തുര്‍ക്കിയില്‍ കൊല്ലപ്പെട്ടവരില്‍ 2 ഇന്ത്യക്കാരും

ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.

തുര്‍ക്കിയില്‍ കൊല്ലപ്പെട്ടവരില്‍ 2 ഇന്ത്യക്കാരും

തുർക്കിയിൽ പുതുവർഷാഘോഷത്തിനിടയിൽ കൊല്ലപ്പെട്ടവരിൽ രണ്ടു ഇന്ത്യക്കാരും ഉൾപ്പെടുന്നു എന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു. അബിസ് റിസ്വി, ഖുശി ഷാ എന്നിവരാണ് കൊല്ലപ്പെട്ട ഇന്ത്യക്കാർ

ഇതില്‍ ഒരാള്‍ മുന്‍ രാജ്യസഭാംഗത്തിന്‍റെ മകനാണ് എന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാന്താക്ലോസിന്റെ വേഷം ധരിച്ചെത്തിയ അക്രമി നിശാപാർട്ടിയ്‌ക്കെത്തിയ 700 ഓളം പേരടങ്ങിയ ആൾക്കൂട്ടത്തിലേക്ക് വെടി വയ്ക്കുകയായിരുന്നു. ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു.

ആക്രമണം നടന്ന സ്ഥലം കനത്ത പോലീസ് സുരക്ഷയിലാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

Read More >>