രണ്ടു വര്‍ഷങ്ങളില്‍ ജനിച്ച ഇരട്ടപെണ്‍കുട്ടികള്‍

പുതുവര്‍ഷം ഈ ഇരട്ടകള്‍ക്ക് സമ്മാനിച്ചത്‌ കൌതുകരമായ ജനനമാണ്‌

രണ്ടു വര്‍ഷങ്ങളില്‍ ജനിച്ച ഇരട്ടപെണ്‍കുട്ടികള്‍

ഈ അമേരിക്കൻ യുവതി ജന്മം നൽകിയത് ഇരട്ട പെൺകുട്ടികൾക്കാണ്, പക്ഷെ അവരുടെ ജനനം രണ്ടു വർഷങ്ങളിലായിരുന്നു എന്നു മാത്രം.

കാലിഫോർണിയയിലെ ഷാർപ്പ് മേരി ബർച്ച് ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം ഈ പെൺകുട്ടികൾ ജനിച്ചത്.

ഇവരിൽ ഒരാളായ സ്കാർലറ്റ് ആനിയുടെ ജനനം 2016 ഡിസംബർ 31 ശനിയാഴ്ച രാത്രി 11.56നായിരുന്നു. നാല് മിനിറ്റുകൾക്ക് ശേഷം 2017 ജനുവരി 1 ഞായറാഴ്ച പുലർച്ചെ 12നായിരുന്നു രണ്ടാമത്തവളായ വിർജീന റോസിന്റെ ജനനം.

കാലിഫോർണിയ സ്വദേശികളായ ബ്രിട്ടണിയുടെയും ബെറ്റിന്റെയും മക്കളാണ് ഈ ഇരട്ടകൾ.കഴിഞ്ഞ വർഷവും പുതുവർഷ പുലരിയിൽ സമാനമായ ജനനം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലൂയിസ്-മാരി ബെൽ ദമ്പതികൾക്കാണ് അന്ന് ഭാഗ്യം കടാക്ഷിച്ചത്. ആ ഇരട്ടകളിൽ ഒരാൾ പെൺകുട്ടിയും മറ്റെയാൾ ആൺകുട്ടിയുമായിരുന്നു.