ദുബായ് ജബല്‍ അലിയില്‍ അഗ്നിബാധ; ആളപായമില്ല
| Updated On: 2017-01-18T23:33:46+05:30 | Location :
ദുബായ് പോലീസിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ദുബായ് ജബല്‍ അലി വ്യാവസായിക മേഖലയില്‍ വന്‍ അഗ്നി ബാധയെന്നു പോലീസ്. നാലോളം ഗോഡൌണുകള്‍ അഗ്നിക്കിരയായി എന്നും പോലീസ് അറിയിച്ചു. ദുബായ് പോലീസിന്റെ ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ദുബായ് സമയം ഉച്ചത്തിരിഞ്ഞു രണ്ടരയോടെയാണ് ഒരു ഫര്‍ണിച്ചര്‍ ഗോഡൌണില്‍ അഗ്നിബാധയുണ്ടായത്. ഇത് സമീപത്തുള്ള കെട്ടിടങ്ങളിലേക്കും പടര്‍ന്നു പിടിക്കുകയായിരുന്നു. തീ പിടിച്ച കെട്ടിടങ്ങളില്‍ ഉണ്ടായിരുന്ന ജീവനക്കാരെ ഉടന്‍ തന്നെ പുറത്തെത്തിക്കാന്‍ കഴിഞ്ഞതിനാല്‍ ആളപായം ഉണ്ടായില്ല.
ശക്തമായ കാറ്റ് ഉണ്ടായിരുന്നതും തീ ആളിക്കത്തുന്നതിനു സഹായിച്ചു എന്ന് ദൃക്ഷാക്ഷികള്‍ പറയുന്നു. ഒരു ഡസനിലധികം ഫയര്‍ എഞ്ചിനുകള്‍ ദുരന്തസ്ഥത്തെത്തിയിരുന്നു.

സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ് എന്നും പോലീസ് പറഞ്ഞു. യഥാര്‍ത്ഥ നാശനഷ്ടം അറിവായിട്ടില്ല എങ്കിലും കോടികളുടെ നഷ്ടമാണ് പ്രാരംഭത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്.
ഇരുനൂറോളം ഫാക്ടറികള്‍ ജബല്‍ അലിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പോലീസിന്റെയും, ഫയര്‍ ഫോഴ്സിന്റെയും ഉടനടി ഉണ്ടായ ഇടപെടലുകളാണ് വന്‍ദുരന്തം ഒഴിവാക്കിയതെന്ന് രക്ഷപ്പെട്ട ജീവനക്കാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.