ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധിക്കാന്‍ ഒരുങ്ങി ഡോണാള്‍ഡ് ട്രംപ്

മുസ്ലിം ജനതയുടെ വരവിനെ നിയന്ത്രിച്ചു നിര്‍ത്തുക എന്ന ലക്ഷ്യമാണ്‌ ഇതിനു പിന്നില്‍

ഏഴ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ നിരോധിക്കാന്‍ ഒരുങ്ങി ഡോണാള്‍ഡ് ട്രംപ്

തീവ്രവാദത്തെ തടയാനായി അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ് ട്രംപ് ചില ചരിത്രപരമായ ഉത്തരവുകളില്‍ ഇന്ന് ഒപ്പ് വയ്ക്കും.

ഐഎസ്ഐഎസ് വേരോട്ടമുള്ള അപകടകാരികളായ മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരെയും അഭയാര്‍ത്ഥികളെയും അമേരിക്കയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്ന ഉത്തരവിനാണ് ട്രംപ് അംഗീകാരം നല്‍കുക എന്ന് പ്രതീക്ഷിക്കുന്നതായി ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സിറിയ,ഇറാക്ക്,ഇറാന്‍,ലിബിയ,സോമാലിയ,സുഡാന്‍, യെമെന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അമേരിക്കയില്‍ ഇനി പ്രവേശനം നിഷിദ്ധമാകുന്നത്. നിരോധനത്തിന്റെ ഭാഗമായി ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇനി അമേരിക്കന്‍ വിസ അനുവദിക്കേണ്ടതില്ല എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്ടിനോട് ട്രംപ് ആവശ്യപ്പെടും. കൂടാതെ നിലവില്‍ ഈ രാജ്യങ്ങളില്‍ നിന്നും അമേരിക്കന്‍ വിസ ഉള്ളവരെയും ഇനി അതിര്‍ത്തി കടന്നെത്താന്‍ അനുവദിക്കേണ്ടതില്ല എന്നാണ് ട്രംപിന്റെ നയം.
മുസ്ലിം ജനതയുടെ വരവിനെ നിയന്ത്രിച്ചു നിര്‍ത്തുക എന്ന ലക്ഷ്യമാണ്‌ ഇതിനു പിന്നില്‍.

കൂടാതെ മെക്സിക്കോയുമായുള്ള രാജ്യത്തിന്റെ തെക്കന്‍ അതിര്‍ത്തി സംരക്ഷിക്കുന്നതിനായി മതില്‍ പണിയുന്നതിന് ആദ്യഘട്ടമായി ഒരു തുക ട്രംപ് പ്രഖ്യാപിക്കും എന്നും വിലയിരുത്തപ്പെടുന്നു.
രാജ്യത്തിന്റെ സുരക്ഷയ്ക്കായി പലതും ഇന്ന് തീരുമാനിക്കപ്പെടും. മറ്റു പലതിനും ഒപ്പം നമ്മള്‍ മതില്‍ പണിയും

എന്ന് ട്രംപ് ട്വീറ്റ് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ട്രംപിന്റെ ചരിത്രപരമായ ആദ്യതീരുമാനങ്ങള്‍ക്ക് ലോകം ഉറ്റു നോക്കുന്നത്.

Read More >>