാനം എസ്ബിഐയും 0.65 ശതമാനം യുണിയൻ ബാങ്കും കുറച്ചു. ഇതോടെ എസ്ബിഐ പലിശ നിരക്ക് 8.9 ശതമാനത്തിൽനിന്നും 8 ശതമാനമായി കുറഞ്ഞു.

ഇതോടെ ഭവന നിർമ്മാണ-വാഹന-വ്യക്തിഗത വായ്പ്പകളുടെ പലിശ നിരക്കിൽ ഇളവുലഭിക്കും. കഴിഞ്ഞ ദിവസം ബാങ്കു മേധാവികൾ ചേർന്ന യോഗത്തിലാണ് പലിശ നിരക്ക് കുറയ്ക്കാൻ തീരുമാനമായത്. ഈ പശ്ചാത്തലത്തിലാണ് ഇരു ബാങ്കുകളും പലിശ നിരക്കു കുറയ്ക്കാൻ തീരുമാനമെടുത്തത്.

നോട്ടു പിൻവലിക്കലിനെതുടർന്ന് 15 ലക്ഷം കോടിയുടെ നോട്ട് ബാങ്കുകളിലേക്ക് തിരിച്ചത്തി. വെള്ളിയാഴ്ച ഐഡിബിഐ, എസ്ബിടി ബാങ്കുകൾ പലിശ നിരക്ക് വെട്ടിക്കുറച്ചിരുന്നു.

Story by
Read More >>