സിപിഐഎം ശക്തികേന്ദ്രമായ കുറ്റിക്കോലിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് വിമത പഞ്ചായത്ത് പ്രസിഡന്റ്

നേരത്തേ ബിജെപി മെമ്പർ വി ദാമോദരനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പിന്തുണച്ചതിന്റെ പേരിൽ കോൺഗ്രസിലെ അഞ്ച് അംഗങ്ങളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇവരോടൊപ്പം ആർഎസ്‌പിയിലെ ഒരു അംഗം കൂടി ചേർന്ന് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്.

സിപിഐഎം ശക്തികേന്ദ്രമായ കുറ്റിക്കോലിൽ ബിജെപി പിന്തുണയോടെ കോൺഗ്രസ് വിമത പഞ്ചായത്ത് പ്രസിഡന്റ്

കാസർഗോഡ്: സിപിഐഎം ശക്തികേന്ദ്രമായ കുറ്റിക്കോൽ ഗ്രാമപഞ്ചായത്തിൽ ആദ്യമായി പഞ്ചായത്ത് ഭരണം സിപിഐഎമ്മിന് നഷ്ടമായി. ബിജെപി പിന്തുണയോടെ കോൺഗ്രസ് വിമത പിജെ ലിസി പ്രസിഡന്റ് സ്ഥാനത്തെത്തി. നേരത്തെ സിപിഐഎം പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായതിനെ തുടർന്നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.

നേരത്തേ ബിജെപി മെമ്പർ വി ദാമോദരനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു പിന്തുണച്ചതിന്റെ പേരിൽ കോൺഗ്രസിലെ അഞ്ച് അംഗങ്ങളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. ഇവരോടൊപ്പം ആർഎസ്‌പിയിലെ ഒരു അംഗം കൂടി ചേർന്ന് ബിജെപിക്കു പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഭരണമാറ്റത്തിന് കളമൊരുങ്ങിയത്.

ശക്തമായ പോലീസ് കാവലിൽ നടന്ന തെരഞ്ഞെടുപ്പിൽ ലിസിക്ക് മൂന്നു ബിജെപി അംഗങ്ങളുടേതടക്കം ഒൻപതു വോട്ടും സിപിഐഎമ്മിൽ ഓമനാ ബാലകൃഷ്ണന് ഏഴ് വോട്ടുമാണ് ലഭിച്ചത്.

ഏറെ സംഘടനാ പ്രശ്നങ്ങൾ നേരിടുന്ന കോൺഗ്രസിന് വിമതർ ബിജെപി പിന്തുണയോടെ അധികാരത്തിലെത്തിയത് ഏറെ തലവേദന സൃഷ്ടിച്ചിട്ടുണ്ട്. ഇതോടെ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് കൂടുതൽ അണികൾ എത്തുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ ശുഭപ്രതീക്ഷ. നേരത്തേ വിഭാഗീയ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെട്ട ബേഡകം ഏരിയാ കമ്മിറ്റിക്ക് കീഴിൽ വരുന്ന പഞ്ചയായത്തായതിനാൽ തന്നെ സിപിഐഎമ്മിനും പുതിയ ഭരണമാറ്റം ഏറെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമായിത്തീരും.

Story by
Read More >>