സ്വാശ്രയ പീഡനം: വെള്ളാപ്പള്ളി കോളേജില്‍ പ്രതിഷേധത്തിന്റെ ട്രോള്‍തുള്ളല്‍; സ്റ്റേജില്‍ കയറിയ സമരം തടയാനാവാതെ മാനേജ്മെന്റ്

ജിഷ്ണുവിന്റെ മരണം സ്വാശ്രയകോളേജിലെ അടിമജീവിതങ്ങള്‍ അവസാനിപ്പിക്കാനുള്ള വലിയ മുന്നേറ്റമായി മാറുകയാണ്. ആലപ്പുഴ കട്ടച്ചിറയിലെ ശ്രീ വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീറിങ്ങ് കോളേജിലെ വിദ്യാര്‍ത്ഥികളുടെ രോഷം സ്റ്റേജില്‍ കയറി. മാനേജ്മെന്റിനു മുന്നില്‍ ഓട്ടന്‍തുള്ളലിലൂടെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥി സമരം വൈറലാവുന്നു- തുള്ളല്‍ കാണാം

സ്വാശ്രയ പീഡനം: വെള്ളാപ്പള്ളി കോളേജില്‍ പ്രതിഷേധത്തിന്റെ ട്രോള്‍തുള്ളല്‍; സ്റ്റേജില്‍ കയറിയ സമരം തടയാനാവാതെ മാനേജ്മെന്റ്

സോഷ്യല്‍ മീഡിയ വന്നപ്പോഴാണ് ട്രോളുണ്ടായതെങ്കിലും കേരളത്തിലെ ട്രോളിന്റെ പിതാവ് കുഞ്ചന്‍ നമ്പ്യാരാണ്. തുള്ളലിന്റെ തുടക്കം തന്നെ ട്രോളാണ്. സാമൂഹ്യവിമര്‍ശനത്തിന് തുള്ളലോളം പറ്റുന്നൊരു കലാരൂപം വേറെയുമില്ല. വെള്ളാപ്പള്ളി കോളേജില്‍ സ്വാശ്രയപീഡനത്തിനിരയായി സഹികെട്ട വിദ്യാര്‍ത്ഥികളാണ് കോളേജ് ഡേയ്ക്ക് മാനേജ്മെന്റ് പ്രതിനിധികള്‍ക്കു മുന്നില്‍ എട്ടു മിനിറ്റ് നീളുന്ന തുള്ളല്‍സമരം നടത്തിയത്. ഓട്ടന്‍ തുള്ളലെന്ന നിലയില്‍ വേദിയില്‍ കയറിയ വിദ്യര്‍ത്ഥി തുള്ളലങ്ങു തുടങ്ങി, മിനിറ്റുകള്‍ക്കകം കോളേജില്‍ വന്ന ദിവസം മുതലുള്ള പീഡനങ്ങള്‍ പാട്ടിലൂടെ വിവരിക്കുകയാണ്.
സാധാരണ തുള്ളലില്‍ പാട്ടും തുള്ളലും മാത്രമേ ഉള്ളുവെങ്കില്‍, ഈ സമരത്തുള്ളലില്‍ ഓരോ സംഭവങ്ങളും അവതരിപ്പിച്ചു കാണിക്കാന്‍ ബാക്കി വിദ്യാര്‍ത്ഥികളുമെത്തുന്നു. മൂകാഭിനയവും ഓട്ടന്‍തുള്ളലും ഒന്നിച്ച് തങ്ങളനുഭവിക്കുന്ന അടിമജീവിതം അവതരിപ്പിക്കുമ്പോള്‍ കാണികളായ വിദ്യാര്‍ത്ഥികള്‍ കയ്യടിയോടെയാണ് ഓരോ പരിഹാസവും ഏറ്റെടുക്കുന്നത്.

കോളേജിന്റെ മാനേജരും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവും സഹപ്രവര്‍ത്തകരും സദസിലിരിക്കെയാണ് വിദ്യാര്‍ത്ഥികള്‍ കുറിക്കു കൊള്ളുന്ന പരിഹാസങ്ങള്‍ തൊടുത്തുവിട്ടത്. കോളേജിലെ ഒരോ പ്രശ്‌നങ്ങള്‍ ഓട്ടന്‍ തുള്ളലിലൂടെ അവതരിപ്പിക്കുമ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ എഞ്ചിനീയറിങ് കോളേജിലെ പീഡനങ്ങളെക്കുറിച്ച് നവംബര്‍ മാസത്തില്‍ നാരദ ന്യൂസ് വാര്‍ത്തകള്‍ ചെയ്തതിനെ തുടര്‍ന്ന് കോളേജ് മാനേജരായ സുഭാഷ് വാസുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

വെള്ളാപ്പള്ളി എഞ്ചിനീയറിങ് കോളേജ് സുഭാഷ് വാസുവിന്റെ പീഡനകേന്ദ്രം: എതിര്‍ക്കുന്നവര്‍ക്ക് ഇരുട്ടുമുറിയില്‍ മൂന്നാംമുറ; ഇസ്ലാം മത വിശ്വാസികള്‍ക്ക് വെള്ളിയാഴ്ച നിസ്‌കാരത്തിനും വിലക്ക്