പ്രസിഡന്റ് ട്രംപിന്റെ ട്വിറ്റര്‍ കവര്‍ ചിത്രം ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റേത്

അധികാരമേറ്റതോടെ @POTUS ട്വിറ്റര്‍ അക്കൗണ്ട് മാത്രമല്ല, അടുത്ത നാലുവര്‍ഷത്തേക്ക് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളുടേയും പിന്‍ഗാമിയായി അദ്ദേഹം മാറിയിരിക്കുകയാണ്. അതിനാല്‍തന്നെ ട്രംപിന്റെ ഇത്തരം എടുത്തുചാട്ടങ്ങള്‍ മൂലം അവയുടെയൊക്കെ സ്ഥിതി എന്താവുമെന്ന് ആശങ്കയുള്ളതായി പ്രമുഖ ടെക് ബ്ലോഗ് ആയ ഗിസ്‌മോഡോ കുറിക്കുന്നു.

പ്രസിഡന്റ് ട്രംപിന്റെ ട്വിറ്റര്‍ കവര്‍ ചിത്രം ഒബാമയുടെ സത്യപ്രതിജ്ഞാ ചടങ്ങിന്റേത്

ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റതോടെ പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും (@POTUS) അദ്ദേഹം സ്ഥാനംപിടിച്ചു. എന്നാല്‍ ട്രംപിനൊരു അമളി പിണഞ്ഞു. പേജിന്റെ കവര്‍ ചിത്രമായി ചേര്‍ത്തിരിക്കുന്നത് 2009ല്‍ മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ സത്യപ്രതിജ്ഞാ സമയത്തെടുത്ത ചിത്രമാണ്.
ആദം പാഷ് എന്ന ട്വിറ്റര്‍ ഉപഭോക്താവാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. അധികാരമേറ്റതോടെ പോട്ടസ് ട്വിറ്റര്‍ അക്കൗണ്ട് മാത്രമല്ല, അടുത്ത നാലുവര്‍ഷത്തേക്ക് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന എല്ലാ ട്വിറ്റര്‍ അക്കൗണ്ടുകളുടേയും പിന്‍ഗാമിയായി അദ്ദേഹം മാറിയിരിക്കുകയാണ്. അതിനാല്‍തന്നെ ട്രംപിന്റെ ഇത്തരം എടുത്തുചാട്ടങ്ങള്‍ മൂലം അവയുടെയൊക്കെ സ്ഥിതി എന്താവുമെന്ന് ആശങ്കയുള്ളതായി പ്രമുഖ ടെക് ബ്ലോഗ് ആയ ഗിസ്‌മോഡോ കുറിക്കുന്നു.

ഇതുകൊണ്ടും ട്രംപ് കുടുംബാംഗങ്ങളുടെ 'മോഷണ കല' അവസാനിക്കുന്നില്ല. ട്രംപിന്റെ ഭാര്യ മെലാനിയ 2016 ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനില്‍ നടത്തിയ പ്രസംഗം മിഷേല്‍ ഒബാമയില്‍ നിന്നു 'അടിച്ചുമാറ്റിയതാണ്'. മിഷേല്‍ ഒബാമ 2008 ല്‍ ഡെന്‍വറില്‍ നടത്തിയ പ്രസംഗമാണ് അക്ഷരംപ്രതി കോപ്പിയടിച്ച് ക്ലെവന്‍ഡില്‍ നടന്ന പരിപാടിയില്‍ മെലാനിയ കാച്ചിയത്.

https://www.youtube.com/watch?v=RcbiGsDMmCM&feature=youtu.be

Read More >>