തൃണമൂൽ എം.പിയുടെ അറസ്റ്റ്; പ്രതിഷേധപ്രകടനം ആക്രമാസക്തമായി

സുദീപിന്റെ അറസ്റ്റ് ഞെട്ടിക്കുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. നോട്ട് പിൻവലിക്കൽ ഉൾപ്പെടെ സമകാലീന വിഷയങ്ങളിൽ തൃണമൂൽ ശക്തമായി പ്രതിഷേധിച്ചതാണ് മോദിയെ ചൊടിപ്പിച്ചതെന്നും അതിന്റെ ഫലമാണ് തൃണമൂൽ നേതാക്കൻമാരുടെ അറസ്റ്റ് എന്നും മമതാ പറഞ്ഞു.

തൃണമൂൽ എം.പിയുടെ അറസ്റ്റ്; പ്രതിഷേധപ്രകടനം ആക്രമാസക്തമായി

റോസ് വാലി ചിട്ടി തട്ടിപ്പ് കേസിൽ തൃണമൂൽ കോൺഗ്രസ് എം.പി സുദീപ് ബന്ദോപാധ്യായയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. അറസ്റ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രതികാരം എന്നാരോപിച്ചു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ബി.ജെ.പി ഓഫീസിനു നേരെ നടത്തിയ പ്രകടനം ആക്രമണാസക്തമായി.

നാല് ദിവസങ്ങൾക്ക് മുൻപ് തൃണലിന്റെ മറ്റൊരു എം.പി തപസ് പാലിനെയും സമാന കുറ്റമാരോപിച്ചു സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

64 വയസ്സുകാരനായ സുദീപ് ലോക്സഭയിൽ തൃണമൂലിന്റെ ചീഫ് വിപ്പ് കൂടിയാണ്. കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ആഞ്ഞടിച്ചിരുന്ന സു

ദീപിനെ നിശബ്ദനാക്കാനാണ് ഇപ്പോൾ ഈ അറസ്റ്റ് എന്ന നിലപാടിലാണ് തൃണമൂൽ കോൺഗ്രസ്


അറസ്റ്റ് വാർത്ത പുറത്തുവന്നതോടെ തൃണമൂൽ പ്രവർത്തകർ പ്രകോപിതരായി തെരുവിലേക്കിറങ്ങി. ബിജെപി ഓഫീസിനു നേരെ കല്ലേറുണ്ടായി. നിർത്തിയിട്ട വാഹനങ്ങളും ആക്രമണത്തിൽ തകർന്നു. സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് സിആർപിഎഫ് സുരക്ഷാ ചുമതല ഏറ്റെടുത്തു.തപസ് പാലി അഴിമതി ടീമിലെ പന്ത്രണ്ടാമനായിരുന്നു, ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത് ഓപ്പണറും. ടീമിലെ പലരും ഇനിയും അറസ്റ്റ് ചെയ്യപ്പെടാനിരിക്കുകയാണ് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. തങ്ങളുടെ 15ഓളം പ്രവർത്തകർക്ക് പരിക്കേറ്റു എന്നും ബിജിപി മാധ്യമങ്ങളോട് പ്രതികരിച്ചു.

സുദീപിന്റെ ഭാര്യ നൈന എംഎൽഎയാണ്.

സോണിയാ ഗാന്ധിയുടെ പൊളിറ്റിക്കൽ സെക്രട്ടറി അഹമദ് പട്ടേൽ മമതാ ബാനർജിയെ ഫോണിൽ വിളിച്ചു ഇക്കാര്യത്തിലുള്ള തങ്ങളുടെ പിന്തുണ അറിയിച്ചു.

ചൊവ്വാഴ്ച രാവിലെ ഒരു ഹീറോയെ പോലെ വന്ന സുദീപ് മണിക്കൂറുകൾക്ക് ശേഷം കുറ്റവാളിയെ പോലെ അറസ്റ്റ് ചെയ്യപ്പെട്ടു എന്നായിരുന്നു സിപിഐ (എം) എം.പി സലിമിന്റെ പ്രതികരണം.

സുദീപിന്റെ അറസ്റ്റ് ഞെട്ടിക്കുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. നോട്ട് പിൻവലിക്കൽ ഉൾപ്പെടെ സമകാലീന വിഷയങ്ങളിൽ തൃണമൂൽ ശക്തമായി പ്രതിഷേധിച്ചതാണ് മോദിയെ ചൊടിപ്പിച്ചതെന്നും അതിന്റെ ഫലമാണ് തൃണമൂൽ നേതാക്കൻമാരുടെ അറസ്റ്റ് എന്നും മമതാ പറഞ്ഞു.
ഇത് തികച്ചും രാഷ്ട്രീയമാണ്. ഈ അറസ്റ്റിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം ഉണ്ടാകും തപസ് പാലിനെയും സുദീപിനെയും അറസ്റ്റ് ചെയ്തതുപോലെ എന്തുകൊണ്ട് മോദിയെയും അമിത് ഷായെയും അറസ്റ്റ് ചെയ്യുന്നില്ല.

ക്ഷുഭിതയായി മമത പ്രതികരിച്ചു.

2500 കോടിയുടെ അഴിമതി നടന്ന ശാരദാ ചിട്ടി കേസിലും വലിയ തുകയുടെ അഴിമതിയാണ് റോസ് വാലി ചിട്ടി കേസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. റോസ് വാലി ചെയർമാൻ ഗൗതം കുണ്ട് 2015 മാർച്ചിൽ അറസ്റ്റിലായിരുന്നു.

അറസ്റ്റ് ചെയ്യുന്നതിന് മുൻപ് സിബിഐ സുദീപിനെ 3 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഗൗതവുമായുള്ള സുദീപിന്റെ ബന്ധം ആസ്തികൾ വിദേശയാത്രകൾ ബന്ധുക്കളുടെ നിയമനം തുടങ്ങി പല കാര്യങ്ങളും ചോദ്യം ചെയ്യലിൽ ഉൾപ്പെട്ടിരുന്നു.

Read More >>