ട്രംപ് ഭരണത്തിന്റെ ആദ്യ ഇര മെക്‌സിക്കോ; മതില്‍ നിര്‍മ്മാണത്തിനു പണം കണ്ടെത്താന്‍ മെക്‌സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ചുമത്തി അമേരിക്ക

മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തി മതില്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്താനാണ് ട്രംപിന്റെ നീക്കം. 20 ശതമാനം നികുതി ഏര്‍പ്പെടുത്തി പ്രതിവര്‍ഷം 100 കോടി ഡോളര്‍ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ട്രംപ് ഭരണത്തിന്റെ ആദ്യ ഇര മെക്‌സിക്കോ; മതില്‍ നിര്‍മ്മാണത്തിനു പണം കണ്ടെത്താന്‍ മെക്‌സിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനം നികുതി ചുമത്തി അമേരിക്ക

ട്രംപ് ഭരണത്തിന്റെ ആദ്യ ഇരയായി അയല്‍രാജ്യമായ മെക്‌സിക്കോ. അമേരിക്ക- മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടണമെന്നും അതിനുള്ള പണം മെക്‌സിക്കോ നല്‍കണമെന്നുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിഖേ പെന നീറ്റോ അമേരിക്കന്‍ സന്ദര്‍ശനം ഉപേക്ഷിച്ചിരുന്നു. ഇതിനു പ്രതികാര നടപടിയയായി മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ വന്‍തോതില്‍ വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനത്തിലാണ് അമേരിക്ക.

മെക്‌സിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ ചുമത്തി മതില്‍ നിര്‍മ്മാണത്തിന് പണം കണ്ടെത്താനാണ് ട്രംപിന്റെ നീക്കം. 20 ശതമാനം നികുതി ഏര്‍പ്പെടുത്തി പ്രതിവര്‍ഷം 100 കോടി ഡോളര്‍ കണ്ടെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍. വൈറ്റ് ഹൗസ് വക്താവാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

മുമ്പ് അനധികൃത കുടിയേറ്റം തടയാന്‍ മതില്‍ നിര്‍മ്മിക്കുമെന്നു വ്യക്തമാക്കിയ ട്രംപ്, ഇതിന് ചെലവാകുന്ന പണം മെക്‌സിക്കോ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്റായി ചുമതല ഏറ്റതിനു പിന്നാലെ മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാന്‍ ഇത്തരവ് ഒപ്പിട്ട ട്രംപിന്റെ നടപടിയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്.