ട്രംപിന്റെ ഉപദേശകനായി മരുമകന്‍ ജാരേദിന് സാധ്യത

തെരഞ്ഞെടുപ്പ് കാലത്ത് ഡോണള്‍ഡ് ട്രംപിന്റെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ് ജാരേദ് ഖുശ്നര്‍.

ട്രംപിന്റെ ഉപദേശകനായി മരുമകന്‍ ജാരേദിന് സാധ്യത

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തന്റെ വിദേശകാര്യ ഉപദേശകനായി മരുമകനെ നിയമിക്കാനൊരുങ്ങന്നു. മകള്‍ ഇവാങ്കയുടെ ഭര്‍ത്താവ് ജാരേദ് ഖുശ്‍നറെയാണ് ട്രംപ് ഇതിനായി കണ്ടുവച്ചിരിക്കുന്നത്.

'തന്റെ നേതൃത്വത്തില്‍ ഉള്ള ടീമിലെ ഒരു അഭിവാജ്യഘടകമായിരിക്കും ജാരേദ്' എന്ന് ട്രംപ് പറഞ്ഞതോടെയാണ് ഇങ്ങനെയൊരു സാധ്യതയിലേക്ക് വാര്‍ത്തകള്‍ നീങ്ങിയത്. മകള്‍ ഇവാങ്കയും വൈറ്റ് ഹൗസിലെ സുപ്രധാനമായ ഒരു തസ്തികയില്‍ ഉണ്ടാകും എന്നും സൂചനയുണ്ട്.


36കാരനായ ജാരേദ് ഇപ്പോള്‍ റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ് നടത്തി വരുന്നു. ഇതിനാല്‍ തന്നെ രാജ്യത്തിന്റെ വിദേശനയവും ബിസിനസായി ട്രംപ് കാണുന്നതിന്റെ ഭാഗമായിട്ടാണോ അത്യന്തം ഗൌരവമായ ഒരു തസ്തികയിലേക്ക് ഇങ്ങനെയൊരു നിയമനം എന്നും ഡെമോക്രാറ്റുകള്‍ ആക്ഷേപം ഉയര്‍ത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലത്ത് ഡോണള്‍ഡ് ട്രംപിന്റെ പ്രചരണത്തിന്റെ ചുക്കാന്‍ പിടിച്ചവരില്‍ പ്രധാനിയാണ് ജാരേദ് ഖുശ്നര്‍.

പ്രസിഡനടിന്റെ ബന്ധുക്കളെ സുപ്രധാന പദവിയിലേക്ക് നിയമിക്കുന്നതിനു മുന്‍പുള്ള നിയമവശങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷമായിരിക്കും ഇത് സംബന്ധിച്ച പ്രഖ്യാപനം എന്ന് കരുതുന്നു.

ജനുവരി 20തിനാണ് ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ 45മത് പ്രസിഡന്റ്റായി ചുമതലയേല്‍ക്കുക.