ഏതു മതസ്ഥരായാലും സ്വാഗതം; ശക്തമായ നിലപാടുമായി കനേഡിയൻ പ്രധാനമന്ത്രി

എന്നാൽ ട്രംപിന്റെ നിലപാടിനെതിരെ ട്രൂഡോ പ്രതികരിച്ചിട്ടില്ല. അമേരിക്കയുമായുള്ള സൗഹൃദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏതു മതസ്ഥരായാലും സ്വാഗതം; ശക്തമായ നിലപാടുമായി കനേഡിയൻ പ്രധാനമന്ത്രി

ട്രംപിന്റെ വിവാദ ഉത്തരവിനെതിരെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. അഭയാർത്ഥികളുടെ ജാതിയോ മതമോ കണക്കിലെടുക്കാതെ സ്വീകരിക്കാൻ തങ്ങൾ തയ്യാറാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ട്വിറ്ററിലാണ് ട്രൂഡോ ഇക്കാര്യം വ്യക്തമാക്കിയത്.

എന്നാൽ ട്രംപിന്റെ നിലപാടിനെതിരെ ട്രൂഡോ പ്രതികരിച്ചിട്ടില്ല. അമേരിക്കയുമായുള്ള സൗഹൃദം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

സിറിയ, ഇറാഖ്, ഇറാൻ, ലിബിയ, സൊമാലിയ, സുഡാൻ, യെമൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ആളുകൾക്കാണ് യുഎസിൽ പ്രവേശിക്കുന്നതിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് വിലക്ക് ഏർപ്പെടുത്തിയത്.

Read More >>